Story Dated: Thursday, January 15, 2015 12:47
ന്യുഡല്‍ഹി: പാരിസ്ഥിതി ലോല മേഖലയില്‍പെടുന്ന ചക്കിട്ടപാറയില്‍ വീണ്ടും ഖനനത്തിന് നീക്കം. ചക്കിട്ടപാറയിലെ 406.45 ഹെക്ടര്‍ ഭൂമിയില്‍ ഇരുമ്പയിര് ഖനനത്തിന് സ്വകാര്യ കമ്പനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സി ലഭിച്ചു. കര്‍ണാടക ആസ്ഥാനമായുള്ള എം.എസ്.പി.എല്‍ ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ് എന്‍.ഒ.സി ലഭിച്ചത്. ഇതേതുടര്‍ന്ന് പദ്ധതിയുടെ പരിഗണനാ വിഷയങ്ങള്‍ പരിഗണിക്കുന്നതിന് കമ്പനി കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചു. കമ്പനിയുടെ അപേക്ഷ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഡിസംബര്‍ 22ന് പരിഗണിച്ചു. വിവാദങ്ങളെ തുടര്‍ന്ന് നേരത്തെ റദ്ദാക്കിയ പദ്ധതിയാണിത്.
ചക്കിട്ടപാറയിലെ മുതുകാട്ടില്‍ ഇരുമ്പയിര് ഖനനത്തിന് എം.എസ്.പി.എല്‍ കമ്പനി നാളുകളായി ശ്രമം തുടരുകയാണ്. 2009ലാണ് മേഖലയില്‍ ഇരുമ്പയിര് ഖനനത്തിനുള്ള സാധ്യതാപഠനത്തിന് എന്‍.ഒ.സി നേടിയത്. 1986ലെ വനം സംരക്ഷണ നിയമം അനുസവിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് വിധേയമായി കമ്പനിക്ക് അനുമതി നല്‍കാനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്ന് അനുമതി നല്‍കിയിരുന്നത്. 2012ല്‍ സംസ്ഥാന വനവേകുപ്പ് സാധ്യതാ പഠനത്തിന് അനുമതി നല്കി. മുതുകാട്ടില്‍ എം.എസ്.പി.എല്‍ കമ്പനി സര്‍വേ നടപടികള്‍ ആരംഭിച്ചുവെങ്കിലം നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പതിര്‍പ്പുമായി രംഗശത്തത്തിയതോടെയാണ് നടപടികള്‍ നിര്‍ത്തിവച്ചത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചക്കിട്ടപാറ വില്ലേജ് പരിസ്ഥിതിലോല മേഖലയായി കണക്കാക്കിയതോടെ ഖനനത്തിന് ഇനി സാധ്യതയില്ലെന്ന ആശ്വാസത്തിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടായതോടെ അനുകൂല സാഹചര്യമൊരുക്കി വീണ്ടും കമ്പനി രംഗത്തെത്തുകയായിരുന്നു.
from kerala news edited
via IFTTT