Story Dated: Thursday, January 15, 2015 01:21
മാവേലിക്കര: കുന്നം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജല ക്ഷാമത്തിന് പരിഹാരമായി. മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ സ്‌കൂളിലേക്ക് വെള്ളം എത്തി. മനുഷ്യാവകാശ കമ്മിഷന്‍ അംഗം ആര്‍. നടരാജനാണ് ഹ്യൂമന്‍ റൈറ്റ്‌സ് പ്ര?ട്ടക്‌ഷന്‍ കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഡോ. ജി. സാമുവേല്‍ നല്‍കിയ പരാതിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
നാളുകളായി സ്‌കൂളില്‍ ജലവിതരണം തടസപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സമര രംഗത്തെത്തുകയും ചെയ്‌തു. ഇതിനൊപ്പം സ്‌കൂളിലെ മൂത്രപ്പുര, ശൗചാലയം എന്നിവ വൃത്തിയാക്കി ഉപയോഗയോഗ്യമാക്കാന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. സ്‌കൂളില്‍ റവന്യു വകുപ്പിന്റെ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് ദിവസവും വെള്ളമെത്തിക്കാന്‍ തഹസില്‍ദാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇന്നലെ റസ്‌റ്റ് ഹൗസില്‍ നടന്ന സിറ്റിംഗിലാണ് മനുഷ്യാവകശ കമ്മിഷന്റെ ഉത്തരവ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.എം. ദാവൂദ്, പ്രഥമാധ്യാപകന്‍ റെജി സ്‌റ്റീഫന്‍, പി.ടി.എ. ഭാരവാഹികള്‍ എന്നിവര്‍ കമ്മിഷനു മുന്നില്‍ നേരിട്ട് ഹാജരായി സ്‌കൂളിലെ അവസ്‌ഥ ബോധ്യപ്പെടുത്തിയിരുന്നു.
from kerala news edited
via IFTTT