കുമ്പനാട്-പുല്ലാട് സൗഹൃദസംഗമം
Posted on: 15 Jan 2015
ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ മധ്യതിരുവിതാംകൂറിലെ രണ്ട് പ്രധാന ഗ്രാമങ്ങളായ കുമ്പനാട്, പുല്ലാട് നിവാസികളുടെ പ്രഥമവാര്‍ഷികയോഗം നടന്നു. അയണ്‍റൈസ്‌കോര്‍ട്ടിലുള്ള റെജി-ലീന ദമ്പതികളുടെ വസതിയില്‍ സജി പുല്ലാടിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ യോഗം ആരംഭിച്ചു. റെജി ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡാനിയേല്‍ സക്കറിയ, ജിജി സക്കറിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറിയുടെ പ്രവര്‍ത്തനറിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അലക്‌സ്, സൂസന്‍, ഷാജി, അജീഷ, ഷിജു, റ്റീന, സഞ്ചു, ബിജു, സജി എന്നിവര്‍ അവതരിപ്പിച്ച ക്രിസ്മസ് ഗാനവും നാലാംക്ലാസ് വിദ്യാര്‍ത്ഥിയും സ്‌പെല്ലിംഗ് ബീ ചാമ്പ്യനുമായ ജെറിന്‍ ബിജു, ജുവല്‍ ജോര്‍ജ് എന്നിവര്‍ മലയാളഗാനവും ആലപിച്ചു.
റിഡില്‍സ് ഫോര്‍ കിഡ്‌സില്‍ പങ്കെടുത്ത് വിജയികളായ സെറീന, ഐസേയ, ഷോണ്‍, ക്രിസ്, ജെനിന്‍, ജൊവാന, ജോനാഥന്‍ എന്നിവര്‍ക്ക് പ്രത്യേകസമ്മാനങ്ങള്‍ വിതരണം ചെയ്തു. റാഫിള്‍ ടിക്കറ്റില്‍ രാജന്‍ വള്ളിയില്‍, സുനില ഷാജി എന്നിവര്‍ വിജയികളായി. സോഫിയ ജോര്‍ജ് എം.സി.യായി പ്രവര്‍ത്തിച്ചു. ഷിജു ജോര്‍ജ് നന്ദി അര്‍പ്പിച്ചു. അടുത്ത സംഗമം ആഗസ്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുവാന്‍ തീരുമാനിച്ച് വിഭവസമൃദ്ധമായ സദ്യയോടെ യോഗം സമാപിച്ചു.
വാര്‍ത്ത അയച്ചത് : സജു പുല്ലാട്
from kerala news edited
via IFTTT