121

Powered By Blogger

Wednesday, 14 January 2015

റെയില്‍വേ സ്‌റ്റേഷന്‍ മാസ്‌റ്ററെ ഉപരോധിച്ചു











Story Dated: Thursday, January 15, 2015 01:21


ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടന സര്‍വേ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ വികസനത്തെ അട്ടിമറിക്കാനാണെന്ന്‌ ആരോപിച്ച്‌ ബി.ജെ.പി. പ്രവര്‍ത്തകര്‍ റെയില്‍വേ സ്‌റ്റേഷന്‍ മാസ്‌റ്ററെ ഉപരോധിച്ചു. സമരത്തെ തുടര്‍ന്ന്‌ സര്‍വെ പിന്‍വലിച്ചു.


സര്‍വെയ്‌ക്കായുളള ചോദ്യാവലിയില്‍ചെങ്ങന്നൂരിലെത്തുന്ന തീര്‍ത്ഥാടകര്‍ എന്തുകൊണ്ട്‌ തിരുവല്ലയില്‍ ഇറങ്ങുന്നില്ലെന്നും അടുത്ത വര്‍ഷം തിരുവല്ലയില്‍ വികസനം ഒരുക്കിയാല്‍ ഇറങ്ങാമോ എന്ന ചോദ്യമാണ്‌ വിവാദത്തിന്‌ ഇടയാക്കിയത്‌. ഇത്‌ ചെങ്ങന്നൂരിലെ വികസനത്തെ അട്ടിമറിക്കാന്‍ സമീപ ജില്ലയിലെ കോണ്‍ഗ്രസ്‌ എം.പിമാരുടെ ഗൂഢനീക്കമാണെന്ന്‌ ആരോപിച്ചായിരുന്നു. ബി.ജെ.പിയുടെ സമരം. തുടര്‍ന്ന്‌ ഉന്നത ഉദ്യോഗസ്‌ഥരും റെയില്‍വേ സുരക്ഷാ ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി ചര്‍ച്ച നടത്തി.


സര്‍വേഫോം നിര്‍ത്തലാക്കണമെന്ന ആവശ്യം റെയില്‍വേ അംഗീകരിച്ചതിനെത്തുടര്‍ന്നാണ്‌ സമരം അവസാനിപ്പിച്ചത്‌. പിന്നീട്‌ ഉപരോധ സമരക്കാര്‍ സ്‌റ്റേഷന്‌ മുന്നിലെത്തി തീര്‍ത്ഥാടകര്‍ക്ക്‌ വിതരണം ചെയ്‌ത ഫോം കത്തിച്ചു. ഉപരോധസമരം കര്‍ഷക മോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ്‌ കെ.എസ്‌. രാജന്‍ ഉദ്‌ഘാടനം ചെയ്‌തു. ബി.ജെ.പി. ജില്ലാ സെക്രട്ടറി എം.വി.ഗോപകുമാര്‍, ബി.കൃഷ്‌ണകുമാര്‍, കെ.ജി.കര്‍ത്താ, പ്രമോദ്‌ കാരയ്‌ക്കാട്‌, രമേശ്‌ പേരിശ്ശേരി, പ്രശാന്ത്‌ മുളക്കുഴ തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT