കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡയുടെ പ്രവര്‍ത്തനോദ്ഘാടനം
Posted on: 15 Jan 2015
മയാമി, ഫ്ലോറിഡ: ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡയുടെ 2015-ലെ പ്രവര്‍ത്തനോദ്ഘാടനം ഫിബ്രവരി 7 ന് 11.30-ന് വിഭവസമൃദ്ധമായ സദ്യയോടുകൂടി ടാമറാക് സിറ്റി ബാങ്ക്വറ്റ് ഹാളില്‍ വെച്ച് നടത്തുന്നതാണ്.
തദവസരത്തില്‍ ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, മുന്‍ പ്രസിഡന്റ് ജോര്‍ജ് കോരുത് എന്നിവരോടൊപ്പം മറ്റ് സഹോദര സംഘടനകളിലെ ഭാരവാഹികളും സംബന്ധിക്കുന്നതാണ്.
ചടങ്ങിന് മാറ്റുകൂട്ടുന്നതിനായി ടെമ്പിള്‍ ഓഫ് ഡാന്‍സ് സൗത്ത് ഫ്ലോറിഡയുടെ വര്‍ണ്ണശബളമായ നൃത്തപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. പരിപാടികളിലേക്ക് സൗത്ത് ഫ്ലോറിഡയിലെ എല്ലാ മലയാളികളേയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT