121

Powered By Blogger

Wednesday 14 January 2015

ഫൊക്കാന കേരളാ കണ്‍വെന്‍ഷന് വിമന്‍സ് ഫോറത്തിന്റെ ആശംസകള്‍








ഫൊക്കാന കേരളാ കണ്‍വെന്‍ഷന് വിമന്‍സ് ഫോറത്തിന്റെ ആശംസകള്‍


Posted on: 15 Jan 2015



ജനുവരി 24-ന് കോട്ടയം അര്‍ക്കാഡിയ ഹോട്ടലില്‍ വെച്ച് നടക്കുന്ന നടക്കുന്ന ഫൊക്കാന കേരളാ കണ്‍വെന്‍ഷന് ആശംസകള്‍ അര്‍പ്പിക്കുന്നതായി വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലീല മാരേട്ട് അറിയിച്ചു. രാവിലെ 9 മണിക്ക് ജോസ് കെ. മാണി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആരോഗ്യ സെമിനാര്‍, സാഹിത്യ സെമിനാര്‍, മീഡിയ സെമിനാര്‍, ബിസിനസ് സെമിനാര്‍ എന്നിവയുണ്ടായിരിക്കും. ഇതിനു പുറമെ കുടുംബശ്രീ, വനിതാ കമ്മീഷന്‍, മഹിളാ സമാജം എന്നിവരെ കോര്‍ത്തിണക്കി ഒരു വനിതാ സെമിനാറും ഉണ്ടായിരിക്കുന്നതാണെന്ന് ലീല മാരേട്ട് അറിയിച്ചു. നാട്ടില്‍ വനിതകള്‍ അഭിമുഖീകരിക്കുന്ന ധാരാളം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത്, ഫൊക്കാനാ വിമന്‍സ് ഫോറത്തിന് ചെയ്യാന്‍ പറ്റുന്ന സഹായവും കൈത്താങ്ങും നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഫൊക്കാനാ വനിതാ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ നേതൃത്വത്തില്‍ വിമന്‍സ് ഫോറം പൂര്‍വ്വാധികം ശക്തിപ്രാപിച്ചു. സി.പി.ആര്‍ ട്രെയിനിംഗ്, ഡയബറ്റിക് ബോധവത്കരണം എന്നിവകള്‍ സംഘടിപ്പിക്കുകയുണ്ടായി. കൂടാതെ ക്രിസ്മസിനോടനുബന്ധിച്ച് കേക്ക് ബേക്കിംഗ് മത്സരം പുഷ്പാലങ്കാര മത്സരം തുടങ്ങിയവ വിജയകരമായി നടത്തി. രണ്ടുവര്‍ഷം ബ്രെസ്റ്റ് കാന്‍സര്‍ ബോധവത്കരണ വാക്കിലും വിമന്‍സ് ഫോറം പങ്കെടുത്തു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ യൂണിറ്റുകള്‍ എല്ലാ സ്റ്റേറ്റുകളിലും സംഘടിപ്പിച്ച് ഭാവി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാനുള്ള പദ്ധതികളെക്കുറിച്ച് ആലോചിച്ചുവരുന്നു. എല്ലാവര്‍ക്കും ഫൊക്കാനാ വിമന്‍സ് ഫോറത്തിന്റെ പുതുവത്സരാശംസകള്‍ നേരുന്നതായും ലീല മാരേട്ട് അറിയിച്ചു.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT