121

Powered By Blogger

Wednesday, 14 January 2015

റിപോ നിരക്ക് 0.25 ശതമാനം കുറച്ചു







റിപോ നിരക്ക് 0.25 ശതമാനം കുറച്ചു




മുംബൈ: റിപോ നിരക്കില്‍ റിസര്‍വ് ബാങ്ക് 0.25 ശതമാനം കുറവ് വരുത്തി. എട്ട് ശതമാനത്തില്‍നിന്ന് 7.75 ശതമാനമായാണ് റിപോ നിരക്ക് കുറച്ചത്. അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണവില വന്‍തോതില്‍ കുറഞ്ഞതിനെത്തുടര്‍ന്ന് നാണയപ്പെരുപ്പവും കുറഞ്ഞ സാഹചര്യത്തിലാണ് സാമ്പത്തിക നയത്തില്‍ മാറ്റം വരുത്തിയതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രസ്താവനയില്‍ അറിയിച്ചു.


റിപോ നിരക്ക് കുറച്ച നടപടി ഭവന - വാഹന വായ്പകളുടെ പലിശ നിരക്കും കുറയാന്‍ ഇടയാക്കും. ബാങ്കുകള്‍ വായ്പാ നിരക്കുകള്‍ 0.25 ശതമാനംവരെ കുറച്ചേക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ പ്രദീപ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. ഫിബ്രവരിയില്‍ മാത്രമെ വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തൂവെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എണ്ണവില കുറഞ്ഞതുമൂലം നാണയപ്പെരുപ്പ നിരക്ക് അപ്രതീക്ഷിത നിലയില്‍ കുറഞ്ഞു. തുടര്‍ന്നാണ് റിപോ നിരക്ക് കുറച്ചത്.











from kerala news edited

via IFTTT