121

Powered By Blogger

Wednesday 14 January 2015

നിരോധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന: പത്തുപേര്‍ അറസ്‌റ്റില്‍











Story Dated: Thursday, January 15, 2015 01:24


തിരുവനന്തപുരം:സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക്‌ സിഗരറ്റ്‌, പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്‍പ്പന നടത്തുന്നതു കണ്ടെത്തി തടയാന്‍ സംസ്‌ഥാന പോലീസ്‌ മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ്‌ സംസ്‌ഥാന വ്യാപകമായി നടത്തിയ റെയ്‌ഡില്‍ പത്തുപേര്‍ അറസ്‌റ്റിലായി.31 റെയ്‌ഡുകളിലായി 10 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇതോടെ 2014 മെയ്‌ 30 മുതല്‍ നടന്നു വരുന്ന റെയ്‌ഡില്‍ ഇതുവരെ അറസ്‌റ്റിലായവരുടെ എണ്ണം 6019 ആയി. ആകെ 28957 റെയ്‌ഡുകളിലായി 6163 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു.










from kerala news edited

via IFTTT