121

Powered By Blogger

Wednesday, 14 January 2015

സി.പി.എം വില്ലേജ്‌ ഓഫീസ്‌ ഉപരോധിച്ചു











Story Dated: Thursday, January 15, 2015 01:24


ചിറയിന്‍കീഴ്‌: കഴിഞ്ഞ ഓഗസ്‌റ്റ് 24നുണ്ടായ വെളളപ്പൊക്കംമൂലം ദുരിതമനുഭവിച്ചവര്‍ക്കും വീടുകള്‍ക്ക്‌ നാശനഷ്‌ടം സംഭവിച്ചവര്‍ക്കും നഷ്‌ടപരിഹാരം നല്‍കുന്നതിനായി ചിറയിന്‍കീഴ്‌ വില്ലേജ്‌ ഓഫീസ്‌ മുഖാന്തരം നല്‍കിയ അപേക്ഷയില്‍ അനര്‍ഹര്‍ക്ക്‌ ധനസഹായം ലഭിച്ചതായുളള വ്യാപക പരാതിയെത്തുടര്‍ന്ന്‌ സി.പി.എം ഉപരോധം സംഘടിപ്പിച്ചു. ചിറയിന്‍കീഴ്‌ വില്ലേജ്‌ ഓഫീസില്‍ സംഘടിപ്പിച്ച ഉപരോധസമരം ചിറയിന്‍കീഴ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍.സുഭാഷ്‌ ഉദ്‌ഘാടനം ചെയ്‌തു. സി.പി.എം ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റിയംഗം എം.വി. കനകദാസ്‌, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ വി.വിജയകുമാര്‍, പി.മുരളി തുടങ്ങിയവര്‍ സംസാരിച്ചു.










from kerala news edited

via IFTTT