എണ്ണവിലയിടിവ്: പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും
നിലവില്‍ വിലകുറയ്ക്കുന്നതിന് അനകൂലനിലപാടല്ല പൊുതമേഖല എണ്ണകമ്പനികള്‍ക്കുള്ളത്. 30-40 ദിവസത്തേയ്ക്കുള്ള അസംസ്‌കൃത എണ്ണ മുന്‍കൂറായാണ് കമ്പനികള്‍ വാങ്ങുന്നത്. പെട്ടെന്ന് വിലകുറയുന്നതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കൈമാറാന്‍ മടിക്കുന്നത് അതുകൊണ്ടാണെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലകുറയുന്നതിന്റെ ആനുകൂല്യം ലഭിക്കുന്നത് സര്‍ക്കാരിനാണ്. വിലകുറയുന്നതിനനുസരിച്ച് തീരുവ വര്‍ധിപ്പിക്കുന്നത് വഴി 2014-15 വര്‍ഷത്തില്‍ 10,000 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാരിന് ലഭിക്കുക.
ജനവരി ഒന്നിനാണ് അവസാനമായി പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ രണ്ടു രൂപ വര്‍ധിപ്പിച്ചത്. 2014 നവംബറിനുശേഷം മൂന്നാംതവണയാണ് തീരുവ വര്‍ധിപ്പിക്കുന്നത്.
എന്നിരുന്നാലും സമ്മര്‍ദ്ദമേറുന്ന സാഹചര്യത്തില്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ ഈ ആഴ്ച അവസാനമോ അല്ലെങ്കില്‍ ഡല്‍ഹി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനവരി 31നകമോ വിലകുറച്ചേക്കുമെന്നാണ് സൂചന.
from kerala news edited
via IFTTT