Story Dated: Thursday, January 15, 2015 09:32
ന്യൂഡല്‍ഹി: വായ്‌പക്കാര്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു. നാണ്യനിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനമാണ് കുറച്ചത്. ഇത് ഇന്നുമുതല്‍ എട്ടില്‍ നിന്നും 7.75 ശതമാനമായി കുറയും.
അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞ സാഹചര്യത്തിലാണ് ആര്‍ബിഐ പുതിയ നീക്കം നടത്തിയിരിക്കുന്നത്. അതേസമയം ബാങ്കുകളുടെ കരുതല്‍ നിരക്ക് നാലു ശതമാനത്തില്‍ മാറ്റമില്ലാതെ തുടരും.
ധനലഭ്യതയും വളര്‍ച്ചയും ലക്ഷ്യമിട്ടുള്ള നടപടി ഭവന വാഹന വായ്‌പയുടെ പലിശനിരക്ക് കുറയാന്‍ ഇടയാക്കും. കഴിഞ്ഞ മാസം പണപ്പെരുപ്പം ആറു ശതമാനമായിരുന്നു. പുതിയ നീക്കം ഓഹരി വിപണിയിലും മികച്ച പ്രതിഫലനം സൃഷ്‌ടിക്കും. മാര്‍ക്കറ്റില്‍ പോസിറ്റീവ് ഇംപാക്‌ട് സൃഷ്‌ടിക്കാന്‍ സഹായിക്കുന്ന നടപടി ബാങ്കിംഗ് ഓഹരികള്‍ക്കും ഗുണകരമായി മാറുമെന്നാണ് പ്രതീക്ഷ.
from kerala news edited
via IFTTT