ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലിന്റെ 2015-16 വര്‍ഷത്തേക്കുള്ള പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. ഇടവക വികാരി ഡോ.അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം കൊടുക്കുകയും അസി. വികാരി ഫാ.റോയ് മൂലേച്ചാലില്‍ ആശീര്‍വാദ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു.
രൂപതയോടും ഇടവകയോടുമുള്ള പൂര്‍ണ്ണ വിധേയത്വം അറിയിച്ചുകൊണ്ടുള്ള പ്രതിജ്ഞ ഏറ്റുപറഞ്ഞ് പുതിയ കൈക്കാരന്മാരായ മനീഷ് തോപ്പില്‍, ഷാബു മാത്യു, ഫ്രാന്‍സീസ് വടക്കേവീട്, പോള്‍ പുളിക്കന്‍ എന്നിവര്‍ സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന കൈക്കാരന്മാരായ ഇമ്മാനുവേല്‍ കുര്യന്‍, ജോണ്‍ കൂള, സിറിയക് തട്ടാരേട്ട് എന്നിവര്‍ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് രേഖകള്‍ കൈമാറി. തുടര്‍ന്ന് മറ്റ് പ്രതിനിധികളുടെ സത്യപ്രതിജ്ഞ നടന്നു.
സി. ജസ്‌ലിന്‍ സി.എം.സി (മതബോധനം), റോയ് തോമസ് (മലയാളം സ്‌കൂള്‍), ബീന വള്ളിക്കളം (കള്‍ച്ചറല്‍ അക്കാഡമി), എബിന്‍ കുര്യാക്കോസ്, ജോര്‍ജ് വിബിന്‍, മെര്‍ലി ചിറയില്‍ (രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍), ബിജി സി മാണി, ജോണ്‍സണ്‍ മാളിയേക്കല്‍, ഫിലിപ്പ് പവ്വത്തില്‍, ജോ ലൂക്ക് ചിറയില്‍, മിനി നെടുങ്ങോട്ടില്‍, ജേക്കബ് മത്യു പുറയംപള്ളി, രാജു പാറയില്‍, സാബി കോലാത്ത്, എബി തുരുത്തിയില്‍, മാത്യു ജോസഫ് മുക്കാട്ട്, തോമസ് കാലായില്‍, സജി വര്‍ഗീസ് (വാര്‍ഡ് പ്രതിനിധികള്‍), ലില്ലി തച്ചില്‍ (അസോസിയേഷന്‍ പ്രതിനിധി), കുഞ്ഞുമോന്‍ ഇല്ലിക്കല്‍ (ഗായകസംഘം), ജോസ് കടവില്‍ (ലിറ്റര്‍ജി), ബീന രാമശര്‍മ്മ (നോമിനി-സെക്രട്ടറി), ജോര്‍ജ് വാച്ചാപറമ്പില്‍, വക്കച്ചന്‍ പുതുക്കുളം, രാജന്‍ കല്ലുങ്കല്‍, ഓസ്റ്റിന്‍ കാലായില്‍, ജോ കണികുന്നേല്‍, പ്രതീഷ് തോമസ് (പ്രതിനിധികള്‍) എന്നിവരാണ് 2015-16-ലെ കൗണ്‍സിലിലെ അംഗങ്ങള്‍.
from kerala news edited
via IFTTT