Story Dated: Thursday, January 15, 2015 01:24
പൂന്തുറ: പൂന്തുറ പോലീസ് സ്‌റ്റേഷന്‍ ജനമൈത്രി പോലീസ് സ്‌റ്റേഷനായി. നാട്ടുകാരുടെ ചിരകാലാഭിലാഷത്തിന് ഉജ്വല തുടക്കം. നാട്ടുകാരുടെ കാലങ്ങളായുളള ആവശ്യമായിരുന്നൂ പൂന്തുറ പോലീസ് സ്‌റ്റേഷന്‍ ജനമൈത്രി പോലീസ് സ്‌റ്റേഷനാകുക എന്നത്. ബാന്റ് മേളവും വാദ്യാഘോഷങ്ങളോടെ പൂന്തുറ പോലീസ് സ്‌റ്റേഷനും പരിസരവും ഉത്സവ ലഹരിയിലായിരുന്നു. ജനമൈത്രി പോലീസ് സ്‌റ്റേഷന്റെ ഉദ്‌ഘാടനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്‌ഥാന ജനമൈത്രി എ.ഡി.ജി.പി: ബി.സന്ധ്യ, ഡി.സി.പി: അജിതാബീഗം, സിറ്റി പോലീസ് കമ്മിഷണര്‍ എച്ച്.വെങ്കിടേഷ്, ശംഖുമുഖം അസി. കമ്മിഷണര്‍ ജവഹര്‍ ജനാര്‍ദ്, മൈത്രി പ്രസിഡന്റ് തോട്ടം അലക്‌സാണ്ടര്‍, വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ്‌കുമാര്‍ തുടങ്ങി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.
from kerala news edited
via IFTTT