121

Powered By Blogger

Wednesday, 14 January 2015

ആദ്യ വിവാഹം ദുരന്തം; ഗാര്‍ഹിക പീഡനത്തിന്റെ ഇരയായിരുന്നെന്ന്‌ ഇമ്രാന്റെ ഭാര്യ റഹം









Story Dated: Thursday, January 15, 2015 08:57



mangalam malayalam online newspaper

കറാച്ചി: ആദ്യ വിവാഹത്തില്‍ താന്‍ ഗാര്‍ഹിക പീഡനത്തിന്റെ ഇരയായിരുന്നെന്ന്‌ പാക്‌ രാഷ്‌ട്രീയ നേതാവും മുന്‍ ക്രിക്കറ്റ്‌ താരവുമായ ഇമ്രാന്‍ഖാന്റെ പുതിയ ഭാര്യ റഹംഖാന്‍. മാധ്യമപ്രവര്‍ത്തകയായിരുന്നതിനാലാണ്‌ മൗനം പാലിച്ചതെന്നും അവര്‍ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തി. പാക്കിസ്‌ഥാനില്‍ ടെലിവിഷന്‍ അഭിമുഖത്തിലാണ്‌ ബിബിസിയുടെ മുന്‍ കാലാവസ്‌ഥ അവതാരക പൂര്‍വകാല ജീവിതം പറഞ്ഞത്‌.


ഗാര്‍ഹിക പീഡനത്തിന്റെ ഇരയായിരുന്നല്ലേ എന്ന ചോദ്യത്തിന്‌ അതേയെന്ന്‌ റഹം ഉത്തരം പറയുകയും ചെയ്‌തു. ആദ്യ വിവാഹം ദുരന്തമായിരുന്നതിനാല്‍ ഇമ്രാന്‍ ഖാന്റെ വിവാഹാഭ്യര്‍ഥന സ്വീകരിക്കുന്നതില്‍ റഹമിന്‌ താല്‍പര്യമുണ്ടായിരുന്നില്ല. പിന്നീടു സഹോദരനാണ്‌ ആത്മവിശ്വാസം പകര്‍ന്നതെന്നും റഹം പറഞ്ഞു. പതിനഞ്ചു വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം 2006 ലാണ്‌ റഹവും ആദ്യ ഭര്‍ത്താവ്‌ ഡോ. ഇജാസ്‌ റഹ്‌മാനും വേര്‍ പിരിഞ്ഞത്‌. ഇമ്രാനെ വിവാഹം കഴിക്കുന്നതിന്‌ മുമ്പ്‌ ബിബിസിയുടെ ഈ കാലാവസ്‌ഥാ അവതാരക മൂന്നു മക്കളുമൊത്തു ബ്രിട്ടനിലെ ലിങ്കണ്‍ഷെറിലായിരുന്നു റഹം താമസിച്ചിരുന്നത്‌. ആദ്യഭാര്യ ജമൈമയുമായുള്ള വിവാഹബന്ധം പത്തു വര്‍ഷം മുമ്പ്‌ വേര്‍പെടുത്തിയാണ്‌ ഇമ്രാന്‍ ഖാനും റഹത്തെ ഭാര്യയാക്കിയത്‌. ആദ്യ വിവാഹത്തില്‍ ഇമ്രാന്‌ രണ്ടു ആണ്‍ മക്കളുണ്ട്‌.


അതേസമയം റഹം നടത്തിയിട്ടുള്ള ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണ്‌ എന്നാരോപിച്ചു കൊണ്ട്‌ മുന്‍ ഭര്‍ത്താവും മനഃശാസ്‌ത്ര രംഗത്തെ വിദഗ്‌ദ്ധനുമായ ഡോ. ഇജാസ്‌ റഹ്‌മാനും രംഗത്തെത്തിയിട്ടുണ്ട്‌. റഹത്തിന്റെ ആരോപണങ്ങള്‍ സത്യമാണെങ്കില്‍ നാഷനല്‍ ഹെല്‍ത്ത്‌ സര്‍വീസ്‌ (എന്‍എച്ച്‌എസ്‌) പോലെയുള്ള ഒരു സ്‌ഥാപനത്തിലെ ഉയര്‍ന്ന പദവി വഹിക്കുന്ന തനിക്കു പണ്ടോയ്‌ക്ക് പണ്ടേ ജോലി പോകുമായിരുന്നില്ലേ എന്നാണ്‌ ഡോ. റഹ്‌മാന്റെ ചോദ്യം.










from kerala news edited

via IFTTT