Story Dated: Wednesday, January 14, 2015 12:12
തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ മിനിമം മാര്‍ക്ക് വേണ്ടെന്ന് വച്ച പരിഷ്‌കാരം സര്‍ക്കാര്‍ പിന്‍വലിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ മിനിമം പത്തു മാര്‍ക്ക് വേണമെന്ന മുന്‍ മാനദണ്ഡം തുടരാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മിനിമം മാര്‍ക്ക് ഉപേക്ഷിക്കാനുള്ള നീക്കം വലിയ വിവാദത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുനര്‍ചിന്ത. പ്രവേശന പരീക്ഷയില്‍ രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്നായിരുന്നു പുതിയ പരിഷ്‌കാരം. ഇത് എന്‍ജിനീയറിംഗ് കോഴ്‌സുകളുടെ നിലവാരത്തകര്‍ച്ച കൂട്ടുമെന്ന് വ്യാപക ആരോപണം ഉയര്‍ന്നിരുന്നു.
കണ്ണൂര്‍ നഗരസഭയെ കോര്‍പറേഷനാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശ ഭരണ സ്ഥാനപങ്ങളുടെ വിഭജനത്തിനും മന്ത്രിസഭ അനുമതി നല്‍കി. 40ല്‍ അധികം പുതിയ പഞ്ചായത്തുകളും 27 പുതിയ നഗരസഭകള്‍ രൂപീകരിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണിത്. എന്നാല്‍ കൊച്ചി കോര്‍പറേഷന്‍ മെട്രോപോളിറ്റന്‍ നഗരമാക്കാനുള്ള ശിപാര്‍ശ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചില്ല.
from kerala news edited
via IFTTT