Story Dated: Thursday, January 15, 2015 09:21
വാഷിംഗ്‌ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് എതിരേ സമര്‍പ്പിച്ചിരുന്ന ഹര്‍ജി യു.എസ്. ഫെഡറല്‍ കോടതി തളളി. ജില്ലാ ജഡ്‌ജി അനാലിസ ടോറസ് ആണ് അമേരിക്കന്‍ ജസ്‌റ്റിസ് സെന്റര്‍ എന്ന മനുഷ്യാവകാശ സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറഞ്ഞത്.
സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയില്‍ മോഡിക്ക് യു.എസ്.കോടതികളില്‍ ഫയല്‍ ചെയ്‌തിരിക്കുന്ന സിവില്‍ കേസുകളില്‍ നിയമപരിരക്ഷയുണ്ടാവുമെന്ന വിദേശകാര്യ വകുപ്പിന്റെ തീരുമാനം കോടതി ഉയര്‍ത്തിക്കാട്ടുകയും ചെയ്‌തു. 2002 ല്‍ ഗുജറാത്തില്‍ നടന്ന കലാപം തടയാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മോഡി ശ്രമിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി ഫയല്‍ ചെയ്‌തിരുന്നത്.
മോഡിയുടെ ആദ്യ യു.എസ്. സന്ദര്‍ശന സമയത്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി രാജ്യാന്തര ശ്രദ്ധ നേടിയെങ്കിലും ഇരു രാജ്യങ്ങളുടെയും നേതൃത്വം ഇത് കാര്യമാക്കിയിരുന്നില്ല. യു.എസ്. പ്രസിഡന്റ് ബരാക്ക് ഒബാമ റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്‌ടാതിഥിയായി ഇന്ത്യയിലെത്താനിരിക്കെയാണ് മോഡിക്ക് അനുകൂലമായ കോടതി വിധി വന്നിരിക്കുന്നത്.
from kerala news edited
via IFTTT