റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഫോബ്സിന്റെ കോടീശ്വര പട്ടികയിൽ ഒമ്പതാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ പ്രവർത്തനഫലം പുറത്തുവിട്ടതിനുപിന്നാലെ റിലയൻസിന്റെ ഓഹരി വിലയിൽ ഒമ്പതുശതമാനത്തോളം ഇടിവുണ്ടായതാണ് കാരണം. കഴിഞ്ഞ വെള്ളിയാഴ്ച പട്ടികയിൽ ആറാമതായിരുന്നു അംബാനിയുടെ സ്ഥാനം. ഫോബ്സിന്റെ തത്സമയ പട്ടികപ്രകാരം അംബാനിയുടെ ആസ്തി 6.8 ബില്യൺ ഡോളർ കുറഞ്ഞ് 71.5 ബില്യൺ ഡോളറായി. ബിഎസ്ഇയിലാകട്ടെ ഓഹരി വില 8.62ശതമാനം(177 രൂപ)താഴ്ന്ന് 1,877 നിലവാരത്തിലുമെത്തി. കമ്പനിയുടെ വിപണിമൂല്യത്തിൽ 1.2 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. 12.69 ലക്ഷം കോടി രൂപയാണ് നിലവിലെ വിപണിമൂല്യം. ജൂലായ്-സെപ്റ്റംബർ പാദത്തിലെ അറ്റാദായത്തിൽ 15ശതമാനം കുറവുണ്ടായതോടെയാണ് നിക്ഷേപകർ വ്യാപകമായി ഓഹരി വിറ്റ് പിന്മാറിയത്. വിദേശ നിക്ഷേപകർ വൻതോതിൽ നിക്ഷേപമായെത്തിയതിനെതുടർന്ന് ഓഹരി വില 2369 രൂപവരെ ഉയർന്നിരുന്നു. മാർച്ചിലെ ഏറ്റവും താഴ്ന്ന നിലവാരമായ 867 രൂപയിൽനിന്നായിരുന്നു ഈ കുതിപ്പ്. ഇലോൺ മസ്കാണ് ഫോബ്സിന്റെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്. 87 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. കോടീശ്വരനായ നിക്ഷേപകൻ വാറൻ ബഫറ്റിന്റെ സ്ഥാനം ആറാമതാണ്. ആസ്തി 76.2 ബില്യൺ ഡോളറും. Mukesh Ambanis net worth falls $6.8 billion
from money rss https://bit.ly/3kSw4UP
via IFTTT
from money rss https://bit.ly/3kSw4UP
via IFTTT