121

Powered By Blogger

Sunday, 17 November 2019

ബാങ്കില്‍ നിക്ഷേപിക്കാം: നേടാം 9.5 ശതമാനംവരെ പലിശ

മുതിർന്ന പൗരന്മാർക്ക് ഏറ്റവും യോജിച്ച നിക്ഷേപ പദ്ധതിയാണ് ബാങ്ക് എഫ്ഡി. നഷ്ടസാധ്യതയില്ലാത്ത സ്ഥിരമായ വരുമാനം ഉറപ്പുനൽകുന്നവയാണ് ബാങ്ക് നിക്ഷേപം. പലിശ നിരക്കിലെ കുറവുകൊണ്ട് ബാങ്ക് എഫ്ഡികൾ ഇന്ന് തീരെ ആകർഷകമല്ല. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയെല്ലാം 6-7 ശതമാനം നിരക്കിലാണ് നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് അരശതമാനംവരെ അധിക പലിശ ലഭിക്കും. റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നതിനനുസരിച്ചാൺ ബാങ്കുകൾ നിക്ഷേപ പലിശയും കുറയ്ക്കുന്നത്. എന്നാൽ മികച്ച വരുമാനം എഫ്ഡിയിലൂടെ ലഭിക്കണമെങ്കിൽ സ്മോൾ ഫിനാൻസ് ബാങ്കുകളെ ആശ്രയിക്കാം. അടുത്തകാലത്തായി ആർബിഐയുടെ അനുമതിയോടെ തുടങ്ങിയ സ്മോൾ ഫിനാൻസ് ബാങ്കുകളാണ് ജന, ഫിൻകെയർ, ഉത്കർഷ്, സൂര്യോദയ്, ഇസാഫ് മുതലായവ. ഈ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് നിക്ഷേപത്തിന് നൽകുന്ന പലിശ എത്രയാണെന്ന് നോക്കാം. ജന സ്മോൾ ഫിനാൻസ് ബാങ്ക് ഏഴു ദിവസം മുതൽ 10 വർഷംവരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.1 ശതമാനംമുതൽ 9 ശതമാനംവരെയാണ് മുതിർന്ന പൗരന്മാർക്ക് പലിശ നൽകുന്നത്. ഏറ്റവും കൂടുതൽ പലിശ നൽകുന്നത് മൂന്നുവർഷ കാലയളവിലുള്ള എഫ്ഡിക്കാണ്. 9 ശതമാനം. ഒക്ടോബർ അഞ്ചിനാണ് നിരക്ക് പ്രാബല്യത്തിൽവന്നത്. 7-14 ദിവസം 5.10ശതമാനം 15-45 ദിവസം 5.6 ശതമാനം 46-60 ദിവസം 6.6 ശതമാനം 61-90 ദിവസം 6.85 ശതമാനം 91-180 ദിവസം 7.6 ശതമാനം 181-364 ദിവസം 8.35 ശതമാനം ഒരുവർഷം(365 ദിവസം)-8.60 ശതമാനം 1 വർഷം മുതൽ 2 വർഷംവരെ-8.85 ശതമാനം 2 മുതൽ 3 വർഷംവരെ-8.85 ശതമാനം 3 വർഷം(1095 ദിവസം)-9 ശതമാനം 3 വർഷം മുതൽ 5 വർഷംവരെ-8.85 ശതമാനം 5 വർഷം മുതൽ 10 വർഷംവരെ-7.60 ശതമാനം ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് ഏഴ് ദിവസം മുതൽ 7 വർഷംവരെയുള്ള കാലാവധിയിലാണ് ബാങ്ക് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. വിവിധ കാലയളവിൽ 4.5 ശതമാനം മുതൽ 9.5 ശമതാനംവരെയാണ് മുതിർന്ന പൗരന്മാർക്ക് പലിശ വാഗ്ദാനം ചെയ്യുന്നത്. 21 മാസംമുതൽ 24 മാസംവരെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് നൽകുന്നത് 9 ശതമാനം പലിശയാണ്. 24 മാസം മുതൽ മൂന്നുവർഷംവരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാകട്ടെ 9.5ശമതാനം പലിശയും ബാങ്ക് നൽകുന്നു. 7-45 ദിവസം 4.50 ശമതാനം 46-90 ദിവസം 4.50 ശതമാനം 91-180 ദിവസം 6.50 ശതമാനം 181-364 ദിവസം 7.50 ശതമാനം 12 മാസം മുതൽ 15 മാസംവരെ 8.50 ശതമാനം 15 മാസം മുതൽ 18 മാസംവരെ 8.50 ശതമാനം 18 മാസം മുതൽ 21 മാസംവരെ 8.75 ശതമാനം 21 മാസം മുതൽ 24 മാസംവരെ 9 ശതമാനം 24 മാസം മുതൽ 36 മാസംവരെ 9.50 ശതമാനം 3 വർഷം മുതൽ 5 വർഷംവരെ 8.50 ശതമാനം 5 വർഷം മുതൽ 7 വർഷംവരെ 7.50 ശതമാനം ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് 7 ദിവസം മുതൽ 10 വർഷംവരെ കാലയളവുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.25 ശതമാനം മുതൽ 9 ശതമാനംവരെയാണ് ഉത്കർഷ് പലിശ നൽകുന്നത്. 456 ദിവസം മുതൽ രണ്ടുവർഷംവരെ കാലയളവുള്ള നിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശ. 9 ശതമാനം. ഒക്ടോബർ 18 മുതലാണ് പുതുക്കിയ നിരക്കുകൾ നിലവിൽവന്നത്. 7-15 ദിവസം 5.25 ശതമാനം 46-90 ദിവസം 6 ശതമാനം 91-120 ദിവസം 7.25 ശതമാനം 181-210 ദിവസം 7.50 ശതമാനം 1 വർഷം മുതൽ 455 ദിവസംവരെ 8.70 ശതമാനം 456 ദിവസം മുതൽ രണ്ടുവർഷംവരെ 9 ശതമാനം 2 വർഷംമുതൽ 3 വർഷംവരെ 8.50 ശതമാനം 3 വർഷം മുതൽ 5 വർഷംവരെ 8.50 ശതമാനം 5 വർഷം 8.85 ശതമാനം 5 വർഷം മുതൽ 10 വർഷംവരെ 8.25 ശതമാനം സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് 7 ദിവസം മുതൽ 10 വർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് നൽകുന്നത് 4.50 ശതമാനം മുതൽ 9.25 ശതമാനംവരെ പലിശയാണ്. ഒന്നര വർഷം മുതൽ രണ്ടുവർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് 9 ശതമാനവും രണ്ടു മുതൽ മൂന്നുവർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് 9.25 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ജൂലായ് ഒന്നുമുതലാണ് ഈ പലിശ നിരക്കുകൾ നിലവിൽവന്നത്. 7-14 ദിവസം 4.50 ശതമാനം 46-90 ദിവസം 5.50 ശതമാനം 91-6മാസം 6 ശതമാനം 6 മാസം മുതൽ 9 മാസംവരെ 8 ശതമാനം 9 മാസം മുതൽ ഒരുവർഷംവരെ 8.25 ശതമാനം 1 വർഷം മുതൽ ഒന്നര വർഷംവരെ 8.85 ശതമാനം ഒന്നര വർഷം മുതൽ 2 വർഷംവരെ 9 ശതമാനം 2 വർഷം മുതൽ 3 വർഷംവരെ 9.25 ശതമാനം 3 വർഷം മുതൽ 5 വർഷംവരെ 8.50 ശതമാനം 5 വർഷം 8.75 ശതമാനം 5 വർഷം മുതൽ 10 വർഷംവരെ 7.75 ശതമാനം ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 7 ദിവസം മുതൽ 10 വർഷംവരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6 ശതമാനം മുതൽ 8.50 ശതമാനംവരെയാണ് ബാങ്ക് പലിശ നൽകുന്നത്. 547 ദിവസം മുതൽ 727 ദിവസംവരെയുള്ള നിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശയായ 8 ശതമാനം നൽകുന്നത്. ഒക്ടോബർ 28 മുതലാണ് പുതുക്കിയ പലിശ നിരക്ക് നിലവിൽവന്നത്. 7-14 ദിവസം 6 ശതമാനം 60-90 ദിവസം 6.75 ശതമാനം 91-181 ദിവസം 7.25 ശതമാനം 182 ദിവസം-6.50 ശതമാനം 183 മുതൽ 363 ദിവസംവരെ-8 ശതമാനം 364 ദിവസം-6.75 ശതമാനം 365 ദിവസം മുതൽ 545 ദിവസംവരെ 8.50 ശതമാനം 546 ദിവസം 6.75 ശതമാനം 547 ദിവസം മുതൽ 727 ദിവസംവരെ 8.50 ശതമാനം 729 ദിവസം മുതൽ 909 ദിവസംവരെ 8.50 ശതമാനം 910 ദിവസം 7 ശതമാനം 911 ദിവസം മുതൽ 1091 ദിവസം വരെ 8.50 ശതമാനം 1093 ദിവസം മുതൽ 1273 ദിവസം വരെ 7.50 ശതമാനം 1275 ദിവസം മുതൽ 1455 ദിവസം വരെ 7.80 ശതമാനം 1821 ദിവസം മുതൽ 3651 ദിവസംവരെ 7.80 ശതമാനം Invest in Bank: Earn up to 9.5% interest

from money rss http://bit.ly/2NU3Tqv
via IFTTT

ഓഹരി വിപണിയില്‍ നേട്ടം; സെന്‍സെക്‌സ് 40,500 കടന്നു

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 100 പോയന്റ് ഉയർന്ന് 40,510 നിലവാരത്തിലെത്തി. നിഫ്റ്റി 0.25 ശതമാനം നേട്ടത്തിൽ 11,925ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്ക്, ഊർജം, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. സെൻസെക്സ് ഓഹരികളിൽ ഭാരതി എയർടെല്ലാണ് നേട്ടത്തിൽ മുന്നിൽ. ഓഹരി വില 3 ശതമാനം ഉയർന്നു. വെള്ളിയാഴ്ച എയർടെല്ലിന്റെ ഓഹരി എട്ട് ശതമാനം നേട്ടമുണ്ടാക്കിയിരുന്നു. എസ്ബിഐ ഓഹരി രണ്ട് ശതമാനം നേട്ടത്തിലാണ്. വേദാന്ത, സൺ ഫാർമ, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ 0.8 ശതമാനം മുതൽ 1.4 ശതമാനംവരെ നേട്ടത്തിലാണ്. യെസ് ബാങ്ക്, എംആന്റ്എം, ഒഎൻജിസി, ഗെയിൽ, കോൾ ഇന്ത്യ, സിപ്ല, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫിസി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, ഇൻഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുസ്-ചൈന വ്യാപാര കരാർ യാഥാർഥ്യമാകുമെന്നപ്രതിക്ഷയിൽ ഏഷ്യൻ വിപണികൾ നേട്ടത്തിലാണ്. Sensex edges higher to reclaim 40,500

from money rss http://bit.ly/2r12Fkb
via IFTTT

മറ്റുള്ളവര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നമ്മുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്‌

ഒരു സന്നദ്ധസംഘടനയുടെ പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങിൽ ഞാൻ പങ്കെടുക്കുകയായിരുന്നു. തങ്ങളുടെ പ്രവർത്തന കാലാവധി കഴിഞ്ഞ് സ്ഥാനമൊഴിഞ്ഞ നേതാക്കൾ പുതിയ ഭാരവാഹികൾക്ക് പ്രവർത്തനത്തിനായി 10 ലക്ഷം രൂപ ബാങ്ക് ബാലൻസ് നൽകി. പുതിയ ഭാരവാഹികൾ ചുമതലയേറ്റപ്പോൾ ഇപ്രകാരം തീരുമാനിച്ചു: 'നമുക്ക് ഈ പണം എടുത്തുപയോഗിച്ച് പ്രവർത്തിേക്കണ്ട. കാരണം, അങ്ങനെയായാൽ അത് പെട്ടെന്ന് തീർന്നുപോവും. ഇത് സ്ഥിരനിക്ഷേപമായി മാറ്റാം. അതിൽനിന്ന് കിട്ടുന്ന പലിശ വേണമെങ്കിൽ ഉപയോഗിക്കാം. എന്തെങ്കിലും അടിയന്തര സന്ദർഭങ്ങളിലെ ആവശ്യങ്ങൾക്കായി സംഘടനയ്ക്ക് എന്നന്നേക്കുമായുള്ള ഒരു കരുതൽനിക്ഷേപംപോലെ അത് പരിഗണിക്കാം. പ്രവർത്തനങ്ങൾക്കായുള്ള പണം മറ്റ് മാർഗങ്ങളിലൂടെ കണ്ടെത്താൻ ശ്രമിക്കാം...' ഇത് സമീപനമല്ല, സാമ്പത്തിക അച്ചടക്കത്തിന്റേതാണ്. മറ്റുള്ളവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കരുത് എന്ന പാഠം സംഘടനകൾക്കെന്നപോലെ വ്യക്തികൾക്കും കുടുംബങ്ങൾക്കും ബാധകമാണ്. മാതാപിതാക്കൾ ശേഖരിച്ചുവെച്ചത് ഉപയോഗിച്ചുതീർക്കാതെ, മക്കൾ സ്വന്തമായി അദ്ധ്വാനിച്ച് നേടുന്ന രീതി അവലംബിക്കുക എന്നത് ശരിയായ സമീപനമാണ്. തിരിച്ച്, മക്കളിൽനിന്ന് സ്വീകരിച്ച് ജീവിക്കാതെ നമുക്കാവശ്യമുള്ളത് കരുതുക എന്ന സമീപനവും ഇന്ന് ധാരാളംപേർ കൈമുതലാക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നു. സാമ്പത്തികശാസ്ത്രത്തിൽ 'കറൻസി' സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള പഠനശാഖയുണ്ട്. ഓരോ രാജ്യത്തിന്റെയും കേന്ദ്രബാങ്കിലാണ് ഈ ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്. അതായത്, പണം അടിച്ചിറക്കാനുള്ള കുത്തക അധികാരം നിയമംവഴിയായി ഓരോ കേന്ദ്രബാങ്കിലും നിക്ഷിപ്തമായിരിക്കുന്നു. വിവിധ രാജ്യങ്ങൾ അവരുടെ കറൻസി അടിച്ചിറക്കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത നയങ്ങളാണ് സ്വീകരിക്കുന്നത്. ഭാരതത്തിൽ പണം അടിച്ചിറക്കുന്ന രീതി അനുകരണാർഹമാണ്. 'മിനിമം റിസർവ് സിസ്റ്റം' എന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. ഇതനുസരിച്ച് റിസർവ് ബാങ്ക് 200 കോടി രൂപയുടെ നിക്ഷേപം സ്വർണനാണയത്തിന്റെയും വിദേശ കറൻസികളുടെയും രൂപത്തിൽ കരുതൽധനമായി സൂക്ഷിച്ചുവയ്ക്കുന്നു. എന്തിനാണ് ഇപ്രകാരം ചെയ്യുന്നത്...? ഒരു നല്ല സാമ്പത്തിക വ്യവസ്ഥിതി സൃഷ്ടിക്കണമെങ്കിൽ പണം വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ്. അതിൽ പണം സൃഷ്ടിക്കുന്നതു മുതൽ, നിലനിർത്തുകയും വളർത്തുകയും കൈമാറ്റം ചെയ്യുകയും വരെയുള്ള കാര്യങ്ങൾ അടങ്ങിയിരിക്കുന്നു. കേന്ദ്രബാങ്കിന്റെ ഈ നയം അടിസ്ഥാനപരമായി നാല് കാര്യങ്ങൾ ഉൾക്കൊണ്ടതാണ്. ഇതെല്ലാംകൂടി ചേർത്താണ്' മോണിറ്ററി പോളിസി' അഥവാ 'സാമ്പത്തികനയം' രൂപവത്കരിക്കുന്നത്. ഒന്നാമത്തേത് 'ഇക്കോണമി നിലനിർത്തുക' എന്നതാണ്. ഒരു പ്രവർത്തനപദ്ധതി 'ഇക്കണോമിക്കൽ ആവുക' എന്നുപറഞ്ഞാൽ അതിനായി മുടക്കുന്ന ചെലവിനേക്കാൾ അധികമായിരിക്കണം അതിൽനിന്നുള്ള വരുമാനവും എന്നാണ് അർത്ഥമാക്കുന്നത്. 'കോസ്റ്റ് എഫക്ടീവ്' എന്ന പദവും ഈ അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. എന്നാൽ, ചില വികസനപദ്ധതികൾ സാമ്പത്തികമായി മെച്ചമുള്ളതാവണമെന്നില്ല. അവിടെ 'ക്ഷേമം' എന്ന സംജ്ഞയ്ക്കായിരിക്കും പ്രാധാന്യം നൽകുന്നത്. അതായത്, നിരവധിപേർക്ക് അവരുടെ ജീവിതത്തിന് ഗുണകരമായ മാറ്റംവരുത്താൻ ഒരു പദ്ധതിക്ക് സാധിച്ചാൽ അത് സ്വീകാര്യമായ വിഷയമാണ്. രണ്ടാമത്തേത് 'ഇലാസ്തികത' എന്ന ആവശ്യമാണ്. ഇതനുസരിച്ച് രാജ്യത്ത് ഒഴുകുന്ന പണത്തിന്റെ അളവ് ആവശ്യാനുസരണം കൂട്ടാനും കുറയ്ക്കാനും കഴിയണം. അപ്രതീക്ഷിത സംഭവങ്ങൾ, ഉദാഹരണത്തിന് യുദ്ധം, പ്രകൃതിദുരന്തങ്ങൾ എന്നീ സന്ദർഭത്തിൽ കൂടുതൽ തുക ഉപയോഗിക്കേണ്ടതായി വരും. നേരെമറിച്ച്, ചില സന്ദർഭങ്ങളിൽ വളരെ കർശനമായ നിയന്ത്രണം പണ ഉപയോഗത്തിന്റെ കാര്യത്തിൽ സർക്കാരിന് എടുക്കേണ്ടതായും വരും. മൂന്നാമത്തേത് സുരക്ഷിതത്വമാണ്. പണപ്പെരുപ്പമുണ്ടാവാതെ നോക്കാനും പണത്തിന്റെ മൂല്യം പിടിച്ചുനിർത്താനും സർക്കാരിന്റെ വിശ്വാസ്യത നിലനിർത്താനും ഈ സംവിധാനത്തിലൂടെ പരിശ്രമിക്കുന്നു. പണപ്പെരുപ്പം ക്രമാതീതമായാൽ അത് വസ്തുക്കളുടെ വില നിയന്ത്രണാതീതമായി വർധിക്കാനും ജീവിതം ദുസ്സഹമാക്കാനും ഇടയാക്കുന്നു. വിദേശകറൻസിയിൽ കരുതൽ നിക്ഷേപം ശേഖരിച്ച് സൂക്ഷിക്കുന്നതുവഴിയായി വിദേശവിനിമയ രംഗത്തും അന്താരാഷ്ട്ര ബന്ധങ്ങളിലും സൂക്ഷ്മത നിലനിർത്താനാവുന്നു. നാലാമത്തേത് സ്ഥിരതയാണ്. വികസനോന്മുഖമായ ആവശ്യങ്ങൾക്ക് ഉതകുംവിധം പണത്തിന്റെ ഒഴുക്കിനെ മാറ്റി 'സസ്റ്റെയ്നബിൾ ഗ്രോത്ത്' അഥവാ 'സുസ്ഥിര വികസന'ത്തിന് ഇടയാക്കുന്ന തരത്തിലുള്ള പണസംവിധാനമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 'കറൻസി അടിച്ചിറക്കുന്ന കാര്യത്തിൽ ഇത്ര പിശുക്ക് എന്തിനാണ്' എന്ന് ചോദിക്കുന്നവരുണ്ട്. പണത്തിന്റെ ദൗർലഭ്യമാണ് അതിന്റെ മൂല്യത്തെ പിടിച്ചുനിർത്തുന്നത്. അന്താരാഷ്ട്ര വിപണനരംഗത്തുള്ള നിലനിൽപ്പും വളർച്ചയും ഈ ഘടകങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കേന്ദ്രബാങ്കിന്റെ നയവുമായി ബന്ധപ്പെട്ടാണ് ഈ ഘടകങ്ങളെല്ലാം പരാമർശിച്ചതെങ്കിലും സ്വകാര്യവ്യക്തികളുടെ പണമിടപാടുകളിലും പണം കൈകാര്യംചെയ്യുന്ന രീതിയിലും ഈ നാല് തലങ്ങളുടേയും സ്വാധീനം വലിയതോതിൽ കണ്ടെത്താനാവും. 'പണം ഒരു സ്രോതസ്സാണ്... അതിന് ദ്രാവകസ്വഭാവമാണുള്ളത്... അത് ഒഴുകിക്കൊണ്ടേയിരിക്കും... ഒരുകൈയിൽനിന്ന് മറ്റൊന്നിലേക്ക്... എന്നതുപോലെ പോക്കറ്റുകൾ മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് ലഭ്യമായത് തീർന്നുപോവാതെ സ്ഥിരമായി പിടിച്ചുനിർത്താനും പുതിയ സ്രോതസ്സുകൾ കണ്ടെത്താനും കഴിഞ്ഞാൽ ഈ ഒഴുക്ക് നമ്മുടെ നിയന്ത്രണത്തിലായിരിക്കും. ഇതിനെയാണ് ലളിതമായ ഭാഷയിൽ 'മണി മാനേജ്മെന്റ്' എന്ന് പറയുന്നത്. ഓർക്കുക, ഒരു പരിധി കഴിഞ്ഞാൽ പണത്തിന് സന്തോഷം വാങ്ങിത്തരാനാവില്ലായിരിക്കും, പക്ഷേ, ദുരിതത്തിന്റെ ആഘാതം കുറയ്ക്കാനാവും. We should not use the money that others have made for our own needs

from money rss http://bit.ly/2CUueOY
via IFTTT