മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 687 പോയന്റ് താഴ്ന്ന് 50,104ലിലും നിഫ്റ്റി 202 പോയന്റ് നഷ്ടത്തിൽ 14,828ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 710 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1569 ഓഹരികൾ നഷ്ടത്തിലുമാണ്. 132 ഓഹരികൾക്ക് മാറ്റമില്ല. ടിസിഎസ്, ടൈറ്റാൻ, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ഒഎൻജിസി, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ്, എൽആഡ്ടി, ഇൻഫോസിസ്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പവർഗ്രിഡ്...