കോവിഡ് വ്യാപനത്തെതുടർന്ന് പ്രതിസന്ധിയിലായ സ്മാർട്ട്ഫോൺ വിപണി 2021ൽ വൻകുതിപ്പ് നടത്തുമെന്ന് റിപ്പോർട്ട്. 5ജി സാങ്കേതിക വിദ്യയോടെ വിലകുറഞ്ഞ ഫോണുകൾ ഉടനെ വിപണിയിലെത്തുമെന്നാണ് വിലയിരുത്തൽ. അതോടെ സ്മാർട്ട്ഫോൺ വിപണി 20ശതമാനത്തിലേറെ വളർച്ചനേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ 2014ലിലെ വളർച്ചയെ വിപണി മറികടക്കും. 2015നുശേഷമാണ് യുഎസിനെ മറികടന്ന് ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയായി ഇന്ത്യമാറിയത്. ചൈനയാണ് ഒന്നാമത്. 2019ൽ എട്ടുശതമാനമായിരുന്നു വളർച്ച. 2020ലെ കണക്കുകൾ ലഭ്യായിട്ടില്ലെങ്കിലും എട്ടുമുതൽ പത്തുശതമാനംവരെ വളർച്ചകുറയുമെന്നാണ് വിലിയരുത്തൽ. 5ജി സാങ്കേതിക വിദ്യവരുന്നതോടെ കൂടുതൽപേർ പുതിയ ഫോണുകളിലേയ്ക്കുമാറുമെന്നാണ് വിപണിയിലെ വിലയിരുത്തൽ. സാധാരണക്കാർക്കുകൂടി താങ്ങുന്ന വിലയിൽ ബജറ്റുഫോണുകൾ അവതരിപ്പിച്ചായിരിക്കും കമ്പനികൾ വിപണി പിടിക്കാൻ ശ്രമിക്കുക. നിലവിൽ ഫീച്ചർഫോൺ ഉപയോഗിക്കുന്നവരിൽ കൂടുതൽപേർ സ്മാർട്ട്ഫോൺ വാങ്ങുമെന്നും കമ്പനികൾ പ്രതീക്ഷിക്കുന്നു.
from money rss https://bit.ly/3qbKb9M
via IFTTT
from money rss https://bit.ly/3qbKb9M
via IFTTT