121

Powered By Blogger

Sunday, 21 February 2021

സ്വർണത്തിനിതെന്തുപറ്റി ?; വിലയിടിവിന്റെ കാരണങ്ങളറിയാം

സംസ്ഥാനത്ത് സ്വർണവില മൂന്നാഴ്ചയ്ക്കിടെ താഴ്ന്നത് പവന് 2,200 രൂപ. ഈവർഷം, അതായത് രണ്ടുമാസത്തിനിടെയുണ്ടായ തകർച്ച 4000 രൂപയോളം. കഴിഞ്ഞവർഷം ഓഗസറ്റിൽ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 7,400 രൂപയും കുറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ എക്കാലത്തെയും ഉയരംകുറച്ച സ്വർണത്തിനിതെന്തുപറ്റി? വിലയിടിവിന്റെ കാരണങ്ങളറിയാം. 1. യുഎസ് ട്രഷറി ആദായത്തിലെ വർധന ആഗോള വിപണിയിൽ സ്വർണത്തിന്റെ പ്രഭ മങ്ങാനിടയാക്കി. സമ്പദ്ഘടനകൾ വളർച്ചയുടെ ട്രക്കിലേയ്ക്കുതിരിഞ്ഞതും വിലക്കയറ്റവും പലിശനിരക്കിലെ വർധനവുമെല്ലാം നിക്ഷേപകരെ സ്വർണത്തിൽനിന്നകറ്റി. 2. കടപ്പത്രങ്ങളിൽനിന്നുള്ള ആദായംവർധിച്ചത് സ്വർണത്തിൽനിന്ന് കളംമാറിചവിട്ടാൻ ആഗോളതലത്തിൽ നിക്ഷേപകരെ പ്രേരിപ്പിച്ചു. കൈവശംവെച്ചാൽ ആദായമൊന്നും ലഭിക്കാത്തെ സ്വർണത്തിന്റെ തിളക്കം മങ്ങാൻ അതുംകാരണമായി. 3. ഗോൾഡ് ഇടിഎഫുകളിൽനിന്ന് നിക്ഷേപകർ വൻതോതിൽ പിൻവാങ്ങിയതും വിലതകർച്ചയ്ക്ക് കാരണമായി. ഓഗസ്റ്റിലെ വിലവർധനയുടെ പ്രധാനകാരണം ഇടിഎഫിലേയ്ക്കുള്ള പണമൊഴുക്കായിരുന്നു. ഇടിഎഫിൽനിന്നുള്ള പിന്മാറ്റംതുടരുകയാണെങ്കിൽ വില ഇനിയുംതാഴാനാണ് സാധ്യത. 4. ബിറ്റ്കോയിന്റെ മൂല്യവർധന ആഗോളതലത്തിൽ സ്വർണത്തെ ബാധിച്ചു. ഡിജിറ്റൽ ഗോൾഡായി ബിറ്റ്കോയിൻ പരിണമിക്കുമോയെന്നതരത്തിൽ നിക്ഷേപലോകത്ത് ചർച്ചകൾ നടക്കുന്നുണ്ട്. പലരും ബിറ്റ്കോയിനിലേയ്ക്ക് മാറിയതിനാൽ സ്വർണം വില്പന സമ്മർദംനേരിടുകയാണ്. 5. യുഎസ് ട്രഷറി വരുമാനവും ഡോളർ കരുത്താർജിച്ചതും വൻതോതിലുള്ള സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും കോവിഡ് വാക്സിനേഷനും വിലയെ ബാധിച്ചുവെന്നുവേണം കരുതാൻ. 6. സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കുറവുവരുത്തിയത് ഇന്ത്യയിൽ നേരിയതോതിൽ വിലകുറയാൻ ഇടയാക്കി. അതേസമയം, റിസർവ് ബാങ്ക് നിരക്കിൽമാറ്റംവരുത്താത്തതും പലിശനിരക്ക് കുറഞ്ഞനിലയിൽ തുടരുന്നതും സ്വർണത്തിന് അനുകൂലമാണെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3qJkVsa
via IFTTT

വിപണിയിൽ നഷ്ടംതുടരുന്നു: സെൻസെക്‌സ് 14,500ന് താഴെ

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 98 പോയന്റ് താഴ്ന്ന് 50,790ലും നിഫ്റ്റി 28 പോയന്റ് നഷ്ടത്തിൽ 14,953ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1117 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 888 ഓഹരികൾ നഷ്ടത്തിലുമാണ്. 107 ഓഹരികൾക്ക് മാറ്റമില്ല. വില്പന സമ്മർദമാണ് വിപണിയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ. ഹിൻഡാൽകോ, ഒഎൻജിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ജൂബിലന്റ് ഫുഡ്സ് 52 ആഴ്ചയിലെ ഉയർന്ന നിലവരത്തിലെത്തി. ഐടിസി, എൽആൻഡ്ടി, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, എസ്ബിഐ, ഗെയിൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3kbjzUD
via IFTTT

ധനലക്ഷ്മി ബാങ്ക് ഒറ്റക്കുവളരും

റിസർവ് ബാങ്കിന്റെ തിരുത്തൽ നടപടിയും (പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ) തുടർച്ചയായുണ്ടായ നേതൃമാറ്റവും മൂലം പ്രതിസന്ധിയിലായ ധനലക്ഷ്മി ബാങ്ക് ഒരു വർഷത്തിനുള്ളിൽ സുസ്ഥിര വളർച്ചയുടെ ട്രാക്കിലെത്തുമെന്ന് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായി മൂന്നാഴ്ച മുമ്പ് ചുമതലയേറ്റ മലയാളിയായ ജെ.കെ. ശിവൻ. ബാങ്കിന്റെ വളർച്ചലക്ഷ്യങ്ങളെക്കുറിച്ച് മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വിശദീകരിച്ചു. ബാങ്കിങ് രംഗത്ത് 37 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ശിവൻ എസ്.ബി.ഐ.യിൽനിന്ന് കഴിഞ്ഞ വർഷം ചീഫ് ജനറൽ മാനേജരായി വിരമിച്ച ശേഷം ലോകത്തിലെ ഏറ്റവും വലിയ കൺസൾട്ടൻസി സ്ഥാപനങ്ങളിലൊന്നായ ഏണസ്റ്റ് ആൻഡ് യങ്ങിൽ പ്രവർത്തിച്ചുവരികയായിരുന്നു. 2021 ജനുവരി 30-നാണ് ധനലക്ഷ്മി ബാങ്കിന്റെ എം.ഡി.യായി എത്തിയത്. പ്രതിസന്ധിയുടെ നടുവിലാണ് താങ്കൾ ധനലക്ഷ്മി ബാങ്കിന്റെ തലപ്പത്തെത്തിയിരിക്കുന്നത്. തുടർച്ചയായ നേതൃമാറ്റം ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ പെട്ട് ഉലയുന്ന ബാങ്കിനെ കരകയറ്റാൻ എന്തൊക്കെ നടപടികളാവും കൈക്കൊള്ളുക? ജീവനക്കാരായിരിക്കണം ഈ ബാങ്കിന്റെ നടത്തിപ്പ് നിർവഹിക്കേണ്ടത്. അവർക്ക് തീരുമാനമെടുക്കാവുന്ന കാര്യങ്ങൾ ആ തലത്തിൽത്തന്നെ തീർപ്പാക്കണം. ജീവനക്കാരുടെ നിരയിലെ ഏറ്റവും അവസാനത്തെ കണ്ണിയാണ് എം.ഡി. ഡയറക്ടർ ബോർഡിന്റെ അനുമതി വേണ്ട കാര്യങ്ങൾ മാത്രം എം.ഡി. തലത്തിലേക്ക് എത്തിയാൽ മതി. ഭരണ നിർവഹണം, റെഗുലേറ്ററി നിയമങ്ങൾ പാലിക്കുക എന്നിവയ്ക്കാവും ഡയറക്ടർ ബോർഡ് പ്രാധാന്യം നൽകുക. അങ്ങനെ സ്ഥിരത കൊണ്ടുവരാനാണ് പദ്ധതി. എം.ഡി. മുതൽ ഏതു തട്ടിലുള്ള ജീവനക്കാരും സെയിൽസ് സ്റ്റാഫിനെപ്പോലെ ജോലി ചെയ്താലേ വളർച്ചയുടെ ട്രാക്കിലേക്ക് ബാങ്കിനെ കൊണ്ടുവരാൻ കഴിയൂ. ഇടപാടുകാരെ ഒപ്പം നിർത്താൻ എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുക? ഉപഭോക്തൃ സേവനമാണ് ധനലക്ഷ്മി ബാങ്കിന്റെ ഏറ്റവും വലിയ കരുത്ത്. അതുകൊണ്ടുതന്നെ ഏതു പ്രതിസന്ധി ഘട്ടത്തിലും ഉപഭോക്താക്കൾ ബാങ്കിനെ കൈവിട്ടിട്ടില്ല. ഏതൊക്കെ മേഖലകളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക? സ്വർണപ്പണയ വായ്പയിൽ വളർച്ച കൈവരിക്കുന്നുണ്ട്. അതു തുടരും. കേരളത്തിൽ കാർഷിക വായ്പയ്ക്കും തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം (എം.എസ്.എം.ഇ.) വായ്പകൾക്കും അവസരമുണ്ട്. ഭവന വായ്പയാണ് സാധ്യതയുള്ള മറ്റൊരു മേഖല. ഇവയ്ക്കൊപ്പം, എ., എ.എ. റേറ്റിങ് ഉള്ള കോർപ്പറേറ്റുകൾക്ക് 50 കോടി മുതൽ 100 കോടി രൂപ വരെയുള്ള ഹ്രസ്വകാല വായ്പ നൽകാനും പദ്ധതിയുണ്ട്. ആറു മാസം വരെയുള്ള വായ്പകളായിരിക്കും അവർക്ക് അനുവദിക്കുക. കാര്യമായ നഷ്ടസാധ്യതയില്ലാതെ തന്നെ ലോൺ ബുക്ക് വിപുലീകരിക്കാൻ ഇത് സഹായിക്കും. നിക്ഷേപങ്ങളുടെ കാര്യത്തിൽ എന്തൊക്കെയാണ് ലക്ഷ്യങ്ങൾ? വായ്പ-നിക്ഷേപ അനുപാതം 60 ശതമാനം എന്ന ഉയർന്ന നിലയിലാണ്. കുറഞ്ഞ ചെലവുള്ള കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ടുകൾ (കാസ) ആണ് മൊത്തം നിക്ഷേപത്തിന്റെ 32 ശതമാനവും. അനുകൂലമായ ഈ ഘടകം ഇനിയും മെച്ചപ്പെടുത്താൻ ശ്രമിക്കും. അതിനൊപ്പം, സാലറി അക്കൗണ്ടുകൾ വിപുലീകരിക്കാൻ പദ്ധതിയുണ്ട്. കിട്ടാക്കടം മൂലമുള്ള പ്രതിസന്ധി നീങ്ങിയോ? മൊത്തം കിട്ടാക്കടം വായ്പയുടെ 5.78 ശതമാനം എന്ന താരതമ്യേന സുരക്ഷിതമായ നിലയിലാണ്. മാത്രമല്ല, കിട്ടാക്കടത്തിന്റെ 92 ശതമാനത്തിനും വകയിരുത്തൽ നടത്തിയിട്ടുണ്ട്. കിട്ടാക്കടമായ വായ്പകളിൽ ഭൂരിഭാഗത്തിനും ഈടും ലഭിച്ചിട്ടുള്ളതാണ്. അതിനാൽ തിരിച്ചുപിടിക്കാൻ അവസരം കൂടുതലാണ്. ബാങ്കിൽ മധ്യനിര നേതൃത്വമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കില്ലേ? ബാങ്കിൽ എം.ഡി. കഴിഞ്ഞാൽ രണ്ടാമനില്ലെന്നതു ശരിയാണ്. എക്സിക്യുട്ടീവ് ഡയറക്ടർമാരോ മുഴുവൻ സമയ ഡയറക്ടർമാരോ ഇല്ലാത്ത ബാങ്കാണ് ഇത്. അത്തരം പ്രശ്നങ്ങൾ വഴിയേ പരിഹരിക്കാൻ ശ്രമിക്കും. ബാങ്കിലെ ഓരോ ഡിപ്പാർട്ട്മെന്റിലും വരും തലമുറ നേതൃത്വത്തെ വളർത്തിയെടുക്കും. നിലവിൽ ഇരുനൂറോളം ജീവനക്കാരുടെ കുറവുണ്ട്. അടുത്ത ഒരു വർഷത്തിനുള്ളിൽ ഈ ഒഴിവുകൾ നികത്തുകയും ശക്തമായ മധ്യനിര കെട്ടിപ്പടുക്കുകയും ചെയ്യും. വൻകിട ഓഹരി നിക്ഷേപകരിൽ പലർക്കും മുടക്കിയ തുകയ്ക്ക് കാര്യമായ നേട്ടം കിട്ടിയിട്ടില്ല എന്ന പരിഭവമുണ്ട്? റിസർവ് ബാങ്കിന്റെ പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ, തുടർച്ചയായുള്ള നേതൃമാറ്റം എന്നിവ മൂലം കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി വളർച്ച മുരടിച്ചുനിൽക്കുകയാണ്. കഴിഞ്ഞ ഏതാനും പാദങ്ങളായി ലാഭമുണ്ടാക്കുന്നുണ്ടെങ്കിലും ലാഭവീതം നൽകാനായിട്ടില്ല. അടുത്ത സാമ്പത്തിക വർഷം അത് നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിന്റെ പ്രവർത്തനം മെച്ചപ്പെടുന്നതോടെ ഓഹരി ഉടമകളുടെ താത്പര്യം സംരക്ഷിക്കപ്പെടും. ബാങ്കിങ് രംഗത്ത് സംയോജനം ശക്തമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും ചെറിയ ബാങ്കുകളിലൊന്നായ ധനലക്ഷ്മി ബാങ്കിനെ മറ്റാരെങ്കിലും ഏറ്റെടുക്കാൻ സാധ്യതയുണ്ടോ? പ്രതിസന്ധികളിൽനിന്ന് കരകയറി ഒറ്റയ്ക്ക് വളരാനാണ് പദ്ധതി. അതിനാൽ, ലയനങ്ങളും ഏറ്റെടുക്കലുകളുമൊന്നും ധനലക്ഷ്മി ബാങ്കിന്റെ അജൻഡയിൽ ഇപ്പോൾ ഇല്ല. സുസ്ഥിര വളർച്ചയുടെ പാതയിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ തന്നെ ബാങ്കിന് എത്താൻ സാധിക്കും. roshan@mpp.co.in

from money rss https://bit.ly/2ZCLcwy
via IFTTT

ഐ.പി.ഒ വിപണിയിലേയ്ക്ക് വരുന്നു ഈ നായിക

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ ഓൺലൈൻ സൗന്ദര്യവർധക ഉത്പന്ന വിപണി പിടിച്ചടക്കിയ നൈക ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് രംഗത്തെ രണ്ടു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി ഫാൽഗുനി നയ്യാർ 2012-ൽ തുടക്കം കുറിച്ച ഓൺലൈൻ ബ്യൂട്ടി റീട്ടെയ്ലറായ നൈകയാണ് പ്രാഥമിക ഓഹരി വില്പനയിലൂടെ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്കിനു കീഴിലുള്ള ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്ന ഫാൽഗുനി ജോലി രാജിെവച്ചാണ് നൈകയ്ക്ക് തുടക്കം കുറിച്ചത്. 2020-ൽ കമ്പനിയുടെ മൂല്യം 100 കോടി ഡോളർ പിന്നിട്ടതോടെ യൂണികോൺ പദവിയിലെത്തി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത 100 കോടി ഡോളറിനു മുകളിൽ മൂല്യമുള്ള കമ്പനികളെയാണ് യൂണികോൺ എന്നു വിശേഷിപ്പിക്കുന്നത്. ഇന്ന് ഓൺലൈൻ സ്റ്റോറിനു പുറമെ, 76 ഓഫ്ലൈൻ സ്റ്റോറുകളുമുണ്ട്.

from money rss https://bit.ly/3ukp9sD
via IFTTT