121

Powered By Blogger

Sunday, 21 February 2021

സ്വർണത്തിനിതെന്തുപറ്റി ?; വിലയിടിവിന്റെ കാരണങ്ങളറിയാം

സംസ്ഥാനത്ത് സ്വർണവില മൂന്നാഴ്ചയ്ക്കിടെ താഴ്ന്നത് പവന് 2,200 രൂപ. ഈവർഷം, അതായത് രണ്ടുമാസത്തിനിടെയുണ്ടായ തകർച്ച 4000 രൂപയോളം. കഴിഞ്ഞവർഷം ഓഗസറ്റിൽ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 7,400 രൂപയും കുറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ എക്കാലത്തെയും ഉയരംകുറച്ച സ്വർണത്തിനിതെന്തുപറ്റി? വിലയിടിവിന്റെ കാരണങ്ങളറിയാം. 1. യുഎസ് ട്രഷറി ആദായത്തിലെ വർധന ആഗോള വിപണിയിൽ സ്വർണത്തിന്റെ പ്രഭ മങ്ങാനിടയാക്കി. സമ്പദ്ഘടനകൾ വളർച്ചയുടെ ട്രക്കിലേയ്ക്കുതിരിഞ്ഞതും വിലക്കയറ്റവും പലിശനിരക്കിലെ വർധനവുമെല്ലാം നിക്ഷേപകരെ സ്വർണത്തിൽനിന്നകറ്റി. 2. കടപ്പത്രങ്ങളിൽനിന്നുള്ള ആദായംവർധിച്ചത് സ്വർണത്തിൽനിന്ന് കളംമാറിചവിട്ടാൻ ആഗോളതലത്തിൽ നിക്ഷേപകരെ പ്രേരിപ്പിച്ചു. കൈവശംവെച്ചാൽ ആദായമൊന്നും ലഭിക്കാത്തെ സ്വർണത്തിന്റെ തിളക്കം മങ്ങാൻ അതുംകാരണമായി. 3. ഗോൾഡ് ഇടിഎഫുകളിൽനിന്ന് നിക്ഷേപകർ വൻതോതിൽ പിൻവാങ്ങിയതും വിലതകർച്ചയ്ക്ക് കാരണമായി. ഓഗസ്റ്റിലെ വിലവർധനയുടെ പ്രധാനകാരണം ഇടിഎഫിലേയ്ക്കുള്ള പണമൊഴുക്കായിരുന്നു. ഇടിഎഫിൽനിന്നുള്ള പിന്മാറ്റംതുടരുകയാണെങ്കിൽ വില ഇനിയുംതാഴാനാണ് സാധ്യത. 4. ബിറ്റ്കോയിന്റെ മൂല്യവർധന ആഗോളതലത്തിൽ സ്വർണത്തെ ബാധിച്ചു. ഡിജിറ്റൽ ഗോൾഡായി ബിറ്റ്കോയിൻ പരിണമിക്കുമോയെന്നതരത്തിൽ നിക്ഷേപലോകത്ത് ചർച്ചകൾ നടക്കുന്നുണ്ട്. പലരും ബിറ്റ്കോയിനിലേയ്ക്ക് മാറിയതിനാൽ സ്വർണം വില്പന സമ്മർദംനേരിടുകയാണ്. 5. യുഎസ് ട്രഷറി വരുമാനവും ഡോളർ കരുത്താർജിച്ചതും വൻതോതിലുള്ള സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും കോവിഡ് വാക്സിനേഷനും വിലയെ ബാധിച്ചുവെന്നുവേണം കരുതാൻ. 6. സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കുറവുവരുത്തിയത് ഇന്ത്യയിൽ നേരിയതോതിൽ വിലകുറയാൻ ഇടയാക്കി. അതേസമയം, റിസർവ് ബാങ്ക് നിരക്കിൽമാറ്റംവരുത്താത്തതും പലിശനിരക്ക് കുറഞ്ഞനിലയിൽ തുടരുന്നതും സ്വർണത്തിന് അനുകൂലമാണെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3qJkVsa
via IFTTT