121

Powered By Blogger

Wednesday, 14 October 2020

തുടര്‍ച്ചയായ ദിനങ്ങളിലെ നേട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍

മുംബൈ: തുടർച്ചയായി പത്തുദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ. നേരിയ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 121 പോയന്റ് നഷ്ടത്തിൽ 40,673ലും നിഫ്റ്റി 31 പോയന്റ് താഴ്ന്ന് 11,939ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 679 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 637 ഓഹരികൾ നഷ്ടത്തിലുമാണ്. 98 ഓഹരികൾക്ക് മാറ്റമില്ല. ടെക് മഹീന്ദ്ര, വിപ്രോ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഐടിസി, ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ഒഎൻജിസി, കോൾ ഇന്ത്യ, യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, ഹീറോ മോട്ടോർ കോർപ്, ഐഒസി, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, ഗെയിൽ തുടങ്ങിയ ഓഹരകൾനേട്ടത്തിലുമാണ്. മൈൻഡ് ട്രീ, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങി 15 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Indices slip into red, Sensex falls 121 pts

from money rss https://bit.ly/2FugUWi
via IFTTT

വായ്പാ പുനഃക്രമീകരണം അര്‍ഹത ആര്‍ക്കൊക്കെ: വിശദാംശങ്ങള്‍ അറിയാം

മുംബൈ: മാർച്ച് ഒന്നുവരെ കുടിശ്ശിക വരുത്താത്ത അക്കൗണ്ടുകൾക്കുമാത്രമാവും കോവിഡ് അനുബന്ധ വായ്പാ പുനഃക്രമീകരണത്തിന് അർഹതയെന്ന് റിസർവ് ബാങ്ക്. 30 ദിവസത്തിലധികം കുടിശ്ശിക വരുത്തുകയും മാർച്ച് ഒന്നിനുശേഷം തീർത്തതുമായ അക്കൗണ്ടുകൾ പദ്ധതിക്കു കീഴിൽ വരില്ല. അതേസമയം, ഇത്തരം അക്കൗണ്ടുകൾ 2019 ജൂൺ ഏഴിലെ പ്രൂഡൻഷ്യൽ ഫ്രെയിംവർക്ക് പ്രകാരം പരിഗണിക്കാമെന്നും ആർ.ബി.ഐ. വിശദീകരിക്കുന്നു. പുനഃക്രമീകരണം സംബന്ധിച്ച് വായ്പയെടുത്തിട്ടുള്ളവരുടെയും വായ്പാസ്ഥാപനങ്ങളുടെയും സംശയനിവൃത്തിക്കായി നൽകിയ വിശദീകരണക്കുറിപ്പിലാണ് ആർ.ബി.ഐ. ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. മാർച്ച് ഒന്ന് അടിസ്ഥാനമാക്കിയാണ് പുനഃക്രമീകരണത്തിനുള്ള അർഹത നിശ്ചയിക്കുന്നത്. അതിനുശേഷം അക്കൗണ്ട് ക്രമപ്പെടുത്തിയാലും അത് അനർഹമായിരിക്കും. ഇതനുസരിച്ച് ഏകദേശം 5.7 ലക്ഷം കോടി രൂപയുടെ വായ്പകൾ ആനുകൂല്യത്തിനു പുറത്താകുമെന്നാണ് വിലയിരുത്തുന്നത്. അടിസ്ഥാനതീയതി മാർച്ച് ഒന്നാണെങ്കിലും പുനഃക്രമീകരണം വരെയുള്ള തുക പദ്ധതിയുടെ ഭാഗമാക്കാനാകും. വായ്പാ പുനഃക്രമീകരണത്തിന് വായ്പാസ്ഥാപനങ്ങളും ഉപഭോക്താക്കളും തമ്മിൽ ഡിസംബർ 31-നുമുമ്പായി ധാരണയിലെത്തിയിരിക്കണം. ഇത്തരത്തിൽ ധാരണയുണ്ടാക്കുന്ന തീയതി മുതൽ 90 ദിവസത്തിനകം റീട്ടെയിൽ വായ്പകളിലും 180 ദിവസത്തിനകം കോർപ്പറേറ്റ് വായ്പകളിലും നടപടികൾ പൂർത്തിയാക്കണമെന്നും ആർ.ബി.ഐ. നിർദേശിച്ചിട്ടുണ്ട്. ഉപഭോക്താവ് ഒന്നിലധികം സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട വായ്പാസ്ഥാപനങ്ങൾ തമ്മിൽ കരാറുണ്ടാക്കിവേണം നടപടിയെടുക്കാൻ. നൂറുകോടിയിലധികം വരുന്ന വായ്പകൾ പുനഃക്രമീകരിക്കുന്നതിന് ക്രെഡിറ്റ് റേറ്റിങ് ഏജൻസികളുടെ വിലയിരുത്തൽ റിപ്പോർട്ട് ആവശ്യമാണ്. ജൂൺ 26-ന് പ്രാബല്യത്തിൽവന്ന സൂക്ഷ്മ-ചെറു-ഇടത്തരം സംരംഭങ്ങളുടെ പുതുക്കിയ നിർവചനം പദ്ധതിക്ക് ബാധകമാവില്ല. മാർച്ച് ഒന്നുപ്രകാരമുള്ള നിർവചനമായിരിക്കും പരിഗണിക്കുക. വസ്തു ഈടാക്കിവെച്ചിട്ടുള്ള വായ്പകൾ വ്യക്തിഗത വായ്പാ വിഭാഗത്തിലുള്ളതല്ലെങ്കിൽ പുനഃക്രമീകരിക്കാം. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിലേതടക്കം കാർഷികവായ്പകൾ പദ്ധതിയുടെ ഭാഗമാക്കാം. എന്നാൽ ക്ഷീരമേഖല, മത്സ്യക്കൃഷി, മൃഗപരിപാലനം, കോഴിവളർത്തൽ, തേനീച്ച വളർത്തൽ, പട്ടുനൂൽക്കൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട വായ്പകൾ പദ്ധതിക്കു പുറത്തായിരിക്കുമെന്നും ആർ.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്.

from money rss https://bit.ly/315vxqQ
via IFTTT

Parvathy Thiruvothu Resigns From AMMA! Demands Idavela Babu Steps Down

Parvathy Thiruvothu Resigns From AMMA! Demands Idavela Babu Steps Down
Parvathy Thiruvothu has resigned from AMMA (Association of Malayalam Movie Artists). The popular actress announced her decision to quit the association with an explosive Facebook post. In her post, Parvathy Thiruvothu stated that she resigned from AMMA, as a protest against

* This article was originally published here

ഐഫോണ്‍ 12 പുറത്തിറക്കി മണിക്കൂറുകള്‍ക്കകം ഐഫോണ്‍ 11ന്റെ വില 13,400 രൂപകുറച്ചു

ഐഫോൺ 12 സീരീസ് പുറത്തിറക്കി മണിക്കൂറുകൾക്കകം ഐഫോൺ 11ന്റെ വില ആപ്പിൾ 13,400 രൂപയോളം കുറച്ചു. ഉയർന്ന വിലമൂലം ഐഫോൺ 12 സീരിസിലേയ്ക്ക് പോകാൻ താൽപര്യമില്ലാത്തവർക്ക് മികച്ച സാധ്യതയാണ് വിലക്കുറവ് നൽകിയിരിക്കുന്നത്. രാജ്യത്ത് പുതിയാതി തുറന്ന ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിൽ ഐഫോൺ 11ന്റെ 64ജി.ബി മോഡൽ 54,900 രൂപയ്ക്ക് ലഭ്യമാണ്. നേരത്തെ 68,300 രൂപയായിരുന്നു ഈ മോഡലിന്റെ വില. ഐഫോൺ 11ന്റെ 128 ജി.ബി മോഡൽ 59,900 രൂപയ്ക്കും ലഭിക്കും. 256 ജി.ബി വേരിയന്റിന് 69,900 രൂപയുമാണ് വില. എസ്ഇ, എക്സ്ആർ സീരിസിന്റെ വിലയിലും കുറവുവരുത്തിയിട്ടുണ്ട്. ഐഫോൺ എസ്ഇ 128 ജി.ബി, 256 ജി.ബി മോഡലുകൾ യഥാക്രമം 39,900 രൂപയ്ക്കും 44,900 രൂപയുക്കും ലഭിക്കും. ഐഫോൺ എസ്ഇ 256 ജി.ബി വേരിയന്റിന് 54,900 രൂപയാണ് വില. ഐഫോൺ എക്സ്ആർ 64 ജി.ബിക്ക് 47,900 രൂപയും 128 ജി.ബി മോഡലിന് 52,900 രൂപയും നൽകിയാൽമതി. ഉത്സവ ഓഫറിന്റെ ഭാഗമായി ഒക്ടോബർ 17മുതൽ ഐഫോൺ 11നൊപ്പം എയർപോഡുകളും ആപ്പിൾ സ്റ്റോർ സൗജന്യമായി നൽകും. ആമസോണും ഫ്ളിപ്കാർട്ടും ഐ ഫോൺ 11ന് 18,000 രൂപയോളം വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. Day after iPhone 12 launch, iPhone 11 price drops over Rs 13,400

from money rss https://bit.ly/377TpOb
via IFTTT

പാഠം 94|നിക്ഷേപകന്‍ ഭാഗ്യാന്വേഷിയാകരുത്; അല്ലാതെതന്നെ സമ്പന്നനാകാനുള്ള വഴിയിതാ

പണപ്പെരുപ്പത്തെക്കാൾ ആദായം നൽകുന്ന പദ്ധതി തിരഞ്ഞെടുത്ത് നിക്ഷേപിക്കാൻ നിങ്ങൾക്കുകഴിയുമോ-എങ്കിൽ നിങ്ങൾ സമ്പന്നനാകും. അല്ലെങ്കിൽ നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിക്കുന്നതെല്ലാം വിലക്കയറ്റംകൊണ്ടുപോകും. ലോകപ്രശസതനായ നിക്ഷേപകൻ വാറൻ ബഫറ്റിന്റെ നിരീക്ഷണം നോക്കാം. ഭാവിയിൽ 50ശതമാനംവരെ ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കാതെ ഓഹരി വിപണിയിൽ നിക്ഷേപിക്കാനിറങ്ങരുത്. പോർട്ട്ഫോളിയോയിൽ ആവശ്യത്തിന് സ്ഥിര നിക്ഷേപമുണ്ടെങ്കിൽ ഉറക്കമില്ലാത്ത രാത്രികൾ ഒഴിവാക്കാം. വിപണി കൂപ്പുകുത്തിയിരിക്കുകയാണെന്ന കാരണത്താൽ സ്കൂൾ ഫീസ് അടയ്ക്കാൻ കഴിയില്ലെന്ന് സ്വന്തം മകനോടോ മകളോടൊ നിങ്ങൾക്ക് പറയാൻ കഴിയില്ലെന്നകാര്യം മറക്കരുത്. അതോടൊപ്പം മറ്റൊരുകാര്യം, വിരമിച്ചശേഷം ജീവിക്കാൻ ആവശ്യമുള്ളതുക നിങ്ങളുടെ കൈവശമില്ലെന്ന് ഭാര്യയോട് പറയാനുംകഴിയില്ല. സ്ഥിര നിക്ഷേപപദ്ധതികളിൽമാത്രം പണമിട്ട് സുരക്ഷിതത്വം തേടാനാണ് നിങ്ങൾശ്രമിച്ചത്. പണപ്പെുരപ്പത്തെ അതിജീവിക്കുന്ന മൂലധനേട്ടം ലഭിക്കാൻ കരുതലെടുക്കാത്തതുകൊണ്ടാണങ്ങനെ സംഭവിച്ചത്(സ്വതന്ത്ര വിവർത്തനം). ഈയാംപാറ്റകളാകരുത് കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടൽ കാലത്ത് ഈയാംപാറ്റകളെപ്പോലെയാണ് ചെറുപ്പക്കാർ ഓഹരി വിപണിയിലേയ്ക്ക് ഓടിയണഞ്ഞത്. 2020 ജൂണിലവസാനിച്ച പാദത്തിൽ 24 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകളാണ് പുതിയ തുടങ്ങിത്. എന്തായിരിക്കും ഈയുവാക്കളുടെ മനസിൽ. അത്യാഗ്രഹം ഒരുവികാരമാണ്. അതിന്റെ അടിസ്ഥാനത്തിലാണോ ഏറ്റവും മികച്ചപ്രകടനം നടത്തുന്ന ആസ്തികളിലേയ്ക്ക് നിക്ഷേപം ഒഴുകാനിടയാകുന്നത്? പണം നഷ്ടപ്പെടുമോ എന്നഭയം മനസിലുണ്ട്.എങ്കിലും ഓഹരിയിൽ നിക്ഷേപിച്ച് ഒരു സുപ്രഭാതത്തിൽ കോടികൾ കൊയ്യാമല്ലോയെന്ന ചിന്തയാണ് പലചെറുപ്പക്കാർക്കുമുള്ളത്. വാങ്ങിയ ഓഹരി, പ്രതീക്ഷകൾ തകർത്ത് വൻനഷ്ടത്തിലാകുമ്പോൾ കിട്ടിയ കാശിന് വിറ്റൊഴിഞ്ഞ് സമാധാനംതേടുന്ന ഇക്കൂട്ടർക്ക് പിന്നെ ഓഹരി വിപണിയെന്നുകേട്ടാൽ പേടി സ്വപ്നമാണ്. വികാരം നിക്ഷേപത്തെ ഭരിക്കാൻ തുടങ്ങുമ്പോൾ വ്യക്തിഗത നിക്ഷേപ പദ്ധതികളെ അത് അപകടത്തിലാക്കും. ഭയവും ഖേദവുമാകും പിന്നെ അവരെ ഭരിക്കുക. ഐ.പി.ഒവഴി നിക്ഷേപച്ചതുക സുഹൃത്തോ സഹപ്രവർത്തനോ ഇരട്ടിയാക്കിയതുകാണുമ്പോൾ യുക്തിസഹമായി ചിന്തിക്കുന്ന നിങ്ങളുടെ മനസുപറയും ഓഹരി...ഓഹരി..യെന്ന്. ഒരുകാര്യം ശ്രദ്ധിക്കുക, സാമ്പത്തിക ലക്ഷ്യങ്ങൾ വൈകാരികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നൽകുന്നതിനും അവരുടെഭാവിക്കുംവേണ്ടി ഓരോ ചില്ലിക്കാശും നീക്കിവെച്ച് ത്യാഗംചെയ്യുന്നത് അതുകൊണ്ടുകൂടിയാണ്. പേഴ്സണൽ ഫിനാൻസിൽ ധനകാര്യത്തേക്കാൾ കൂടുതാലയി വ്യക്തിഗതനിലപാടിനാണ് പ്രാധാന്യമുള്ളത്. ദിനംപ്രതി വ്യക്തികൾ എങ്ങനെ പണംകൈകാര്യം ചെയ്യുന്നുവെന്നതുമായി അതുബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിഗത സമ്പാദ്യത്തിന്റെ കാര്യം പരിഗണിക്കുമ്പോൾ അനുഭവമാണ് പ്രധാനഗുരു. സ്വന്തം അനുഭവമോ മറ്റുള്ളവരുടേതോആകാം. പറ്റുന്ന അബധങ്ങൾ ഭാവിയിൽ മികച്ചതീരുമാനമെടുക്കാൻ സഹായകരമാകും. ജോലി നഷ്ടപ്പെടുമ്പോഴെ ഒരാൾക്ക് എമർജൻസി ഫണ്ടിന്റെ ആവശ്യകത മനസിലാകൂ. മെഡിക്കൽ എമർജൻസി നേരിടേണ്ടിവന്ന ഒരാൾക്കേ ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം മനസിലാകൂ. അതുവരെ അതെക്കുറിച്ച് ചിന്തിക്കാനോ മറ്റുള്ളവർ പറഞ്ഞാൽ പുച്ഛിച്ചുതള്ളാനോ മെനക്കെട്ടവരാകും പലരും. ജീവിതം ഹ്രസ്വമാണെന്ന് മനസിലാക്കുക. സ്വന്തം അനുഭവത്തിൽനിന്ന് പഠിക്കാൻ ശ്രമിച്ചാൽ ഒരുപക്ഷേ നിങ്ങൾ ഏറെവൈകിപ്പോയിട്ടുണ്ടാകും. അതുകൊണ്ട് എന്തുകൊണ്ടും യോജിച്ചത് മറ്റുള്ളവരുടെ ജീവിതം നിങ്ങളെ എന്തുപഠിപ്പിക്കുന്നുവെന്നതാണ്. ഒരു ലക്ഷ്യവും മുന്നിലില്ലാതെ നിക്ഷേപപദ്ധതികളിലേയ്ക്ക് എടുത്തുചാടുന്നവരാണ് പലരും. മിക്കവാറുംപേർ ചെയ്യുന്ന അബധമാണത്. വിരമിച്ചശേഷമുള്ള ജീവിതമായിരിക്കണം ആദ്യത്തെ സമ്പത്തികലക്ഷ്യം. എന്നാൽ മറിച്ചാണ് സംഭവിക്കുന്നത്. റിട്ടയർമെന്റുകാലത്തെക്കുറിച്ച് ചിന്തിക്കുന്നത് 50വയസ്സുകഴിയുമ്പോഴാണ്. കാരണം 10 വർഷത്തിനപ്പുറമുള്ള ഒരുകാര്യത്തെക്കുറിച്ച് ചിന്തിക്കാനോ ആസൂത്രണംചെയ്യുന്നതിനോ മനുഷ്യമസ്തിഷ്കത്തിന് പെട്ടെന്ന് സാധ്യമല്ലതന്നെ. രസകരമായ ഒരുകാര്യം പരിശോധിക്കാം. മനുഷ്യന്റെ മസ്തിഷ്കം കണക്കുകൂട്ടുന്നത് നേർരേഖയിലാണ്. കോബൗണ്ടിങ് രീതി അത്രവശമില്ല. 4 +4 + 4എന്നിങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ചുരുക്കം. 4 x4 x 4എന്നിങ്ങനെ കണക്കുകൂട്ടാനുള്ള കഴിവില്ല. അതുകൊണ്ടാണ് മിക്ക നിക്ഷേപകരും ഹ്രസ്വകാലത്തെ നേട്ടത്തിൽ കണ്ണുവെയ്ക്കുന്നത്. 10 രൂപ 100 വർഷത്തേയക്ക് 12ശതമാനം വാർഷിക ആദായപ്രകാരം നിക്ഷേപിച്ചാൽ 8,35,222 രൂപലഭിക്കും. ഇക്കാര്യം അറിഞ്ഞാൽ ദീർഘകാലത്തേയ്ക്ക് നേരത്തെനിക്ഷേപംതുടങ്ങാൻ നിങ്ങൾ തയ്യാറാകും. ഒരൂ ചൂതാട്ടത്തിനും പോയിട്ടല്ല നിങ്ങൾ കോടീശ്വരനാകേണ്ടത്. ചിട്ടയായ നിക്ഷേപംമാത്രംമതി അതിന്. സാമ്പത്തികശാസ്ത്രം പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് പരമാവധി എങ്ങനെ നേടാമെന്നതിനെക്കുറിച്ചുള്ള പഠനമാണ് സാമ്പത്തികശാസ്ത്രം. മിക്കവർക്കും കയ്യിൽകിട്ടുന്ന പണം എങ്ങനെ ചെലവഴിക്കണമെന്ന് അറിയില്ല. ജീവിതത്തിൽ അത്രതന്നെ പ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ മിതത്വം പാലിക്കുകയെന്നതാണ് സമ്പത്ത് വർധിപ്പിക്കാനുള്ള ഏറ്റവും നല്ലമാർഗം. അതേസമയം, ഏറ്റവും പ്രധാന്യമുള്ള കാര്യങ്ങളിൽ ധാരാളിയുമാകുക. ജീവിക്കാനുള്ള അഭിനിവേശം യാത്രകൾ നൽകുമെങ്കിൽ അതിനോട് അനുകൂല മനോഭാവം പുലർത്തുക. അതുപോലെതന്നെ വിലകൂടിയ കാറുവാങ്ങുകയെന്നത് തീവ്ര ആഗ്രഹമല്ലെങ്കിൽ അത്തരംകാര്യങ്ങളിൽ മിതത്വം പാലിക്കുക. എത്ര സമ്പാദിക്കാമെന്നുമാത്രമാണ് സാമ്പത്തിക ഫോർമുലകൾക്ക് പറഞ്ഞുതരാനാകുക. എങ്ങനെ സമ്പാദിക്കമമെന്നത് നിങ്ങൾതന്നെ തീരുമാനിക്കേണ്ടകാര്യമാണ്. അത് ആർക്കും പഠിപ്പിച്ചുതരാനാവില്ല. ലളിതമായ ഉദാഹരണം പരിശോധിക്കാം. ഇപ്പോൾ ഒരു ഐസ്ക്രീം വേണോ അതോ അടുത്തയാഴ്ച രണ്ട് ഐസ്ക്രീം വേണോ? എന്ന് കുട്ടികളോട് ചോദിക്കുക. മിക്കവാറും കുട്ടികൾ ഇപ്പോൾ ഒന്നുമതിയെന്നാവും ആവശ്യപ്പെടുക. ഏറെ വളർന്നവരാണെന്ന് ഒരുപക്ഷേ നാം ചിന്തിച്ചേക്കാം. പക്ഷേ, പലപ്പോഴും ചിന്തിക്കുന്നത് കുട്ടികളെപ്പോലെയാണ്. തൽക്ഷണം ലഭിക്കുന്നതിനോടാണ് എല്ലാവർക്കും താൽപര്യം. ദീർഘകാലത്തോട് അത്രതന്നെ യോജിപ്പില്ല. ഒരുകാര്യം മനസിലാക്കുക, നിക്ഷേപം നടത്താൻ നഷ്ടപ്പെടുത്തുന്ന ഓരോവർഷത്തിനും ഭാവിയിൽ ജീവിതത്തിലെ രണ്ടുവർഷംവീതം അധികമായി നിങ്ങൾക്ക് നീക്കിവെയ്ക്കേണ്ടിവരും! പണപ്പെരുപ്പത്തെ മറികടക്കാം പണപ്പെരുപ്പം നിശബ്ദ ശത്രുവാണ്. സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ആസുത്രണം നടത്തുമ്പോൾ പണപ്പെരുപ്പത്തെ മിക്കവാറുംപേർ മറക്കുന്നു. അതുകൊണ്ട് നിക്ഷേത്തിലെ ഒരുഭാഗമെങ്കിലും മികച്ച ആദായം നൽകുന്ന നിക്ഷേപ പദ്ധതികൾക്കായി മാറ്റിവെയ്ക്കണം. 50ശതമാനം മുകളിലേയ്ക്കോ താഴേയ്ക്കോ പോകാൻ സാധ്യതയുണ്ടെന്നകാര്യം മനസിലാക്കിവേണം ഓഹരിയിൽ നിക്ഷേപിക്കാൻ. കാലയളവ് നീളുന്നതിനനുസരിച്ച് നേട്ടത്തിനുള്ള സാധ്യത കൂടുതലാണ്. മികച്ച വൈവിധ്യവത്കരണവും ദീർഘകാലയളവും ഉണ്ടെങ്കിൽ നിങ്ങളുടെ പോർട്ട്ഫോളിയോ വളരുമെന്നകാര്യത്തിൽ സംശയംവേണ്ട. വിപണിയുടെ നീക്കങ്ങൾ ആർക്കും പ്രവചിക്കാനാവില്ല. 2020ന്റെ തുടക്കത്തിൽ കോവിഡ് എന്ന പകർച്ചവ്യാധിയുടെ അപകടസാധ്യതയെക്കുറിച്ച് ഒരുഗവേഷകനും മുന്നറിയിപ്പ് നൽകാനായില്ല. ഇന്ത്യ-ചൈന തർക്കത്തിന്റെകാര്യത്തിലും ഇതുതന്നെയാണ്.വിപണിയിൽ എപ്പോഴും നഷ്ടസാധ്യത നിലനിൽക്കുന്നുണ്ട്. ശരിക്കും ആലോചിച്ചാൽ അത് റിസ്കല്ല. ലോകത്തെ സംഭവവികാസങ്ങളോടുള്ള വിപണിയുടെ പ്രതികരണമാണത്. അതിനാൽ പ്രവചനത്തിലല്ല തയ്യാറെടുപ്പിലാണ് വ്യക്തിഗത നിക്ഷേപകർ പ്രാധാന്യം കൊടുക്കേണ്ടത്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചൊന്നും വിപണിക്ക് ശ്രദ്ധിക്കേണ്ടകാര്യമില്ല. എന്നാൽ നിങ്ങൾ അതിൽ ശ്രദ്ധചെലുത്തുകയുംവേണം. അതുകൊണ്ടാണ് ഓരോരുത്തരും അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുതകുന്ന ഒരു പോർട്ട്ഫോളിയോ തയ്യാറാക്കണമെന്നുപറയുന്നത്. വരാനിരിക്കുന്ന മോശം സാഹചര്യങ്ങളെക്കുറിച്ചും നിക്ഷേപകൻ ചിന്തിക്കണം. ആവശ്യത്തിന് സ്ഥിരനിക്ഷേപ പദ്ധതികളും ടേം ഇൻഷുറൻസും ആരോഗ്യ ഇൻഷുറൻസും ഉറപ്പുവരുത്താൻ അത് നിങ്ങളെ സാഹായിക്കും. അതേസമയം ശുഭാപ്തിവിശ്വാസം പുലർത്തുകയും വേണം. ദീർഘകാലയളവിൽ ഓഹരിയിൽ നിക്ഷേപിക്കാനുള്ള ഉൾക്കരുത്ത് അതിലൂടെയാണ് ലഭിക്കുക. feedbacks to: antonycdavis@gmail.com കുറിപ്പ്: ഭാഗ്യമായിരിക്കരുത് ഒരാളുടെ നിക്ഷേപ പോർട്ട്ഫോളിയോയുടെ അടിസ്ഥാനം. യാതൊരുധാരണയുമില്ലാതെ എടുത്തുചാടുന്നവരാണ് ഭാഗ്യാന്വേഷികൾ. ആവശ്യത്തിന് ഗൃഹപാഠമുണ്ടെങ്കിൽ മികച്ച നിക്ഷേപകാനാകാൻ എല്ലാവർക്കും കഴിയും.

from money rss https://bit.ly/34UPgKX
via IFTTT

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,560 രൂപയായി

തുടർച്ചയായി നാലുദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ ബുധനാഴ്ച 240 രൂപയുടെ കുറവുണ്ടായി. ഇതോടെ പവന്റെ വില 37,560 രൂപയായി. 4695 രൂപയാണ് ഗ്രാമിന്. സെപ്റ്റംബർ 10 മുതൽ 13വരെ 37,800 രൂപ നിലവാരത്തിലായിരുന്നു വില. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,892.80 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്ന്നു. കഴിഞ്ഞദിവസം വിലയിൽ 1.6ശതമാനമാണ് ഇടിവുണ്ടായത്. മൂന്നാഴ്ചയിലെ താഴ്ന്ന നിലവാരത്തിൽനിന്ന് ഡോളറിന്റെ മൂല്യം ഉയർന്നതാണ് സ്വർണവിലയെ ബാധിച്ചത്.

from money rss https://bit.ly/3jYdsSX
via IFTTT