121

Powered By Blogger

Wednesday, 14 October 2020

പാഠം 94|നിക്ഷേപകന്‍ ഭാഗ്യാന്വേഷിയാകരുത്; അല്ലാതെതന്നെ സമ്പന്നനാകാനുള്ള വഴിയിതാ

പണപ്പെരുപ്പത്തെക്കാൾ ആദായം നൽകുന്ന പദ്ധതി തിരഞ്ഞെടുത്ത് നിക്ഷേപിക്കാൻ നിങ്ങൾക്കുകഴിയുമോ-എങ്കിൽ നിങ്ങൾ സമ്പന്നനാകും. അല്ലെങ്കിൽ നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിക്കുന്നതെല്ലാം വിലക്കയറ്റംകൊണ്ടുപോകും. ലോകപ്രശസതനായ നിക്ഷേപകൻ വാറൻ ബഫറ്റിന്റെ നിരീക്ഷണം നോക്കാം. ഭാവിയിൽ 50ശതമാനംവരെ ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കാതെ ഓഹരി വിപണിയിൽ നിക്ഷേപിക്കാനിറങ്ങരുത്. പോർട്ട്ഫോളിയോയിൽ ആവശ്യത്തിന് സ്ഥിര നിക്ഷേപമുണ്ടെങ്കിൽ ഉറക്കമില്ലാത്ത രാത്രികൾ ഒഴിവാക്കാം. വിപണി കൂപ്പുകുത്തിയിരിക്കുകയാണെന്ന കാരണത്താൽ സ്കൂൾ ഫീസ് അടയ്ക്കാൻ കഴിയില്ലെന്ന് സ്വന്തം മകനോടോ മകളോടൊ നിങ്ങൾക്ക് പറയാൻ കഴിയില്ലെന്നകാര്യം മറക്കരുത്. അതോടൊപ്പം മറ്റൊരുകാര്യം, വിരമിച്ചശേഷം ജീവിക്കാൻ ആവശ്യമുള്ളതുക നിങ്ങളുടെ കൈവശമില്ലെന്ന് ഭാര്യയോട് പറയാനുംകഴിയില്ല. സ്ഥിര നിക്ഷേപപദ്ധതികളിൽമാത്രം പണമിട്ട് സുരക്ഷിതത്വം തേടാനാണ് നിങ്ങൾശ്രമിച്ചത്. പണപ്പെുരപ്പത്തെ അതിജീവിക്കുന്ന മൂലധനേട്ടം ലഭിക്കാൻ കരുതലെടുക്കാത്തതുകൊണ്ടാണങ്ങനെ സംഭവിച്ചത്(സ്വതന്ത്ര വിവർത്തനം). ഈയാംപാറ്റകളാകരുത് കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടൽ കാലത്ത് ഈയാംപാറ്റകളെപ്പോലെയാണ് ചെറുപ്പക്കാർ ഓഹരി വിപണിയിലേയ്ക്ക് ഓടിയണഞ്ഞത്. 2020 ജൂണിലവസാനിച്ച പാദത്തിൽ 24 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകളാണ് പുതിയ തുടങ്ങിത്. എന്തായിരിക്കും ഈയുവാക്കളുടെ മനസിൽ. അത്യാഗ്രഹം ഒരുവികാരമാണ്. അതിന്റെ അടിസ്ഥാനത്തിലാണോ ഏറ്റവും മികച്ചപ്രകടനം നടത്തുന്ന ആസ്തികളിലേയ്ക്ക് നിക്ഷേപം ഒഴുകാനിടയാകുന്നത്? പണം നഷ്ടപ്പെടുമോ എന്നഭയം മനസിലുണ്ട്.എങ്കിലും ഓഹരിയിൽ നിക്ഷേപിച്ച് ഒരു സുപ്രഭാതത്തിൽ കോടികൾ കൊയ്യാമല്ലോയെന്ന ചിന്തയാണ് പലചെറുപ്പക്കാർക്കുമുള്ളത്. വാങ്ങിയ ഓഹരി, പ്രതീക്ഷകൾ തകർത്ത് വൻനഷ്ടത്തിലാകുമ്പോൾ കിട്ടിയ കാശിന് വിറ്റൊഴിഞ്ഞ് സമാധാനംതേടുന്ന ഇക്കൂട്ടർക്ക് പിന്നെ ഓഹരി വിപണിയെന്നുകേട്ടാൽ പേടി സ്വപ്നമാണ്. വികാരം നിക്ഷേപത്തെ ഭരിക്കാൻ തുടങ്ങുമ്പോൾ വ്യക്തിഗത നിക്ഷേപ പദ്ധതികളെ അത് അപകടത്തിലാക്കും. ഭയവും ഖേദവുമാകും പിന്നെ അവരെ ഭരിക്കുക. ഐ.പി.ഒവഴി നിക്ഷേപച്ചതുക സുഹൃത്തോ സഹപ്രവർത്തനോ ഇരട്ടിയാക്കിയതുകാണുമ്പോൾ യുക്തിസഹമായി ചിന്തിക്കുന്ന നിങ്ങളുടെ മനസുപറയും ഓഹരി...ഓഹരി..യെന്ന്. ഒരുകാര്യം ശ്രദ്ധിക്കുക, സാമ്പത്തിക ലക്ഷ്യങ്ങൾ വൈകാരികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നൽകുന്നതിനും അവരുടെഭാവിക്കുംവേണ്ടി ഓരോ ചില്ലിക്കാശും നീക്കിവെച്ച് ത്യാഗംചെയ്യുന്നത് അതുകൊണ്ടുകൂടിയാണ്. പേഴ്സണൽ ഫിനാൻസിൽ ധനകാര്യത്തേക്കാൾ കൂടുതാലയി വ്യക്തിഗതനിലപാടിനാണ് പ്രാധാന്യമുള്ളത്. ദിനംപ്രതി വ്യക്തികൾ എങ്ങനെ പണംകൈകാര്യം ചെയ്യുന്നുവെന്നതുമായി അതുബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിഗത സമ്പാദ്യത്തിന്റെ കാര്യം പരിഗണിക്കുമ്പോൾ അനുഭവമാണ് പ്രധാനഗുരു. സ്വന്തം അനുഭവമോ മറ്റുള്ളവരുടേതോആകാം. പറ്റുന്ന അബധങ്ങൾ ഭാവിയിൽ മികച്ചതീരുമാനമെടുക്കാൻ സഹായകരമാകും. ജോലി നഷ്ടപ്പെടുമ്പോഴെ ഒരാൾക്ക് എമർജൻസി ഫണ്ടിന്റെ ആവശ്യകത മനസിലാകൂ. മെഡിക്കൽ എമർജൻസി നേരിടേണ്ടിവന്ന ഒരാൾക്കേ ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം മനസിലാകൂ. അതുവരെ അതെക്കുറിച്ച് ചിന്തിക്കാനോ മറ്റുള്ളവർ പറഞ്ഞാൽ പുച്ഛിച്ചുതള്ളാനോ മെനക്കെട്ടവരാകും പലരും. ജീവിതം ഹ്രസ്വമാണെന്ന് മനസിലാക്കുക. സ്വന്തം അനുഭവത്തിൽനിന്ന് പഠിക്കാൻ ശ്രമിച്ചാൽ ഒരുപക്ഷേ നിങ്ങൾ ഏറെവൈകിപ്പോയിട്ടുണ്ടാകും. അതുകൊണ്ട് എന്തുകൊണ്ടും യോജിച്ചത് മറ്റുള്ളവരുടെ ജീവിതം നിങ്ങളെ എന്തുപഠിപ്പിക്കുന്നുവെന്നതാണ്. ഒരു ലക്ഷ്യവും മുന്നിലില്ലാതെ നിക്ഷേപപദ്ധതികളിലേയ്ക്ക് എടുത്തുചാടുന്നവരാണ് പലരും. മിക്കവാറുംപേർ ചെയ്യുന്ന അബധമാണത്. വിരമിച്ചശേഷമുള്ള ജീവിതമായിരിക്കണം ആദ്യത്തെ സമ്പത്തികലക്ഷ്യം. എന്നാൽ മറിച്ചാണ് സംഭവിക്കുന്നത്. റിട്ടയർമെന്റുകാലത്തെക്കുറിച്ച് ചിന്തിക്കുന്നത് 50വയസ്സുകഴിയുമ്പോഴാണ്. കാരണം 10 വർഷത്തിനപ്പുറമുള്ള ഒരുകാര്യത്തെക്കുറിച്ച് ചിന്തിക്കാനോ ആസൂത്രണംചെയ്യുന്നതിനോ മനുഷ്യമസ്തിഷ്കത്തിന് പെട്ടെന്ന് സാധ്യമല്ലതന്നെ. രസകരമായ ഒരുകാര്യം പരിശോധിക്കാം. മനുഷ്യന്റെ മസ്തിഷ്കം കണക്കുകൂട്ടുന്നത് നേർരേഖയിലാണ്. കോബൗണ്ടിങ് രീതി അത്രവശമില്ല. 4 +4 + 4എന്നിങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ചുരുക്കം. 4 x4 x 4എന്നിങ്ങനെ കണക്കുകൂട്ടാനുള്ള കഴിവില്ല. അതുകൊണ്ടാണ് മിക്ക നിക്ഷേപകരും ഹ്രസ്വകാലത്തെ നേട്ടത്തിൽ കണ്ണുവെയ്ക്കുന്നത്. 10 രൂപ 100 വർഷത്തേയക്ക് 12ശതമാനം വാർഷിക ആദായപ്രകാരം നിക്ഷേപിച്ചാൽ 8,35,222 രൂപലഭിക്കും. ഇക്കാര്യം അറിഞ്ഞാൽ ദീർഘകാലത്തേയ്ക്ക് നേരത്തെനിക്ഷേപംതുടങ്ങാൻ നിങ്ങൾ തയ്യാറാകും. ഒരൂ ചൂതാട്ടത്തിനും പോയിട്ടല്ല നിങ്ങൾ കോടീശ്വരനാകേണ്ടത്. ചിട്ടയായ നിക്ഷേപംമാത്രംമതി അതിന്. സാമ്പത്തികശാസ്ത്രം പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് പരമാവധി എങ്ങനെ നേടാമെന്നതിനെക്കുറിച്ചുള്ള പഠനമാണ് സാമ്പത്തികശാസ്ത്രം. മിക്കവർക്കും കയ്യിൽകിട്ടുന്ന പണം എങ്ങനെ ചെലവഴിക്കണമെന്ന് അറിയില്ല. ജീവിതത്തിൽ അത്രതന്നെ പ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ മിതത്വം പാലിക്കുകയെന്നതാണ് സമ്പത്ത് വർധിപ്പിക്കാനുള്ള ഏറ്റവും നല്ലമാർഗം. അതേസമയം, ഏറ്റവും പ്രധാന്യമുള്ള കാര്യങ്ങളിൽ ധാരാളിയുമാകുക. ജീവിക്കാനുള്ള അഭിനിവേശം യാത്രകൾ നൽകുമെങ്കിൽ അതിനോട് അനുകൂല മനോഭാവം പുലർത്തുക. അതുപോലെതന്നെ വിലകൂടിയ കാറുവാങ്ങുകയെന്നത് തീവ്ര ആഗ്രഹമല്ലെങ്കിൽ അത്തരംകാര്യങ്ങളിൽ മിതത്വം പാലിക്കുക. എത്ര സമ്പാദിക്കാമെന്നുമാത്രമാണ് സാമ്പത്തിക ഫോർമുലകൾക്ക് പറഞ്ഞുതരാനാകുക. എങ്ങനെ സമ്പാദിക്കമമെന്നത് നിങ്ങൾതന്നെ തീരുമാനിക്കേണ്ടകാര്യമാണ്. അത് ആർക്കും പഠിപ്പിച്ചുതരാനാവില്ല. ലളിതമായ ഉദാഹരണം പരിശോധിക്കാം. ഇപ്പോൾ ഒരു ഐസ്ക്രീം വേണോ അതോ അടുത്തയാഴ്ച രണ്ട് ഐസ്ക്രീം വേണോ? എന്ന് കുട്ടികളോട് ചോദിക്കുക. മിക്കവാറും കുട്ടികൾ ഇപ്പോൾ ഒന്നുമതിയെന്നാവും ആവശ്യപ്പെടുക. ഏറെ വളർന്നവരാണെന്ന് ഒരുപക്ഷേ നാം ചിന്തിച്ചേക്കാം. പക്ഷേ, പലപ്പോഴും ചിന്തിക്കുന്നത് കുട്ടികളെപ്പോലെയാണ്. തൽക്ഷണം ലഭിക്കുന്നതിനോടാണ് എല്ലാവർക്കും താൽപര്യം. ദീർഘകാലത്തോട് അത്രതന്നെ യോജിപ്പില്ല. ഒരുകാര്യം മനസിലാക്കുക, നിക്ഷേപം നടത്താൻ നഷ്ടപ്പെടുത്തുന്ന ഓരോവർഷത്തിനും ഭാവിയിൽ ജീവിതത്തിലെ രണ്ടുവർഷംവീതം അധികമായി നിങ്ങൾക്ക് നീക്കിവെയ്ക്കേണ്ടിവരും! പണപ്പെരുപ്പത്തെ മറികടക്കാം പണപ്പെരുപ്പം നിശബ്ദ ശത്രുവാണ്. സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ആസുത്രണം നടത്തുമ്പോൾ പണപ്പെരുപ്പത്തെ മിക്കവാറുംപേർ മറക്കുന്നു. അതുകൊണ്ട് നിക്ഷേത്തിലെ ഒരുഭാഗമെങ്കിലും മികച്ച ആദായം നൽകുന്ന നിക്ഷേപ പദ്ധതികൾക്കായി മാറ്റിവെയ്ക്കണം. 50ശതമാനം മുകളിലേയ്ക്കോ താഴേയ്ക്കോ പോകാൻ സാധ്യതയുണ്ടെന്നകാര്യം മനസിലാക്കിവേണം ഓഹരിയിൽ നിക്ഷേപിക്കാൻ. കാലയളവ് നീളുന്നതിനനുസരിച്ച് നേട്ടത്തിനുള്ള സാധ്യത കൂടുതലാണ്. മികച്ച വൈവിധ്യവത്കരണവും ദീർഘകാലയളവും ഉണ്ടെങ്കിൽ നിങ്ങളുടെ പോർട്ട്ഫോളിയോ വളരുമെന്നകാര്യത്തിൽ സംശയംവേണ്ട. വിപണിയുടെ നീക്കങ്ങൾ ആർക്കും പ്രവചിക്കാനാവില്ല. 2020ന്റെ തുടക്കത്തിൽ കോവിഡ് എന്ന പകർച്ചവ്യാധിയുടെ അപകടസാധ്യതയെക്കുറിച്ച് ഒരുഗവേഷകനും മുന്നറിയിപ്പ് നൽകാനായില്ല. ഇന്ത്യ-ചൈന തർക്കത്തിന്റെകാര്യത്തിലും ഇതുതന്നെയാണ്.വിപണിയിൽ എപ്പോഴും നഷ്ടസാധ്യത നിലനിൽക്കുന്നുണ്ട്. ശരിക്കും ആലോചിച്ചാൽ അത് റിസ്കല്ല. ലോകത്തെ സംഭവവികാസങ്ങളോടുള്ള വിപണിയുടെ പ്രതികരണമാണത്. അതിനാൽ പ്രവചനത്തിലല്ല തയ്യാറെടുപ്പിലാണ് വ്യക്തിഗത നിക്ഷേപകർ പ്രാധാന്യം കൊടുക്കേണ്ടത്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചൊന്നും വിപണിക്ക് ശ്രദ്ധിക്കേണ്ടകാര്യമില്ല. എന്നാൽ നിങ്ങൾ അതിൽ ശ്രദ്ധചെലുത്തുകയുംവേണം. അതുകൊണ്ടാണ് ഓരോരുത്തരും അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തിയാക്കാനുതകുന്ന ഒരു പോർട്ട്ഫോളിയോ തയ്യാറാക്കണമെന്നുപറയുന്നത്. വരാനിരിക്കുന്ന മോശം സാഹചര്യങ്ങളെക്കുറിച്ചും നിക്ഷേപകൻ ചിന്തിക്കണം. ആവശ്യത്തിന് സ്ഥിരനിക്ഷേപ പദ്ധതികളും ടേം ഇൻഷുറൻസും ആരോഗ്യ ഇൻഷുറൻസും ഉറപ്പുവരുത്താൻ അത് നിങ്ങളെ സാഹായിക്കും. അതേസമയം ശുഭാപ്തിവിശ്വാസം പുലർത്തുകയും വേണം. ദീർഘകാലയളവിൽ ഓഹരിയിൽ നിക്ഷേപിക്കാനുള്ള ഉൾക്കരുത്ത് അതിലൂടെയാണ് ലഭിക്കുക. feedbacks to: antonycdavis@gmail.com കുറിപ്പ്: ഭാഗ്യമായിരിക്കരുത് ഒരാളുടെ നിക്ഷേപ പോർട്ട്ഫോളിയോയുടെ അടിസ്ഥാനം. യാതൊരുധാരണയുമില്ലാതെ എടുത്തുചാടുന്നവരാണ് ഭാഗ്യാന്വേഷികൾ. ആവശ്യത്തിന് ഗൃഹപാഠമുണ്ടെങ്കിൽ മികച്ച നിക്ഷേപകാനാകാൻ എല്ലാവർക്കും കഴിയും.

from money rss https://bit.ly/34UPgKX
via IFTTT