121

Powered By Blogger

Tuesday 21 January 2020

ഭിന്നശേഷിക്കാരുടെയും വനിതകളുടെയും ഇപിഎഫ് വിഹിതം കുറച്ചേക്കും

ന്യൂഡൽഹി: സ്വകാര്യമേഖലയിലെ ജീവിക്കാരിൽനിന്ന് ഈടാക്കുന്ന ഇപിഎഫ് വിഹിതത്തിൽ കുറവുവരുത്തിയേക്കും. സ്ത്രീകൾ, ഭിന്നശേഷിയുള്ളവർ, 25നും 35നും ഇടയിൽ വയസ്സുള്ള പുരുഷന്മാർ എന്നിവരിൽനിന്ന് ഈടാക്കുന്ന വിഹിതത്തിലാണ് കുറവുവരുത്തുക. 2 മുതൽ 3 ശതമാനംവരെ കുറയ്ക്കാനാണ് ആലോചിക്കുന്നത്. നിലവിലുള്ള പിഎഫ് നിയമത്തിൽ മാറ്റംവരുത്തിയാൽമാത്രമെ ഇത് സാധ്യമാകൂ. നിലവിൽ ജീവനക്കാരനും തൊഴിലുടമയും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് വിഹിതമായി നൽകുന്നത്. പുതിയ തീരുമാനം നടപ്പിൽവരികയാണെങ്കിൽ കയ്യിൽകിട്ടുന്ന ശമ്പളം വർധിക്കും. അതേസമയം, പെൻഷനാകുമ്പോൾ ലഭിക്കുന്ന വരുമാനത്തിൽ കാര്യമായ ഇടിവുണ്ടാകാനും ഇതിടയാക്കും. Govt may allow women, professionals with disabilities to lower PF contribution

from money rss http://bit.ly/2tEFUEp
via IFTTT

ടിക്കറ്റ് എടുക്കാതെയുള്ള യാത്രകൂടുന്നു: വെസ്റ്റേണ്‍ റെയില്‍വെ ഈടാക്കിയ പിഴ 104 കോടി

മുംബൈ: തീവണ്ടിയിൽ ടിക്കറ്റെടുക്കാതെയാത്രചെയ്യുന്നവരുടെ എണ്ണം കൂടുന്നു. മുംബൈയിൽ ടിക്കറ്റെടുക്കാതെ യാത്രചെയ്തതിനും ലഗേജ് ബുക്ക് ചെയ്യാതെ കൊണ്ടുപോയതിനും വെസ്റ്റേൺ റെയിൽവെയിൽ ഈടാക്കിയത് 104.10 കോടി രൂപയാണ്. 2019 ഏപ്രിൽ മുതൽ ഡിസംബർവരെയുള്ള കണക്കാണിത്. ടിക്കറ്റ് എടുക്കാതെ യാത്രചെയ്തതുമായി ബന്ധപ്പെട്ട് 21.33 ലക്ഷം പേരിൽനിന്നാണ് പിഴയീടാക്കിയത്. കഴിഞ്ഞവർഷത്തെ ഇതേകാലയളവുമായി താരതമ്യംചെയ്യുമ്പോൾ 8.85ശതമാനമാണ് വർധന. ഡിസംബറിൽമാത്രം 2.13 ലക്ഷം കേസുകളിലായി 10.14 കോടി രൂപയാണ് ഈയനത്തിൽ റെയിൽവെയ്ക്ക് ലഭിച്ചത്. വിവിധ കേസുകളിലായി 1821 പേരെ വിചാരണചെയ്ത് പിഴയടപ്പിച്ചു. റെയിൽവെയുടെ അധീനതയിലുള്ള പ്രദേശത്തുനിന്ന് ഈകാലയളവിൽ 1632 യാചകരെ നീക്കിയതായും വെസ്റ്റേൺ റെയിൽവെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു. Ticketless train travellers paid over ₹100 crore in fines

from money rss http://bit.ly/2G9blJL
via IFTTT

വിപണിയില്‍ വെളളിക്ക് നേട്ടം; കുതിപ്പ് നിലനില്‍ക്കുമോ?

സ്വർണത്തിനൊപ്പം കുതിപ്പുനടത്തിയ വെള്ളി 20 ശതമാനം നേട്ടത്തോടെയാണ് ആഭ്യന്തര വിപണിയിൽ കഴിഞ്ഞവർഷം വ്യാപാരം അവസാനിപ്പിച്ചത്. ഉയർന്നു നിന്നിരുന്ന വിദേശ വിലകളോടൊപ്പം ഇന്ത്യൻ രൂപയുടെ മൂല്യശോഷണവുമാണ് ആഭ്യന്തര വിപണിയിൽ വെള്ളിക്ക് ഈ നേട്ടമുണ്ടാക്കിയത്. സാധാരണ ഗതിയിൽ സ്വർണത്തോടൊപ്പം തന്നെ വെള്ളി വിലകളിലും വർധന രേഖപ്പെടുത്താറുണ്ട്. സ്വർണം കുതിപ്പിനു തുടക്കമിടുകയും ക്രമേണ വെള്ളി അതിനെ പിന്തുടരുകയുമാണ് പതിവ്. ആഗോള വ്യവസായ മേഖലയിലുണ്ടായിരുന്ന തളർച്ച, നേരത്തേ വെള്ളി വിലകളെ പ്രതികൂലമായി ബാധിച്ചിരുന്നു.എന്നാൽ പോയവർഷം ആഗോള സാമ്പത്തിക സ്ഥിതിയിലുണ്ടായ മാന്ദ്യവും പലരാജ്യങ്ങളിലേയും രാഷ്ട്രീയ അനിശ്ചിതാവസ്ഥകളും സ്വർണത്തെപോലെതന്നെ വെള്ളിയേയും സുരക്ഷിത നിക്ഷേപമായി കാണാൻ പ്രേരിപ്പിച്ചു. അതുപോലെ കുറഞ്ഞപലിശ നിരക്കുകൾ,സ്ഥിരതയാർജ്ജിച്ച യുഎസ് ഡോളർ, ബ്രെക്സിറ്റ് അനിശ്ചിതാവസ്ഥ എന്നിവയെക്കൂടാതെ ഖനികളിൽനിന്നുള്ള കുറഞ്ഞ ഉൽപാദനവും വെള്ളിയുടെ മുന്നേറ്റത്തിനു കാരണമായി. ഇന്ത്യൻ രൂപയുടെ മൂല്യ ശോഷണവും ആഭ്യന്തര വെള്ളി വിലകൾ വൻതോതിൽ ഉയരാൻ കാരണമായിട്ടുണ്ട്. യുഎസ്- ചൈന വ്യാപാര യുദ്ധത്തിന്റെ കെടുതികളിൽനിന്ന് സ്വന്തം വ്യാപാരമേഖലയെ സംരക്ഷിക്കുന്നതിന് പലരാജ്യങ്ങളും തങ്ങളുടെ പലിശ നിരക്കുകളിൽ കുറവു വരുത്തുകയുണ്ടായി. ഇന്ത്യ നാലു തവണ പലിശ നിരക്കുകളിൽ കുറവു വരുത്തിയപ്പോൾ അമേരിക്കൻ കേന്ദ്ര ബാങ്ക് പോയവർഷം രണ്ടുതവണ പലിശ നിരക്കുകൾ കുറച്ചു. നിരക്കുകളിൽ കുറവുവരുന്നത് സ്വർണം വെള്ളി പോലുള്ള പലിശ ലഭിക്കാത്ത ലോഹങ്ങളുടെ വിലകളിൽ മുന്നേറ്റത്തിനു കാരണമാവാറുണ്ട്. ബ്രെക്സിറ്റ് കാരണം കഴിഞ്ഞ മൂന്നരവർഷമായി തുടരുന്ന അനിശ്ചിതാവസ്ഥ യൂറോപ്യൻ വ്യാപാര മേഖലയുടെ വളർച്ചയുടെ കാര്യത്തിൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഗൾഫ് മേഖലയിലും കൊറിയൻ ഉപഭൂഖണ്ഡത്തിലും ഉണ്ടായിട്ടുള്ള സംഘർഷങ്ങൾ, അതുപോലെ വടക്കൻ സിറിയയിൽ തുർക്കി നടത്തിയ സൈനിക നടപടികളും ഹോങ്കോങ്ങിലെ പ്രതിഷേധങ്ങളും ഉയർത്തിയ ഭീതി എന്നിവയും നിക്ഷേപകരെ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു. വെള്ളിഖനികളിൽ നിന്നുള്ള ഉൽപാദനക്കുറവിനൊപ്പം പുതിയ നിക്ഷേപകരുടെ എണ്ണത്തിലുണ്ടായ വർധനവും വിലകൾ ഉയരാൻ കാരണമായി. സിൽവർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകളനുസരിച്ച് 2018ൽ ആഗോള തലത്തിൽ വെള്ളിയുടെ ഡിമാന്റ് 4 ശതമാനം വർധിച്ചുവെങ്കിലും ഖനികളിലെ ഉൽപാദനം 2 ശതമാനം കുറയുകയാണുണ്ടായത്. അതേസമയം വെള്ളി അടിസ്ഥാനമായ നിക്ഷേപ വ്യാപാര ഫണ്ടുകൾ (ETF) നിക്ഷേപകരെ സംബന്ധിച്ചേടത്തോളം ആകർഷകമായിത്തീർന്നിരിക്കുന്നു. സ്വർണത്തെയപേക്ഷിച്ച് വെള്ളിക്കുള്ള വിലക്കുറവും സുരക്ഷിതത്വവുമാണിതിനു കാരണം. നടപ്പുവർഷം വെള്ളി വില മുന്നോട്ടു കൊണ്ടുപോകുന്ന ഏറ്റവും പ്രധാന ഘടകങ്ങൾ നിക്ഷേപ, വ്യവസായ രംഗങ്ങളിൽ നിന്നുള്ള ഡിമാന്റായിരിക്കും. ആഗോള സാമ്പത്തിക സ്ഥിതി ദുർബ്ബലമായി തുടരുകയാണെങ്കിൽ സുരക്ഷിത ലോഹമെന്ന വെള്ളിയുടെ പദവി തുടർന്നും നിലനിൽക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ വെള്ളിയുടെ വ്യാവസായിക ഡിമാന്റും വർധിക്കും. അമേരിക്കൻ കേന്ദ്രബാങ്ക് 2020ന്റെ പകുതിവരെയെങ്കിലും പലിശ നിരക്കു വർധിപ്പിക്കാൻ സാധ്യതയില്ല. അതിനാൽ യുഎസ് ഡോളറിന്റെ മൂല്യം വൻതോതിൽ ഉയരാനുള്ള സാധ്യതകൾ കുറവാണ്. ഡോളറിന്റെ ദുർബലാവസ്ഥ അമൂല്യ ലോഹങ്ങളുടെ വില വർധിക്കാൻ ഇടയാക്കുകയും ചെയ്യും. ഇന്ത്യൻ വിപണിയിൽ സ്വർണ വിലറെക്കോഡ്നിലവാരത്തിലായതിനാൽ ആഭരണ മേഖലയിൽനിന്നും വെള്ളിക്കു കൂടുതൽ ഡിമാന്റുണ്ടാകാൻ സാധ്യതയുണ്ട്. അതേ സമയം ആഭ്യന്തര വിപണി വിലകളിൽ ഇന്ത്യൻ രൂപയുടെ പ്രകടനം നിർണായകമാവും. രൂപയുടെ മൂല്യശോഷണം വെള്ളിയുടെ ഇറക്കുമതി വിലകൾ വർധിക്കാൻ കാരണമാകും. അതുപോലെ രൂപയുടെ മൂല്യ വർധനവ് വെള്ളിവിലകളിൽ ഇടിവു സംഭവിക്കാനും ഇടയാക്കും. എങ്കിലും, ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വെള്ളിക്കു കൂടുതൽ ആവശ്യമുണ്ടാകാനും വരുംവർഷങ്ങളിൽ സാധ്യതയുണ്ട്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം തലവനാണ് ലേഖകൻ)

from money rss http://bit.ly/2RjFTyR
via IFTTT

സെന്‍സെക്‌സില്‍ 185 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 185.97 പോയന്റ് ഉയർന്ന് 41,509.78ലും നിഫ്റ്റി 49 പോയന്റ് നേട്ടത്തിൽ 12,219ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 505 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 136 ഓഹരികൾ നഷ്ടത്തിലുമാണ്. 23 ഓഹരികൾക്ക് മാറ്റമില്ല. യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, എസ്ബിഐ, വിപ്രോ, ഭാരതി എയർടെൽ, വേദാന്ത തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സീ എന്റർടെയൻമെന്റ്, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ഒഎൻജിസി, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex up 185 pts

from money rss http://bit.ly/2TKNubd
via IFTTT

ബിസിനസിനൊപ്പം കുതിരയെ വളര്‍ത്തിയാലോ?

ബിസിനസ് വളർന്ന് വിജയം കൈവരിക്കാൻ വർഷങ്ങളോളം സമയം എടുക്കും. ഓരോദിവസവും നടത്തുന്ന മികച്ച രീതിയിയിലുള്ള പ്രവർത്തനങ്ങളാണ് ബിസിനസിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ട്. അതുപോലെ തന്നെയാണ് ഒരു കുതിരയെ ഇണക്കി എടുക്കുന്നതും. ഒരുപാട് വർഷങ്ങൾകൊണ്ട് മാത്രമേ കുതിരകൾ അവരുടെ യജമാനനുമായി ഇണങ്ങുകയുള്ളു. ഓരോദിവസവും കുതിരയുമായി ഇടപഴകിയാൽ അവർക്ക് തിരിച്ചുള്ള സ്റ്റേഹവും വലുതാണ്. ബിസിനസിനൊപ്പം കുതിരസവാരിയെ സ്നേഹിക്കുന്നയാളാണ് ആലപ്പാട്ട് ഗ്രൂപ്പിന്റെ പാർട്ട്ണറും എറണാകുളം എം.ജി. റോഡിലെ 'സെന്റർ എ'യുടെ ഡയറക്ടറുമായ ജോ ആലപ്പാട്ട്. ചെറുപ്പം മുതലേയുള്ള കുതിരക്കമ്പമാണ് 'സ്വന്തമായി ഒരു കുതിര' എന്ന് ലക്ഷ്യത്തിലേക്ക് ഇദ്ദേഹത്തെ എത്തിച്ചത്. ജോലിക്കിടയിലെ പഠനം പഠനത്തിന് ശേഷം ബെംഗളൂരുവിൽ എത്തിയ ജോ മൂന്ന് വർഷത്തോളം അവിടെ ജോലിചെയ്തു. ഇതിനിടയിൽ അടുത്തുള്ള 'ഔവർ പ്രിൻസസ് അക്കാദമി'യിൽ കുതിരസവാരി പഠിക്കാൻ പോയത്തുടങ്ങി. ജോലിക്കൊപ്പം ഇടവിട്ടുള്ള ദിവസങ്ങളിൽ റൈഡിന് പോയി തുടങ്ങിയതോടെയാണ് കുതിരയുമായി കൂടുതൽ അടുത്തത്. ഇതിനിടയിൽ, യു.എസിൽ പഠിക്കാൻ പോയങ്കെിലും കുതിരകളെ മനസ്സിൽനിന്ന് മായ്ച്ചുകളയാൻ ഇദ്ദേഹത്തിന് സാധിച്ചില്ല. അങ്ങനെ ഇടയ്ക്ക് 'പോളോ ഗെയിം' കാണാൻ പോകുന്നത് ശീലമാക്കി. അവിടെനിന്ന് കിട്ടിയ സുഹൃത്തിന്റെ ഫാമിൽ റൈഡിനും പോകുമായിരുന്നു. നാട്ടിൽ തിരിച്ചെത്തിയപ്പോൾ, കുതിരാനിൽ ഒരു കുതിരഫാം ഉണ്ടെന്നറിയുകയും അവിടെ സവാരിക്ക് പോയിത്തുടങ്ങുകയും ചെയ്തു. അങ്ങനെ അവിടത്തെ സുഹൃത്തിന്റെ നിർദ്ദേശത്തോടെ പുണെയിൽ നിന്ന് രണ്ടുവർഷം മുൻപാണ് ആദ്യമായി കുതിരയെ സ്വന്തമാക്കിയത്. ബിസിനസിലെ വിജയം കുതിരസവാരി ബിസിനസ് വിജയത്തിന്റെ ഒരു ഭാഗം കൂടിയാണ്. ആഴ്ചയിൽ മൂന്ന് ദിവസത്തോളമാണ് ജോ സവാരി ചെയ്യുന്നത്. എന്നാൽ ആ ദിവസങ്ങളിലെല്ലാം പോസിറ്റീവ് എൻജിക്കൊപ്പം ബിസിനസിൽ മികച്ച മുന്നേറ്റം നടത്താൻ സാധിക്കാറുമുണ്ടെന്ന് ജോ പറയുന്നു. ബിസിനസിൽ നല്ല ഫോക്കസ് കിട്ടുന്ന മന്ത്രം കൂടിയാണ് കുതിരസവാരി. മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പകരം മനസ്സിനെ നല്ലരീതിയിലേക്ക് കൊണ്ടുപോകാൻ ഇതുവഴി ജോയ്ക്ക് സഹായകമാകുന്നു. സ്വിമ്മിങ്ങോ, സൈക്ളിങ്ങോ ചെയ്താണ് ഒരുദിവസം ആരംഭിക്കുന്നതെങ്കിൽ അത് ഏറ്റവും സന്തോഷം നൽകും. ഒപ്പം ജോലിയിൽ ശ്രദ്ധകിട്ടാനും വിജയത്തിലെത്താനും ഊർജവുമാകുമെന്നും ജോ പറഞ്ഞു. രാവിലെ ആറുമണിക്ക് തുടങ്ങുന്ന സവാരി ഒൻപതുവരെ നീളും. കോലഞ്ചേരിയിൽ ജോ അടക്കം നാല് സഹൃത്തുക്കൾ ചേർന്ന് പരിപാലിക്കുന്ന ഫാമിലാണ് കുതിരസവാരി. കുതിരയെ നോക്കാൻ രാജസ്ഥാനിൽനിന്ന് പ്രത്യേകം ആളുകളെ കൊണ്ടുവന്നിട്ടുണ്ട്. 'ഡെമോ'യിലേക്കുള്ളദൂരം മാർവാറി ബ്രീഡിൽപ്പെട്ട 'ബ്ലാക്ക് ഫോറസ്റ്റ്' എന്ന് പേരിട്ട കുതിരയായിരുന്നു ജോ ആദ്യം സ്വന്തമാക്കിയത്. എന്നാൽ, പെട്ടെന്ന് വന്ന രോഗം കുതിരയുടെ ജീവൻ എടുത്തു. ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല. അത് വിഷമത്തിലാക്കിയെങ്കിലും എട്ടുമാസം മുൻപ് മറ്റൊരു കുതിരയെ വാങ്ങി. 11 വയസ്സുള്ള ഇതിനെ 'ഡെമോ' എന്നാണ് ആദ്യ ഉടമ വിളിച്ചിരുന്നത്. ഈ വിളിപ്പേരു തന്നെയാണ് ജോയും നിലനിർത്തുന്നത്.ഇത്തരം ബ്രീഡുകൾ മത്സരങ്ങളിൽ കൊണ്ടുപോകുന്നവയല്ല. നീളം അൽപ്പം കുറവും കാണാൻ ഭംഗിയുള്ളതുമാണ് ഈ വിഭാഗം. റൈഡുകളിൽ പ്രാധാന്യം നൽകിയിട്ടില്ലെങ്കിലും ആറുദിവസം നീണ്ട സവാരിക്ക് ജയ്പുരിൽ ജോ പോയിട്ടുണ്ട്. അടുത്തത് സ്പെയിനിൽ 10 ദിവസം റൈഡിന് പോകാൻ താത്പര്യമുണ്ട്. ജോയുടെ മൂന്നുവയസ്സുള്ള മകനും കുതിരസവാരിയോട് ഇഷ്ടം കൂടിയിട്ടുണ്ട്. അച്ഛന്റെ കൂടെ കുതിരസവാരി ചെയ്യാനും ഈ മിടുക്കന് ഇഷ്ടമാണ്. കളിപ്പാട്ടങ്ങൾ എല്ലാംതന്നെ കുതിരയാണ്. ആറുവയസ്സ് ആകുമ്പോഴേക്കും മകനെ കുതിരസവാരി പഠിപ്പിക്കാനും ജോയ്ക്ക് പദ്ധതിയുണ്ട്. reshmaccbhaskaran@gmail.com

from money rss http://bit.ly/2GbhZiH
via IFTTT

യു.എ.ഇ. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയത് ഏറെയും മലയാളികള്‍

മുംബൈ: യു.എ.ഇ.യിലെ കോടതിവിധി ഇന്ത്യയിലും ബാധകമാവുന്നതോടെ ഒട്ടേറെ മലയാളികൾ കുടുങ്ങും. യു.എ.ഇ. ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് മുങ്ങിയവരിൽ പകുതിയിലേറെയും മലയാളികളാണ്. ഇതിൽ മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലുള്ളവർ അറുപതു ശതമാനത്തോളമുണ്ട്. ബാക്കി മറ്റുജില്ലക്കാരാണ്. യു.എ.ഇ.യിലെ 55 ബാങ്കുകളിൽനിന്നായി 15,000 കോടിയിലേറെ രൂപ വായ്പയെടുത്ത് ഇന്ത്യക്കാർ സ്ഥലംവിട്ടതായാണ് പ്രാഥമിക കണക്കുകൾ. ദുബായിലെ ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് മുങ്ങിയവരിൽ 70 ശതമാനം തെക്കേ ഇന്ത്യക്കാരാണ്. ഇതിൽ 55 ശതമാനം മലയാളികളാണ്. ഭീമമായ തുക വായ്പയെടുത്ത് മുങ്ങിയതോടെ യു.എ.ഇ.യിലെ ബാങ്കുകൾക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇത്തരം കേസുകൾ വർധിച്ച സാഹചര്യത്തിലാണ് വൻതുക തിരിച്ചുപിടിക്കാനുള്ള ബാങ്കുകളുടെ ശ്രമങ്ങൾക്ക് പുതിയ വിജ്ഞാപനത്തിലൂടെ ഇന്ത്യയിലും നിയമപരിരക്ഷ നൽകിയിരിക്കുന്നത്. 1999-ലെ ഇന്ത്യ-യു.എ.ഇ. ഉഭയകക്ഷി കരാറിന്റെ അനുബന്ധമായി ജനുവരി 17-ന് കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനം വന്നതോടെ യു.എ.ഇ. കോടതി പുറപ്പെടുവിക്കുന്ന വിധികൾ, ഇന്ത്യൻ കോടതികളിലൂടെ നടപ്പാക്കാനാവുമെന്ന് ഇന്ത്യാ ലോ എൽ.എൽ.പി. മാനേജിങ് പാർട്ണർ കെ.പി. ശ്രീജിത്ത് പറഞ്ഞു. ഇതുവഴി, വായ്പയെടുത്ത് മുങ്ങിയവരുടെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടാനും അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാനുമാവും. യു.എ.ഇ.യിലെ ഒട്ടേറെ ബാങ്കുകളുടെ കേസുകൾ ഇന്ത്യയിൽ കൈകാര്യംചെയ്യുന്നത് മുംബൈ ആസ്ഥാനമായ ഇന്ത്യാ ലോ എൽ.എൽ.പി.യാണ്. യു.എ.ഇ.യിലെ എമിറേറ്റ്സ് എൻ.ബി.ഡി., ഫസ്റ്റ് ഗൾഫ് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് അബുദാബി, അബുദാബി കമേഴ്സ്യൽ ബാങ്ക്, മഷ്റിഖ് ബാങ്ക് എന്നീ ബാങ്കുകളാണ് ഭീമമായ വായ്പ നൽകിയിട്ടുള്ളത്. ഇത്തരം വായ്പകൾ തിരിച്ചുപിടിക്കാനാവാതെ യു.എ.ഇ.യിലെ ബാങ്കുകൾ വിഷമിക്കുകയായിരുന്നു. ഇന്ത്യയിലെ വ്യക്തികൾക്ക് നൽകിയ വായ്പ തിരിച്ചുപിടിക്കാൻ യു.എ.ഇ. ബാങ്കുകൾ മുമ്പ് ഇന്ത്യയിലെ സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചിരുന്നു. എന്നാൽ, 2018-ൽ കേരള ഹൈക്കോടതി വിദേശബാങ്കുകൾക്ക് ഇന്ത്യയിൽ റിക്കവറി നടത്താൻ അധികാരമില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതോടെ കോടിക്കണക്കിനു രൂപ വായ്പയിനത്തിൽ നൽകിയത് തിരിച്ചുകിട്ടാതെ ബാങ്കുകൾ പ്രതിസന്ധിയിലായി. വായ്പയെടുത്ത് മുങ്ങിയവർക്ക് പുതിയ വിജ്ഞാപനം വിനയാകുമെന്നുറപ്പാണ്.

from money rss http://bit.ly/36fXMTl
via IFTTT

സെന്‍സെക്‌സ് 205 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 205.10 പോയന്റ് നഷ്ടത്തിൽ 41,323.81ലും നിഫ്റ്റി 54.80 പോയന്റ് താഴ്ന്ന് 12169.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1082 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1364 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 168 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, സീ എന്റർടെയൻമെന്റ്, ബിപിസിഎൽ, ഭാരതി എയർടെൽ, കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, റിലയൻസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടാറ്റ സ്റ്റീൽ, എംആന്റ്എം, ഐഒസി, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ഐടിസി, സിപ്ല, ആക്സിസ് ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, വാഹനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലുണ്ടായ വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. Sensex ends 200 pts lower

from money rss http://bit.ly/3aEDx5g
via IFTTT

ക്രിപ്‌റ്റോ കറന്‍സി നിരോധിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡൽഹി: ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് നിരോധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്. ക്രിപ്റ്റോ ഇടപാടിന്റെ റിസ്ക് കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തുമാത്രമാണ് ചെയ്തതെന്ന് ആർബിഐ വ്യക്തമാക്കി. ഇന്റർനെറ്റ് ആന്റ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ)നൽകിയ ഹർജി പരിഗണിക്കവെ, സത്യവാങ്മൂലത്തിലാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. സാങ്കേതികവിദ്യയ്ക്കെതിരെയുള്ള നടപടിയായി ഇതിനെ കാണേണ്ടെന്നും അതേസമയം, ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പണമിടപാടും കള്ളപ്പണമിടപാടും നിയന്ത്രിക്കുന്നതിനാണ് നടപടിയെന്നും ആർബിഐ വ്യക്തമാക്കി. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. Cyptocurrency not banned in India, RBI says in Supreme Court

from money rss http://bit.ly/2RF1FvR
via IFTTT

ഐസിഐസിഐ എടിഎമ്മില്‍നിന്നും കാര്‍ഡില്ലാതെ ഇനി പണം പിന്‍വലിക്കാം

മുംബൈ: പ്രമുഖ സ്വകാര്യബാങ്കായ ഐസിഐസിഐ ബാങ്ക് എടിഎമ്മിൽനിന്ന് പണംപിൻവലിക്കുന്നതിന് പുതിയരീതി നടപ്പാക്കി. ഡെബിറ്റ് കാർഡ് ഉപയോഗിക്കാതെ എടിഎമ്മിൽനിന്ന് പണം പിൻവലിക്കുന്ന സംവിധാനമാണ് നടപ്പാക്കിയിട്ടുള്ളത്. മൊബൈൽ ആപ്പ് വഴിയാണ് ഇത് സാധ്യമാകുക ഐമൊബൈൽ എന്ന ഐസിഐസിഐ ബാങ്കിന്റെ ആപ്പ് ലോഗിൻ ചെയ്യുക. സർവീസസ്-കാഷ് വിത്ഡ്രോവൽ അറ്റ് ഐസിഐസിഐ ബാങ്ക് എടിഎം-എന്നിവ സെലക്ട് ചെയ്യുക. പിൻവലിക്കാനുദ്ദേശിക്കുന്ന തുക ചേർക്കുക. എക്കൗണ്ട് നമ്പർ സെലക്ട് ചെയ്യുക. നാലക്കതാൽക്കാലിക പിൻ നൽകുക. അപ്പോൾ ഒടിപി ലഭിക്കും. ഐസിഐസിഐ ബാങ്കിന്റെ എടിഎം സന്ദർശിക്കുക. കാർഡ്ലെസ് കാഷ് വിത്ഡ്രോവൽ-സെലക്ട് ചെയ്യുക. മൊബൈൽ നമ്പർ എന്റർചെയ്യുക. തുടർന്ന് ഒടിപി നൽകുക. താൽക്കാലിക പിൻ നമ്പറും നൽകുക. പിൻവലിക്കാനുദ്ദേശിക്കുന്ന തുക ചേർക്കുക. ആപ്പുവഴി പണംപിൻവലിക്കുന്നതിന് നിർദേശം നൽകിയാൽ ലഭിക്കുന്ന ഒടിപിക്കും മറ്റും അടുത്തദിവസം രാത്രി 12വരെ കാലാവധിയുണ്ടാകും. നേട്ടം ഡെബിറ്റ് കാർഡ് കൊണ്ടുനടക്കുകയോ എടിഎം പിൻ ഓർത്തുവെയ്ക്കുകയോ വേണ്ട. ബാങ്കിന്റെ 15,000ലധികം എടിഎമ്മുകളിൽ ഈ സൗകര്യം ലഭിക്കും. ഈ സൗകര്യം ഉപയോഗിച്ച് പരമാവധി ഒരുദിവസം പിൻവലിക്കാൻ കഴിയുക 20,000 രൂപയാണ്. ICICI Bank introduces new way of ATM cash withdrawal

from money rss http://bit.ly/2TGK756
via IFTTT

അനായ ബൊട്ടീക്കിന്റെ വൈഗാശി കളക്ഷന്‍സ്

കൊച്ചി:ഗിരിപൈ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അനായ ബൊട്ടീക്ക് വൈഗാശി ചെട്ടിനാട് ഫെസ്റ്റിവെലിന്റെ ഭാഗമായി പുതിയ കളക്ഷൻസ് അവതരിപ്പിക്കുന്നു. പാലാരിവട്ടം സിവിൽലൈൻ റോഡിലുള്ള എ ഗിരിപൈ ജ്വല്ലറിയുടെ മൂന്നാം നിലയിലാണ് അനായ. ജനുവരി 22 മുതൽ വില്പന തുടങ്ങും.സാരിയും വസ്ത്രങ്ങളുമാണ് ശേഖരത്തിലുള്ളത്. രാവിലെ 10 മുതൽ വൈകീട്ട് 7.30വരെയാണ് വില്പന.

from money rss http://bit.ly/2ROsPAD
via IFTTT