121

Powered By Blogger

Tuesday, 21 January 2020

സെന്‍സെക്‌സ് 205 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 205.10 പോയന്റ് നഷ്ടത്തിൽ 41,323.81ലും നിഫ്റ്റി 54.80 പോയന്റ് താഴ്ന്ന് 12169.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1082 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1364 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 168 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, സീ എന്റർടെയൻമെന്റ്, ബിപിസിഎൽ, ഭാരതി എയർടെൽ, കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, റിലയൻസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടാറ്റ സ്റ്റീൽ, എംആന്റ്എം, ഐഒസി, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, ഐടിസി, സിപ്ല, ആക്സിസ് ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, വാഹനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലുണ്ടായ വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. Sensex ends 200 pts lower

from money rss http://bit.ly/3aEDx5g
via IFTTT

Related Posts:

  • കല്യാൺ ജൂവലേഴ്‌സ് ഓഹരികൾ ലിസ്റ്റ് ചെയ്തുകൊച്ചി: കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്സിന്റെ ഓഹരികൾ വെള്ളിയാഴ്ച ബോംബേ സ്റ്റോക് എക്സ്ചേഞ്ചിലും (ബി.എസ്.ഇ.) നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും (എൻ.എസ്.ഇ.) വ്യാപാരം തുടങ്ങി. മുംബൈയിലെ എൻ.എസ്.ഇ. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കല്യാൺ ജൂവലേഴ്… Read More
  • സെന്‍സെക്‌സ് 49,000 കടന്നു; നിഫ്റ്റി 14,500നരികെ ക്ലോസ്‌ചെയ്തുമുംബൈ: ഓഹരി വിപണിയിൽ റാലി തുടരുന്നു. സൂചികകൾ വീണ്ടും റെക്കോഡ് ഭേദിച്ച് ക്ലോസ്ചെയ്തു. നവംബർ ഒമ്പതിനുശേഷം 16.5ശതമാനമാണ് സെൻസെക്സിലുണ്ടായനേട്ടം. രണ്ടുമാസംകൊണ്ട് 7000ത്തോളം പോയന്റാണ് ഉയർന്നത്. ഒരു ലക്ഷം കോടി രൂപയിലധികമാണ് ഈകാലയളവ… Read More
  • നിഫ്റ്റി 11,200ന് മുകളില്‍ ക്ലോസ്‌ചെയ്തു: സെന്‍സെക്‌സ് 593 പോയന്റ് ഉയര്‍ന്നുതുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 592.97 പോയന്റ് നേട്ടത്തിൽ 37,981.63ലും നിഫ്റ്റി 177.20 പോയന്റ് ഉയർന്ന് 11,227.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ്… Read More
  • സ്വര്‍ണവില ഇടിയുന്നു; പവന് 36,720 രൂപയായിസംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. വ്യാഴാഴ്ച പവന് 480 രൂപകുറഞ്ഞ് 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ മൂന്നുദിവസത്തിനുള്ളിൽ പവന്റെ വിലയിൽ 1,440 രൂപയുടെ കുറവാണുണ്ടായത്. ഒന്നരമാസംകൊണ്ട് കുറഞ്ഞതാകട്ടെ 5,280 രൂ… Read More
  • മൊത്തവില പണപ്പെരുപ്പം 2.03ശതമാനമായി ഉയർന്നുന്യൂഡൽഹി: മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള ജനുവരിയിലെ പണപ്പെരുപ്പം 2.03ശതമാനമായി ഉയർന്നു. ഡിസംബറിൽ 1.22ശതമാനമായിരുന്നു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണ് പുതിയ വിലക്കയറ്റവിവിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞവർഷം ഇതേകാലയളവിൽ… Read More