121

Powered By Blogger

Tuesday, 21 January 2020

ബിസിനസിനൊപ്പം കുതിരയെ വളര്‍ത്തിയാലോ?

ബിസിനസ് വളർന്ന് വിജയം കൈവരിക്കാൻ വർഷങ്ങളോളം സമയം എടുക്കും. ഓരോദിവസവും നടത്തുന്ന മികച്ച രീതിയിയിലുള്ള പ്രവർത്തനങ്ങളാണ് ബിസിനസിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ട്. അതുപോലെ തന്നെയാണ് ഒരു കുതിരയെ ഇണക്കി എടുക്കുന്നതും. ഒരുപാട് വർഷങ്ങൾകൊണ്ട് മാത്രമേ കുതിരകൾ അവരുടെ യജമാനനുമായി ഇണങ്ങുകയുള്ളു. ഓരോദിവസവും കുതിരയുമായി ഇടപഴകിയാൽ അവർക്ക് തിരിച്ചുള്ള സ്റ്റേഹവും വലുതാണ്. ബിസിനസിനൊപ്പം കുതിരസവാരിയെ സ്നേഹിക്കുന്നയാളാണ് ആലപ്പാട്ട് ഗ്രൂപ്പിന്റെ പാർട്ട്ണറും എറണാകുളം എം.ജി. റോഡിലെ 'സെന്റർ എ'യുടെ ഡയറക്ടറുമായ ജോ ആലപ്പാട്ട്. ചെറുപ്പം മുതലേയുള്ള കുതിരക്കമ്പമാണ് 'സ്വന്തമായി ഒരു കുതിര' എന്ന് ലക്ഷ്യത്തിലേക്ക് ഇദ്ദേഹത്തെ എത്തിച്ചത്. ജോലിക്കിടയിലെ പഠനം പഠനത്തിന് ശേഷം ബെംഗളൂരുവിൽ എത്തിയ ജോ മൂന്ന് വർഷത്തോളം അവിടെ ജോലിചെയ്തു. ഇതിനിടയിൽ അടുത്തുള്ള 'ഔവർ പ്രിൻസസ് അക്കാദമി'യിൽ കുതിരസവാരി പഠിക്കാൻ പോയത്തുടങ്ങി. ജോലിക്കൊപ്പം ഇടവിട്ടുള്ള ദിവസങ്ങളിൽ റൈഡിന് പോയി തുടങ്ങിയതോടെയാണ് കുതിരയുമായി കൂടുതൽ അടുത്തത്. ഇതിനിടയിൽ, യു.എസിൽ പഠിക്കാൻ പോയങ്കെിലും കുതിരകളെ മനസ്സിൽനിന്ന് മായ്ച്ചുകളയാൻ ഇദ്ദേഹത്തിന് സാധിച്ചില്ല. അങ്ങനെ ഇടയ്ക്ക് 'പോളോ ഗെയിം' കാണാൻ പോകുന്നത് ശീലമാക്കി. അവിടെനിന്ന് കിട്ടിയ സുഹൃത്തിന്റെ ഫാമിൽ റൈഡിനും പോകുമായിരുന്നു. നാട്ടിൽ തിരിച്ചെത്തിയപ്പോൾ, കുതിരാനിൽ ഒരു കുതിരഫാം ഉണ്ടെന്നറിയുകയും അവിടെ സവാരിക്ക് പോയിത്തുടങ്ങുകയും ചെയ്തു. അങ്ങനെ അവിടത്തെ സുഹൃത്തിന്റെ നിർദ്ദേശത്തോടെ പുണെയിൽ നിന്ന് രണ്ടുവർഷം മുൻപാണ് ആദ്യമായി കുതിരയെ സ്വന്തമാക്കിയത്. ബിസിനസിലെ വിജയം കുതിരസവാരി ബിസിനസ് വിജയത്തിന്റെ ഒരു ഭാഗം കൂടിയാണ്. ആഴ്ചയിൽ മൂന്ന് ദിവസത്തോളമാണ് ജോ സവാരി ചെയ്യുന്നത്. എന്നാൽ ആ ദിവസങ്ങളിലെല്ലാം പോസിറ്റീവ് എൻജിക്കൊപ്പം ബിസിനസിൽ മികച്ച മുന്നേറ്റം നടത്താൻ സാധിക്കാറുമുണ്ടെന്ന് ജോ പറയുന്നു. ബിസിനസിൽ നല്ല ഫോക്കസ് കിട്ടുന്ന മന്ത്രം കൂടിയാണ് കുതിരസവാരി. മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പകരം മനസ്സിനെ നല്ലരീതിയിലേക്ക് കൊണ്ടുപോകാൻ ഇതുവഴി ജോയ്ക്ക് സഹായകമാകുന്നു. സ്വിമ്മിങ്ങോ, സൈക്ളിങ്ങോ ചെയ്താണ് ഒരുദിവസം ആരംഭിക്കുന്നതെങ്കിൽ അത് ഏറ്റവും സന്തോഷം നൽകും. ഒപ്പം ജോലിയിൽ ശ്രദ്ധകിട്ടാനും വിജയത്തിലെത്താനും ഊർജവുമാകുമെന്നും ജോ പറഞ്ഞു. രാവിലെ ആറുമണിക്ക് തുടങ്ങുന്ന സവാരി ഒൻപതുവരെ നീളും. കോലഞ്ചേരിയിൽ ജോ അടക്കം നാല് സഹൃത്തുക്കൾ ചേർന്ന് പരിപാലിക്കുന്ന ഫാമിലാണ് കുതിരസവാരി. കുതിരയെ നോക്കാൻ രാജസ്ഥാനിൽനിന്ന് പ്രത്യേകം ആളുകളെ കൊണ്ടുവന്നിട്ടുണ്ട്. 'ഡെമോ'യിലേക്കുള്ളദൂരം മാർവാറി ബ്രീഡിൽപ്പെട്ട 'ബ്ലാക്ക് ഫോറസ്റ്റ്' എന്ന് പേരിട്ട കുതിരയായിരുന്നു ജോ ആദ്യം സ്വന്തമാക്കിയത്. എന്നാൽ, പെട്ടെന്ന് വന്ന രോഗം കുതിരയുടെ ജീവൻ എടുത്തു. ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല. അത് വിഷമത്തിലാക്കിയെങ്കിലും എട്ടുമാസം മുൻപ് മറ്റൊരു കുതിരയെ വാങ്ങി. 11 വയസ്സുള്ള ഇതിനെ 'ഡെമോ' എന്നാണ് ആദ്യ ഉടമ വിളിച്ചിരുന്നത്. ഈ വിളിപ്പേരു തന്നെയാണ് ജോയും നിലനിർത്തുന്നത്.ഇത്തരം ബ്രീഡുകൾ മത്സരങ്ങളിൽ കൊണ്ടുപോകുന്നവയല്ല. നീളം അൽപ്പം കുറവും കാണാൻ ഭംഗിയുള്ളതുമാണ് ഈ വിഭാഗം. റൈഡുകളിൽ പ്രാധാന്യം നൽകിയിട്ടില്ലെങ്കിലും ആറുദിവസം നീണ്ട സവാരിക്ക് ജയ്പുരിൽ ജോ പോയിട്ടുണ്ട്. അടുത്തത് സ്പെയിനിൽ 10 ദിവസം റൈഡിന് പോകാൻ താത്പര്യമുണ്ട്. ജോയുടെ മൂന്നുവയസ്സുള്ള മകനും കുതിരസവാരിയോട് ഇഷ്ടം കൂടിയിട്ടുണ്ട്. അച്ഛന്റെ കൂടെ കുതിരസവാരി ചെയ്യാനും ഈ മിടുക്കന് ഇഷ്ടമാണ്. കളിപ്പാട്ടങ്ങൾ എല്ലാംതന്നെ കുതിരയാണ്. ആറുവയസ്സ് ആകുമ്പോഴേക്കും മകനെ കുതിരസവാരി പഠിപ്പിക്കാനും ജോയ്ക്ക് പദ്ധതിയുണ്ട്. reshmaccbhaskaran@gmail.com

from money rss http://bit.ly/2GbhZiH
via IFTTT