''ജീവിതവഴിയിൽ ഇനിയെന്തുചെയ്യുമെന്ന് അറിയാതെ പകച്ചുനിൽക്കുന്ന സന്ദർഭങ്ങളുണ്ടാകാറുണ്ട് മിക്കവരുടെയും ജീവിതത്തിൽ. അപ്പോൾ പ്രതീക്ഷയുടെ പൊൻവെളിച്ചമായി ചിലർ കടന്നുവരാറുണ്ട്... എന്റെ ജീവിതത്തിലും അത്തരത്തിൽ ഒട്ടേറെ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്... ജീവിതത്തിൽ വഴിത്തിരിവായി മാറിയ സന്ദർഭങ്ങൾ...'' ''കച്ചവടാവശ്യങ്ങൾക്കായി 1983-ൽ ഓസ്ട്രേലിയ, സിങ്കപ്പൂർ, ഹോങ് കോങ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുമ്പോഴാണ് ഏതു സാധനങ്ങളും കിട്ടുന്ന വലിയ സൂപ്പർമാർക്കറ്റുകൾ കാണാൻ ഇടയായത്. അത്യാധുനിക...