121

Powered By Blogger

Sunday, 15 December 2019

'എനിക്ക് അവിടംവിട്ട് പോകാനാകുമായിരുന്നില്ല'

''ജീവിതവഴിയിൽ ഇനിയെന്തുചെയ്യുമെന്ന് അറിയാതെ പകച്ചുനിൽക്കുന്ന സന്ദർഭങ്ങളുണ്ടാകാറുണ്ട് മിക്കവരുടെയും ജീവിതത്തിൽ. അപ്പോൾ പ്രതീക്ഷയുടെ പൊൻവെളിച്ചമായി ചിലർ കടന്നുവരാറുണ്ട്... എന്റെ ജീവിതത്തിലും അത്തരത്തിൽ ഒട്ടേറെ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്... ജീവിതത്തിൽ വഴിത്തിരിവായി മാറിയ സന്ദർഭങ്ങൾ...'' ''കച്ചവടാവശ്യങ്ങൾക്കായി 1983-ൽ ഓസ്ട്രേലിയ, സിങ്കപ്പൂർ, ഹോങ് കോങ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുമ്പോഴാണ് ഏതു സാധനങ്ങളും കിട്ടുന്ന വലിയ സൂപ്പർമാർക്കറ്റുകൾ കാണാൻ ഇടയായത്. അത്യാധുനിക സൂപ്പർമാർക്കറ്റുകളെക്കുറിച്ച് ചിന്തിക്കുന്നത് അങ്ങനെയാണ്. 1989-ൽ ചെറിയ നിലയിൽ ഒരു സൂപ്പർമാർക്കറ്റ് തുറന്നുകൊണ്ട് ഈ രംഗത്ത് പരീക്ഷണം നടത്തി. അതിന്റെ വിജയത്തെ തുടർന്ന് അബുദാബിയിൽ എയർപോർട്ട് റോഡിൽ വിശാലമായ സൂപ്പർമാർക്കറ്റും ഡിപ്പാർട്ടുമെന്റ് സ്റ്റോറും തുടങ്ങാനുള്ള ജോലികൾ ആരംഭിച്ചു. അബുദാബി അന്നുവരെ കണ്ടതിൽെവച്ച് ഏറ്റവും വലിയ ഷോപ്പിങ് അനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം.'' ''അവസാന മിനുക്കുപണികളിലേക്ക് കടക്കുമ്പോഴാണ് 1990-ൽ ഗൾഫിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഞാൻ ശരിക്കും തളർന്നു. അതുവരെ സ്വരുക്കൂട്ടിയതെല്ലാം സ്റ്റോറിനായി മുതൽമുടക്കിയിരിക്കുകയാണ്. സകലരും ഉള്ളതുംകൊണ്ട് നാടുവിടുന്ന സമയമായിരുന്നു അത്. എന്നാൽ, എന്നെ വളർത്തിയ നാടുവിട്ട് പോകാൻ ഞാൻ ഒരുക്കമായിരുന്നില്ല... സൂപ്പർമാർക്കറ്റ് തുറക്കാമെന്നുതന്നെ ഉറപ്പിച്ചു. 'ഈ രാജ്യത്തോട് എനിക്ക് വിശ്വാസമുണ്ട്' എന്ന തലക്കെട്ടോടുകൂടിയ പരസ്യം നൽകിക്കൊണ്ട് 'ലുലു ഡിപ്പാർട്ട്മെന്റ് സ്റ്റോറി'ന് തുടക്കമിട്ടു.'' ''ഇതറിഞ്ഞ യു.എ.ഇ. ഭരണാധികാരി ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, എന്നെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. 'എല്ലാം ഇട്ടെറിഞ്ഞ് മറ്റുള്ളവർ പോകുമ്പോൾ നിങ്ങൾക്ക് പുതിയൊരു സംരംഭം തുടങ്ങാൻ എങ്ങനെ ധൈര്യംവന്നു...?' എന്നായിരുന്നു ശൈഖിന്റെ ചോദ്യം. 'അങ്ങയുടെ രാജ്യത്തുനിന്നാണ് ഞാൻ ഇതെല്ലാം ഉണ്ടാക്കിയത്. ഈ രാജ്യം ഒരു പ്രതിസന്ധി നേരിടുമ്പോൾ ഇവിടം വിട്ടെറിഞ്ഞ് പോകാൻ എന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ല. അങ്ങ് ഈ രാജ്യത്തിന്റെ ഭരണാധികാരിയായി ഇരിക്കുന്നിടത്തോളംകാലം ഈ രാജ്യത്തിന് യാതൊന്നും സംഭവിക്കില്ല എന്ന് ഉറപ്പാണ്' -ആ വാക്കുകൾ കേട്ട് ശൈഖ് എന്നെ ആശ്ലേഷിച്ചു. പിന്നീട് ഉയർച്ചയുടെ പടവുകൾ ഒന്നൊന്നായി താണ്ടി. സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും ഷോപ്പിങ് മാളുകളുമൊക്കെയായി...''

from money rss http://bit.ly/35q3gLH
via IFTTT