മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ഓഹരി വിപണിക്ക് നിലനിർത്താനായില്ല. സെൻസെക്സ് 132 പോയന്റ് താഴ്ന്ന് 40135ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തിൽ 12051ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 300 കമ്പനികളിലെ ഓഹരികൾ നേട്ടത്തിലും 325 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഫ്ര, ഫാർമ തുടങ്ങിയ വിഭാഗങ്ങളൊഴികെയുള്ള ഓഹരികളാണ് നഷ്ടത്തിൽ. വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഇന്ത്യബുൾസ് ഹൗസിങ്, പിഎഫ്സി, എൻടിപിസി, എൽആന്റ്ടി, ഐടിസി തുടങ്ങിയ ഓഹരികളാമ് നേട്ടത്തിൽ. ടിസിഎസ്, സീ എന്റർടെയ്ൻമെന്റ്,...