ന്യൂയോർക്ക്: അന്തർദേശീയ റേറ്റിങ് ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിങ് താഴ്ത്തി. സ്ഥിരതയുള്ള-തിൽനിന്ന് നെഗറ്റീവിലേയ്ക്കാണ് റേറ്റിങ് കുറച്ചത്. കഴിഞ്ഞ കാലങ്ങളിലേതിനേക്കാൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറഞ്ഞതിനാലാണിതെന്നാണ് വിശദീകരണം. ഏപ്രിൽ-ജൂൺ കാലയളവിൽ രാജ്യത്തിന്റെ വളർച്ച അഞ്ച് ശതമാനംമാത്രമാണെന്നാണ് മൂഡീസിന്റെ കണ്ടെത്തൽ. 2013നുശേഷം ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ ഏറ്റവും വളർച്ചയുള്ള സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യയുടേതെന്ന്...