121

Powered By Blogger

Thursday, 27 May 2021

കല്യാൺ ജൂവലേഴ്‌സിന്റെ അറ്റാദായത്തിൽ 54.1ശതമാനം വർധന

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവിൽ മികച്ച വർദ്ധന കൈവരിക്കുകയും ഗൾഫ് വിപണിയിലെ ബിസിനസിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തതോടെ നാലാം പാദത്തിൽ കല്യാൺ ജൂവലേഴ്സ് മികച്ച പ്രകടനം കാഴ്ചവച്ചു. മുൻവർഷത്തെ 2140.7 കോടി രൂപയെ അപേക്ഷിച്ച് വിറ്റുവരവ് 3056.6 കോടി രൂപയായി ഉയർന്നു. അറ്റാദായം 73.9 കോടി രൂപയായി. ഇന്ത്യയിലെ വിറ്റുവരവ് 60.6 ശതമാനം വളർച്ച നേടിയപ്പോൾ മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള ആകമാന വിറ്റുവരവിലെ വളർച്ച 42.8 ശതമാനമായിരുന്നു. അസംഘടിത മേഖലയിൽനിന്ന്...

ഇൻഫോസിസ് സിഇഒ സലിൽ പരേഖിന്റെ പ്രതിഫലം 49 കോടി: വർധന 45ശതമാനം

ഇൻഫോസിസിസിന്റെ സിഇഒ സലിൽ പരേഖിന് 2021 സാമ്പത്തികവർഷത്തിൽ പ്രതിഫലമായി ലഭിച്ചത് 48.68 കോടി രൂപ. മുൻവർഷം 34.27 കോടിയായിരുന്നു അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം. വർനവാകട്ടെ 45ശതമാനവും. ഇതിൽ 30.99 കോടി രൂപയും ലഭിച്ചത് ഓഹരികളായാണ്. 12.62 കോടി ബോണസായും 6.07 കോടി രൂപ ശമ്പളമായും ലഭിച്ചു. ചെയർമാൻ നന്ദൻ നിലേകനി ഈകാലയളവിൽ പ്രതിഫലമൊന്നും സ്വീകരിച്ചിട്ടില്ല. ചീഫ് ഓപറേറ്റിങ് ഓഫീസറായ പ്രവീൺ റാവുവിന് ലഭിച്ചതാകട്ടെ 17.33 കോടി രൂപയുമാണ്. അദ്ദേഹത്തിന്റെ പ്രതിഫലത്തിലെ വർധന...