121

Powered By Blogger

Tuesday, 17 November 2020

20 വര്‍ഷത്തിനിടെ പ്രതിസന്ധിയിലായത് 11 ബാങ്കുകള്‍: ചരിത്രമറിയാം

രാജ്യത്ത് ബാങ്കുകൾ തകരുന്നതും പിന്നീട് മറ്റുബാങ്കുകളുമായി ലയിപ്പിക്കുന്നതും പുതുമയുള്ള കാര്യമല്ലാതായിരിക്കുന്നു. ഏറ്റവും ഒടുവിൽ ലക്ഷ്മി വിലാസ് ബാങ്കിനാണ് ആർബിഐയുടെ പൂട്ടുവീണത്. നവംബർ 17ന് വൈകുന്നേരം ആറുമുതൽ ഡിസംബർ 16വരെ നീളുന്ന മൊറട്ടോറിയമാണ് ലക്ഷ്മി വിലാസം ബാങ്കിന് ധനമന്ത്രാലയം ഏർപ്പെടുത്തിയത്. ഇതോടെ 25,000ന് മുകളിലുള്ള പണമിടപാടുകൾ ആർബിഐയുടെ അനുമതിയോടെമാത്രമെ നടക്കൂ. കഴിഞ്ഞ മാർച്ചിലെ യെസ് ബാങ്ക് എപിസോഡിനുപിന്നാലെയാണ് മാസങ്ങൾ കഴിയുംമുമ്പെ മറ്റൊരു സ്വകാര്യ ബാങ്കുകൂടി പ്രതിസന്ധിയിലാകുന്നത്. 1947നും 1969നുമിടയിൽ 559 സ്വകാര്യ ബാങ്കുകളാണ് രാജ്യത്ത് തകർന്നത്. അതിനുശേഷം 36 സ്വകാര്യ ബാങ്കുകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തി. അവയിൽ പലതും പിന്നീട് പ്രമുഖ പൊതുമേഖല ബാങ്കുകളുടെ ഭാഗമായി. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സുമായി ഗ്ലോബൽ ട്രസ്റ്റ് ബാങ്കിന്റെ ലയനം നടന്നത് 2004ലിലാണ്. ലക്ഷ്മി വിലാസ് ബാങ്കിനുമുമ്പായി ഇരുപതുവർഷത്തിനിടെ 10 ബാങ്കുകളാണ് പ്രതിസന്ധിയിലായത്. സിക്കിം ബാങ്ക് ലിമിറ്റഡ്: 1999ലാണ് റിസർവ് ബാങ്ക് സിക്കിം ബാങ്കിനുമേൽ മാർച്ച് എട്ടുമുതൽ ജൂൺ 5വരെ മൊറട്ടോറിയം ഏർപ്പെടുത്തിയത്. ബറേലി കോർപ്പറേഷൻ ബാങ്ക് ലിമിറ്റഡ്: അതേദിവസംതന്നെ ബറേലി കോർപ്പറേഷൻ ബാങ്കിനുമേലും പിടിവീണു. ജൂൺ അഞ്ചുവരെയാണ് ആദ്യം മൊറട്ടോറിയം ഏർപ്പെടുത്തിയത്. പിന്നീട് 2000 മാർച്ച് മൂന്നുവരെ അതുനീട്ടി. ബനാറസ് സ്റ്റേറ്റ് ബാങ്ക്: 2002 ജനുവരി 22നാണ് ബനാറസ് സ്റ്റേറ്റ് ബാങ്കിനുമേൽ മൊറട്ടോറിയം ചാർത്തിയത്. 2002 ഏപ്രിൽ 21വരെ രണ്ടുമാസത്തേയ്ക്കായിരുന്നു ഇത്. നെടുങ്ങാടി ബാങ്ക്: കേരളം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നെടുങ്ങാടി ബാങ്കിന് പൂട്ടുവീണത് 2002 നവംബർ രണ്ടിനാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്കുകൂടിയായിരുന്നു നെടുങ്ങാടി. 2003 ഫെബ്രുവരി ഒന്നുവരെ മൊറട്ടോറിയം ഏർപ്പെടുത്തി. സൗത്ത് ഗുജറാത്ത് ലോക്കൽ ഏരിയ ബാങ്ക് ലിമിറ്റഡ്: 2003 നവംബർ 13ന് ആറുമാസത്തേയ്ക്കാണ് ആർബിഐ മൊറട്ടോറിയം ഏർപ്പെടുത്തിയത്. 2004 ഓഗസ്റ്റുവരെയായിരുന്നു ഇത്. ഗ്ലോബൽ ട്രസ്റ്റ് ബാങ്ക്: സാമ്പത്തിക ഇപടപാടുകളുടെ തെറ്റായ വെളിപ്പെടുത്തലിനെതുടർന്നാണ് ഗ്ലോബൽ ബാങ്കിന് നിയന്ത്രണം ഏർപ്പെടുത്തിയത്. 2004 ജൂലായ് 24 മുതൽ 2004 ഒക്ടോബർ 23വരെ മൂന്നുമാസമായിരുന്നു മോറട്ടോറിയം. ഗണേഷ് ബാങ്ക് ഓഫ് കുറുന്ദ്വാദ്: 2006 ജനുവരി ഏഴുമുതൽ 2006 ഏപ്രിൽ ആറുവരെ ആദ്യഘട്ടത്തിലും പിന്നീട് ഒക്ടോബർ ആറുവരെയും മൊറട്ടോറിയം ഏർപ്പെടുത്തി. യുണൈറ്റഡ് വെസ്റ്റേൺ ബാങ്ക് ലിമിറ്റഡ്: മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിന് 2005 സെപ്റ്റംബർ രണ്ടുമുതലാണ് നിയന്ത്രണമേർപ്പെടുത്തിയത്. 2006 ഡിസംബർ ഒന്നുവരെ 10,000 രൂപമാത്രം പിൻവലിക്കാനാണ് അനുമതി നൽകിയത്. പിഎംസി ബാങ്ക്: 2019 സെപ്റ്റംബർ 23നായിരുന്നു പിഎംസി ബാങ്കിനുമേൽ താഴുവീണത്. മൊറട്ടോറിയം ഇപ്പോഴുംതുടരുകയാണ്. 2020 ഡിസംബർ 20വരെയാണിത്. യെസ് ബാങ്ക്: ലക്ഷ്മി വിലാസ് ബാങ്ക് പ്രതിസന്ധിക്കുതൊട്ടുമുമ്പാണ് യെസ് ബാങ്കിന് മൊറട്ടോറിയം ഏർപ്പെടുത്തിയത്. പിൻവലിക്കുന്നതുക 50,000 രൂപയായി പരിമിതപ്പെടുത്തി. പിന്നീട് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടുത്തിയത്.

from money rss https://bit.ly/32VOWeG
via IFTTT

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,840യായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് അന്തർദേശീയ വിപണിയിൽ സ്വർണവില കുറയുന്നത്. ഔൺസിന് 1,876.85 ഡോളർ നിലവാരത്തിലാണ് സ്പോട്ട് ഗോൾഡ് വില. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.43ശതമാനംകുറഞ്ഞ് 50,546 രൂപയിലെത്തി. സമാനമായ വിലയിടിവ് വെള്ളിവിലയിലുമുണ്ടായിട്ടുണ്ട്.

from money rss https://bit.ly/38SWjav
via IFTTT

ഒരു ബാങ്കുകൂടി ഇല്ലാതാകുന്നു: നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുമോ?| വിശദാംശങ്ങള്‍ അറിയാം

അപ്രതീക്ഷിത നീക്കത്തിലൂടെ അതീവ രഹസ്യമായാണ് നവംബർ 17ന് രാത്രി ലക്ഷ്മി വിലാസ് ബാങ്കിൽ മൊറട്ടോറിയം പ്രഖ്യാപിച്ചത്. റിസർവ് ബാങ്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവ്. ഈ സാഹചര്യത്തിൽ നിക്ഷേപകർക്കുള്ള സംശയങ്ങൾക്ക് ഉത്തരം നൽകുകയാണിവിടെ. മൊറട്ടോറിയം എന്നാൽ എന്താണ്? മൊറട്ടോറിയം പ്രഖ്യാപിച്ചാൽ റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ നിക്ഷേപകന് ബാങ്കിൽനിന്ന് പണം പിൻവലിക്കാനാവില്ല. ലക്ഷ്മി വിലാസ് ബാങ്കിന്റെ കാര്യത്തിലാണെങ്കിൽ 25,000 രൂപവരെ പിൻവലിക്കാൻ നിക്ഷേപകന് കഴിയും. ഒരുമാസത്തേയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. മൊറട്ടോറിയം ഏർപ്പെടുത്താൻ കാരണം? ബാങ്കിന്റെ സാമ്പത്തികനില തകരാറിലായതിനെതുടർന്നാണ് ബാങ്കിന്റെ ബോർഡിന്റെ അധികാരങ്ങൾ പിൻവലിച്ചത്. ഡിസംബർ 16വെരയാണ് നിയന്ത്രണം. റിസർവ് ബാങ്കിന്റെ നീക്കം എന്തായിരിക്കും? ബോർഡിനെ അസാധുവാക്കാൻ തീരുമാനിച്ചതിലൂടെ ബാങ്ക് ഇനി അഡ്മിനിസ്ട്രേഷൻ ഭരണത്തിന്റെ കീഴിലാകും. അതോടൊപ്പം ബാങ്കിൽ നടന്നകാര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണവും അതോടൊപ്പം ഉണ്ടാകും. കാനാറ ബാങ്കിന്റെ മുൻ നോൺ എക്സിക്യുട്ടീവ് ചെയർമാൻ ടിഎൻ മനോഹരനെയാണ് ലക്ഷ്മി വിലാസ് ബാങ്കിൽ അഡ്മനിസ്ട്രേറ്ററായി നിയമിച്ചിട്ടുള്ളത്. ഭാവിയിൽ പ്രതീക്ഷിക്കാവുന്നത് മൊറട്ടോറിയം പ്രഖ്യാപിച്ചതിനുപിന്നാലെ ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡുമായി ലയിപ്പിക്കാനുള്ള കരട് പദ്ധതിയും ആർബിഐ പുറത്തിറക്കിയിട്ടുണ്ട്. 2,500 കോടി രൂപയാണ് ഇതിനായി ഡിബിഐഎൽ നിക്ഷേപിക്കുക. ഓഹരി നിക്ഷേപം പിൻവലിക്കാൻ കഴിയുമോ? ആർബിഐ തയ്യാറാക്കിയ കരട് നിർദേശപ്രകാരം ഓഹരി നിക്ഷേപകർക്ക് നിക്ഷേപം തിരിച്ചുലഭിക്കാൻ സാധ്യതയില്ല. അതായത് ലയനം നടക്കുമ്പോൾ ഓഹരി ബാങ്കിന്റെ ഓഹരി മൂലധനം പൂജ്യമാകും. കരട് നിർദേശമായതിനാൽ ഓഹരി നിക്ഷേപകരുടെകൂടി പ്രതികരണം ലഭിച്ചശേഷമാകും അന്തിമതീരുമാനമെടുക്കുക. ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതുണ്ടോ? ലക്ഷ്മി വിലാസ് ബാങ്കിന്റെ ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആർബിഐ ഉറപ്പുനൽകിയിട്ടുണ്ട്. മറ്റൊരു ബാങ്കുമായുള്ള ലയനത്തിന് പദ്ധതി തയ്യാറാക്കിയ സാഹചര്യത്തിലാണിത്. യെസ് ബാങ്കിന് സംഭവിച്ചത് 2020 മാർചച് അഞ്ചിന് സമാനമായ നിയന്ത്രണമാണ് യെസ് ബാങ്കിന് ആർബിഐ ഏർപ്പെടുത്തിയത്. പിന്നീട് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം യെസ് ബാങ്കിന്റെ രക്ഷയ്ക്കെത്തി.

from money rss https://bit.ly/38PcHJb
via IFTTT

സെന്‍സെക്‌സില്‍ 111 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 111 പോയന്റ് നഷ്ടത്തിൽ 43,841ലും നിഫ്റ്റി 30 പോയന്റ് താഴ്ന്ന് 12,843ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 549 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 420 ഓഹരികൾ നഷ്ടത്തിലുമാണ്. 72 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. മൊറട്ടോറിയം പ്രഖ്യാപിച്ചതിനെതുടർന്ന് ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി 20ശതമാനം കൂപ്പുകുത്തി. അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, പവർഗ്രിഡ് കോർപ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, സിപ്ല, ബജാജ് ഫിനാൻസ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിപിസിഎൽ, ടൈറ്റാൻ കമ്പനി, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ബ്രിട്ടാനിയ, ഐഷർ മോട്ടോഴ്സ്, ടിസിഎസ്, റിലയൻസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3pGFHIQ
via IFTTT

ബി.പി.സി.എലിനെ ഏറ്റെടുക്കാൻ മുൻനിരകമ്പനികളൊന്നുമില്ല

മുംബൈ: പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എലിനെ ഏറ്റെടുക്കാൻ താത്പര്യമില്ലാതെ ലോകത്തിലെ മുൻനിര എണ്ണക്കമ്പനികൾ. മൂന്നു നാലു താത്പര്യപത്രങ്ങൾ ലഭിച്ചതായി പറയുമ്പോഴും അവയുടെ എണ്ണമോ പേരുവിവരങ്ങളോ പുറത്തുവിടാൻ സർക്കാർ തയ്യാറായിട്ടില്ല. ബി.പി.സി.എലിനെ ഏറ്റെടുക്കാൻ സാധ്യതയുള്ള വിദേശകമ്പനികളിൽ സൗദി ആരാംകോയുടെ പേരാണ് തുടക്കംമുതൽ ഉയർന്നുകേട്ടിരുന്നത്. എന്നാൽ, സൗദി ആരാംകോയും ഇന്ത്യയിൽ പെട്രോകെമിക്കൽ വ്യവസായത്തിൽ അവരുടെ പങ്കാളികളാകാനിരിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസും താത്പര്യപത്രം നൽകിയിട്ടില്ല. ബ്രിട്ടീഷ് പെട്രോളിയം, റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റ്, ഫ്രഞ്ച് കമ്പനിയായ ടോട്ടൽ എന്നിവയും അവസാനനിമിഷം പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ബി.പി.സി.എൽ. ഓഹരിവിൽപ്പന നടപടിക്ക് മികച്ച പ്രതികരണം ലഭിച്ചതായാണ് സർക്കാർ പറയുന്നത്. എന്നിട്ടും എത്ര താത്പര്യപത്രം ലഭിച്ചുവെന്നുപോലും സർക്കാർ വെളിപ്പെടുത്തുന്നില്ല. 1000 കോടി ഡോളർ ആസ്തിയുള്ള സ്വകാര്യകമ്പനികൾ അല്ലെങ്കിൽ കൺസോർഷ്യത്തിനാണ് താത്പര്യപത്രം സമർപ്പിക്കാൻ യോഗ്യതയുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ എണ്ണമേഖലയിലുള്ള പല കമ്പനികൾക്കും താത്പര്യപത്രം സമർപ്പിക്കാൻ കഴിയാതായി. ഈ സാഹചര്യത്തിൽ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുടെയും പെൻഷൻ ഫണ്ട് സ്ഥാപനങ്ങളുടെയും കൺസോർഷ്യങ്ങളാണ് ബി.പി.സി.എലിനായി രംഗത്തുവന്നിട്ടുള്ളതെന്നാണ് സൂചനകൾ. താത്പര്യപത്രം സ്വീകരിക്കാനുള്ള സമയം കഴിഞ്ഞതോടെ ബി.പി.സി.എൽ. സ്വകാര്യവത്കരണനടപടികൾ രണ്ടാംഘട്ടത്തിലേക്കു കടക്കുകയാണ്. താത്പര്യപത്രം സമർപ്പിച്ചവരിൽനിന്ന് യോഗ്യരായവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി അവരോട് ലേലത്തുകയുൾപ്പെടെ പദ്ധതിസമർപ്പിക്കാൻ ആവശ്യപ്പെടും. ഇതിന് രണ്ടു മുതൽ മൂന്നാഴ്ചവരെയെടുക്കുമെന്നാണ് കരുതുന്നത്. നടപ്പുസാമ്പത്തികവർഷം 2.1 ലക്ഷം കോടി രൂപ പൊതു ആസ്തി വിൽപ്പനയിലൂടെ സമാഹരിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിട്ടിരുന്നതെങ്കിലും ഇത് എങ്ങുമെത്തിയിട്ടില്ല. ഈ സാമ്പത്തിക വർഷം ഇതുവരെ 6138.48 കോടി രൂപ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ 52.98 ശതമാനം വരുന്ന ബി.പി.സി.എൽ. ഓഹരി വിൽപ്പന നിർണായകമാണ്. ഇതിലൂടെ 48,000 കോടി രൂപയ്ക്കടുത്ത് ഖജനാവിലെത്തുമെന്നാണ് സർക്കാർ പ്രതീക്ഷ. എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ഐ.പി.സി.എൽ. റിലയൻസ് ഇൻഡസ്ട്രീസിന് വിറ്റഴിച്ചതിനുശേഷം പെട്രോളിയം മേഖലയിലെ ആദ്യ സ്വകാര്യവത്കരണത്തിനാണ് അരങ്ങൊരുങ്ങുന്നത്. എച്ച്.പി.സി.എലിലെ സർക്കാർഓഹരികൾ വിറ്റഴിച്ചെങ്കിലും വാങ്ങിയത് മറ്റൊരു പൊതുമേഖലാകമ്പനിയായ ഒ.എൻ.ജി.സി.യാണ്. ബി.പി.സി.എലിനായി താത്പര്യപത്രം സമർപ്പിക്കുന്നതിൽനിന്ന് പൊതുമേഖലാ എണ്ണക്കമ്പനികളെ സർക്കാർ വിലക്കിയിരുന്നു.

from money rss https://bit.ly/3fbtxD9
via IFTTT

വീണ്ടും പുതിയ ഉയരംകുറിച്ച് സൂചികകള്‍: സെന്‍സെക്‌സ് 44,000ത്തിനടുത്ത് ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും മികച്ച നേട്ടമുണ്ടാക്കിയതോടൊപ്പം പുതിയ റെക്കോഡ് കുറിച്ച് ഓഹരി സൂചികകൾ. നിഫ്റ്റി 12,850ന് മുകളിലെത്തി. സെൻസെക്സ് 314.73 പോയന്റ് നേട്ടത്തിൽ 43,952.71ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 93.90 പോയന്റ് ഉയർന്ന് 12,874.20 നിലവാരത്തിലുമെത്തി. ബിഎസ്ഇയിലെ 1443 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1181 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിപിസിഎൽ, ഹീറോ മോട്ടോർകോർപ്, എൻടിപിസി, ഐഒസി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.ലോഹം, ബാങ്ക് സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. അതേസമയം, ഊർജം, ഫാർമ, ഐടി ഓഹരികളിൽ വില്പന സമ്മർദം പ്രകടമായിരുന്നു. Sensex, Nifty end at fresh record highs

from money rss https://bit.ly/35Fpc8e
via IFTTT

ക്രിസ് ഗോപാലകൃഷ്ണനെ ഇന്നൊവേഷന്‍ ഹബിന്റെ ചെയര്‍മാനായി ആര്‍ബിഐ നിയമിച്ചു

റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബിന്റെ ആദ്യ ചെയർമാനായി ഇൻഫോസിസിന്റെ മുൻ സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണനെ നിയമിച്ചു. ധനകാര്യമേഖലയിൽ സാങ്കേതിക വിദ്യയിലൂന്നിയ നവീകരണത്തിന് ഇന്നൊവേഷൻ ഹബ്(ആർബിഐഎച്ച്)ആരംഭിക്കുമെന്ന് ഓഗസ്റ്റിൽ ആർബിഐ പ്രഖ്യാപിച്ചിരുന്നു. ചെയർമാന്റെ നേതൃത്വത്തിലുള്ളസമിതിയായിരിക്കും ആർബിഐഎച്ചിന്റെ പ്രചവർത്തനങ്ങൾ ഏകോപിപ്പിക്കുക. സ്റ്റാർട്ടപ്പുകളുടെ ഇൻക്യുബേഷൻ കേന്ദ്രമായ സ്റ്റാർട്ടപ്പ് വില്ലേജിന്റെ ചീഫ് മെന്ററാണ് നിലവിൽ ക്രിസ് ഗോപാലകൃഷ്ണൻ. മദ്രാസ് ഐഐടി പ്രൊഫസർ അശോക് ജുൻജുൻവാല, ബെംഗളുരു ഐഐഎസ് സി പ്രിൻസിപ്പൽ റിസർച്ച് സയന്റിസ്റ്റ് എച്ച് കൃഷ്ണമൂർത്തി, ടിവിഎസ് ക്യാപിറ്റൽ ഫണ്ട് സിഎംഡി ഗോപാൽ ശ്രീനിവാസൻ, എ്ൻപിസിഐ മുൻ സിഇഒ എ.പി ഹോത്ത, സിൻഡിക്കേറ്റ് ബാങ്ക് മുൻ സിഎംഡി മൃത്യുഞ്ജയ് മഹാപത്ര, ആർബിഐ എക്യുക്യുട്ടീവ് ഡയറക്ടർ ടി റാബി ശങ്കർ, ആർബിഐയിലെ ഇൻഫോർമേഷൻ ടെക്നോളജി വിഭാഗം സിജിഎം ദീപക് കുമാർ, ഹൈദരാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് ടെക്നോളജിയിലെ ഡയറക്ടർ കെ നിഖില എന്നിവരാണ് അംഗങ്ങൾ. സിഇഒയെ ഇനിയും നിയമിച്ചിട്ടില്ല. RBI appoints Kris Gopalakrishnan as chairperson of its innovation hub

from money rss https://bit.ly/36MBevA
via IFTTT