121

Powered By Blogger

Tuesday, 17 November 2020

20 വര്‍ഷത്തിനിടെ പ്രതിസന്ധിയിലായത് 11 ബാങ്കുകള്‍: ചരിത്രമറിയാം

രാജ്യത്ത് ബാങ്കുകൾ തകരുന്നതും പിന്നീട് മറ്റുബാങ്കുകളുമായി ലയിപ്പിക്കുന്നതും പുതുമയുള്ള കാര്യമല്ലാതായിരിക്കുന്നു. ഏറ്റവും ഒടുവിൽ ലക്ഷ്മി വിലാസ് ബാങ്കിനാണ് ആർബിഐയുടെ പൂട്ടുവീണത്. നവംബർ 17ന് വൈകുന്നേരം ആറുമുതൽ ഡിസംബർ 16വരെ നീളുന്ന മൊറട്ടോറിയമാണ് ലക്ഷ്മി വിലാസം ബാങ്കിന് ധനമന്ത്രാലയം ഏർപ്പെടുത്തിയത്. ഇതോടെ 25,000ന് മുകളിലുള്ള പണമിടപാടുകൾ ആർബിഐയുടെ അനുമതിയോടെമാത്രമെ നടക്കൂ. കഴിഞ്ഞ മാർച്ചിലെ യെസ് ബാങ്ക് എപിസോഡിനുപിന്നാലെയാണ് മാസങ്ങൾ കഴിയുംമുമ്പെ മറ്റൊരു സ്വകാര്യ ബാങ്കുകൂടി പ്രതിസന്ധിയിലാകുന്നത്. 1947നും 1969നുമിടയിൽ 559 സ്വകാര്യ ബാങ്കുകളാണ് രാജ്യത്ത് തകർന്നത്. അതിനുശേഷം 36 സ്വകാര്യ ബാങ്കുകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തി. അവയിൽ പലതും പിന്നീട് പ്രമുഖ പൊതുമേഖല ബാങ്കുകളുടെ ഭാഗമായി. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സുമായി ഗ്ലോബൽ ട്രസ്റ്റ് ബാങ്കിന്റെ ലയനം നടന്നത് 2004ലിലാണ്. ലക്ഷ്മി വിലാസ് ബാങ്കിനുമുമ്പായി ഇരുപതുവർഷത്തിനിടെ 10 ബാങ്കുകളാണ് പ്രതിസന്ധിയിലായത്. സിക്കിം ബാങ്ക് ലിമിറ്റഡ്: 1999ലാണ് റിസർവ് ബാങ്ക് സിക്കിം ബാങ്കിനുമേൽ മാർച്ച് എട്ടുമുതൽ ജൂൺ 5വരെ മൊറട്ടോറിയം ഏർപ്പെടുത്തിയത്. ബറേലി കോർപ്പറേഷൻ ബാങ്ക് ലിമിറ്റഡ്: അതേദിവസംതന്നെ ബറേലി കോർപ്പറേഷൻ ബാങ്കിനുമേലും പിടിവീണു. ജൂൺ അഞ്ചുവരെയാണ് ആദ്യം മൊറട്ടോറിയം ഏർപ്പെടുത്തിയത്. പിന്നീട് 2000 മാർച്ച് മൂന്നുവരെ അതുനീട്ടി. ബനാറസ് സ്റ്റേറ്റ് ബാങ്ക്: 2002 ജനുവരി 22നാണ് ബനാറസ് സ്റ്റേറ്റ് ബാങ്കിനുമേൽ മൊറട്ടോറിയം ചാർത്തിയത്. 2002 ഏപ്രിൽ 21വരെ രണ്ടുമാസത്തേയ്ക്കായിരുന്നു ഇത്. നെടുങ്ങാടി ബാങ്ക്: കേരളം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നെടുങ്ങാടി ബാങ്കിന് പൂട്ടുവീണത് 2002 നവംബർ രണ്ടിനാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്കുകൂടിയായിരുന്നു നെടുങ്ങാടി. 2003 ഫെബ്രുവരി ഒന്നുവരെ മൊറട്ടോറിയം ഏർപ്പെടുത്തി. സൗത്ത് ഗുജറാത്ത് ലോക്കൽ ഏരിയ ബാങ്ക് ലിമിറ്റഡ്: 2003 നവംബർ 13ന് ആറുമാസത്തേയ്ക്കാണ് ആർബിഐ മൊറട്ടോറിയം ഏർപ്പെടുത്തിയത്. 2004 ഓഗസ്റ്റുവരെയായിരുന്നു ഇത്. ഗ്ലോബൽ ട്രസ്റ്റ് ബാങ്ക്: സാമ്പത്തിക ഇപടപാടുകളുടെ തെറ്റായ വെളിപ്പെടുത്തലിനെതുടർന്നാണ് ഗ്ലോബൽ ബാങ്കിന് നിയന്ത്രണം ഏർപ്പെടുത്തിയത്. 2004 ജൂലായ് 24 മുതൽ 2004 ഒക്ടോബർ 23വരെ മൂന്നുമാസമായിരുന്നു മോറട്ടോറിയം. ഗണേഷ് ബാങ്ക് ഓഫ് കുറുന്ദ്വാദ്: 2006 ജനുവരി ഏഴുമുതൽ 2006 ഏപ്രിൽ ആറുവരെ ആദ്യഘട്ടത്തിലും പിന്നീട് ഒക്ടോബർ ആറുവരെയും മൊറട്ടോറിയം ഏർപ്പെടുത്തി. യുണൈറ്റഡ് വെസ്റ്റേൺ ബാങ്ക് ലിമിറ്റഡ്: മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിന് 2005 സെപ്റ്റംബർ രണ്ടുമുതലാണ് നിയന്ത്രണമേർപ്പെടുത്തിയത്. 2006 ഡിസംബർ ഒന്നുവരെ 10,000 രൂപമാത്രം പിൻവലിക്കാനാണ് അനുമതി നൽകിയത്. പിഎംസി ബാങ്ക്: 2019 സെപ്റ്റംബർ 23നായിരുന്നു പിഎംസി ബാങ്കിനുമേൽ താഴുവീണത്. മൊറട്ടോറിയം ഇപ്പോഴുംതുടരുകയാണ്. 2020 ഡിസംബർ 20വരെയാണിത്. യെസ് ബാങ്ക്: ലക്ഷ്മി വിലാസ് ബാങ്ക് പ്രതിസന്ധിക്കുതൊട്ടുമുമ്പാണ് യെസ് ബാങ്കിന് മൊറട്ടോറിയം ഏർപ്പെടുത്തിയത്. പിൻവലിക്കുന്നതുക 50,000 രൂപയായി പരിമിതപ്പെടുത്തി. പിന്നീട് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടുത്തിയത്.

from money rss https://bit.ly/32VOWeG
via IFTTT