121

Powered By Blogger

Tuesday, 17 November 2020

ഒരു ബാങ്കുകൂടി ഇല്ലാതാകുന്നു: നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുമോ?| വിശദാംശങ്ങള്‍ അറിയാം

അപ്രതീക്ഷിത നീക്കത്തിലൂടെ അതീവ രഹസ്യമായാണ് നവംബർ 17ന് രാത്രി ലക്ഷ്മി വിലാസ് ബാങ്കിൽ മൊറട്ടോറിയം പ്രഖ്യാപിച്ചത്. റിസർവ് ബാങ്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവ്. ഈ സാഹചര്യത്തിൽ നിക്ഷേപകർക്കുള്ള സംശയങ്ങൾക്ക് ഉത്തരം നൽകുകയാണിവിടെ. മൊറട്ടോറിയം എന്നാൽ എന്താണ്? മൊറട്ടോറിയം പ്രഖ്യാപിച്ചാൽ റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ നിക്ഷേപകന് ബാങ്കിൽനിന്ന് പണം പിൻവലിക്കാനാവില്ല. ലക്ഷ്മി വിലാസ് ബാങ്കിന്റെ കാര്യത്തിലാണെങ്കിൽ 25,000 രൂപവരെ പിൻവലിക്കാൻ നിക്ഷേപകന് കഴിയും. ഒരുമാസത്തേയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. മൊറട്ടോറിയം ഏർപ്പെടുത്താൻ കാരണം? ബാങ്കിന്റെ സാമ്പത്തികനില തകരാറിലായതിനെതുടർന്നാണ് ബാങ്കിന്റെ ബോർഡിന്റെ അധികാരങ്ങൾ പിൻവലിച്ചത്. ഡിസംബർ 16വെരയാണ് നിയന്ത്രണം. റിസർവ് ബാങ്കിന്റെ നീക്കം എന്തായിരിക്കും? ബോർഡിനെ അസാധുവാക്കാൻ തീരുമാനിച്ചതിലൂടെ ബാങ്ക് ഇനി അഡ്മിനിസ്ട്രേഷൻ ഭരണത്തിന്റെ കീഴിലാകും. അതോടൊപ്പം ബാങ്കിൽ നടന്നകാര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണവും അതോടൊപ്പം ഉണ്ടാകും. കാനാറ ബാങ്കിന്റെ മുൻ നോൺ എക്സിക്യുട്ടീവ് ചെയർമാൻ ടിഎൻ മനോഹരനെയാണ് ലക്ഷ്മി വിലാസ് ബാങ്കിൽ അഡ്മനിസ്ട്രേറ്ററായി നിയമിച്ചിട്ടുള്ളത്. ഭാവിയിൽ പ്രതീക്ഷിക്കാവുന്നത് മൊറട്ടോറിയം പ്രഖ്യാപിച്ചതിനുപിന്നാലെ ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡുമായി ലയിപ്പിക്കാനുള്ള കരട് പദ്ധതിയും ആർബിഐ പുറത്തിറക്കിയിട്ടുണ്ട്. 2,500 കോടി രൂപയാണ് ഇതിനായി ഡിബിഐഎൽ നിക്ഷേപിക്കുക. ഓഹരി നിക്ഷേപം പിൻവലിക്കാൻ കഴിയുമോ? ആർബിഐ തയ്യാറാക്കിയ കരട് നിർദേശപ്രകാരം ഓഹരി നിക്ഷേപകർക്ക് നിക്ഷേപം തിരിച്ചുലഭിക്കാൻ സാധ്യതയില്ല. അതായത് ലയനം നടക്കുമ്പോൾ ഓഹരി ബാങ്കിന്റെ ഓഹരി മൂലധനം പൂജ്യമാകും. കരട് നിർദേശമായതിനാൽ ഓഹരി നിക്ഷേപകരുടെകൂടി പ്രതികരണം ലഭിച്ചശേഷമാകും അന്തിമതീരുമാനമെടുക്കുക. ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതുണ്ടോ? ലക്ഷ്മി വിലാസ് ബാങ്കിന്റെ ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആർബിഐ ഉറപ്പുനൽകിയിട്ടുണ്ട്. മറ്റൊരു ബാങ്കുമായുള്ള ലയനത്തിന് പദ്ധതി തയ്യാറാക്കിയ സാഹചര്യത്തിലാണിത്. യെസ് ബാങ്കിന് സംഭവിച്ചത് 2020 മാർചച് അഞ്ചിന് സമാനമായ നിയന്ത്രണമാണ് യെസ് ബാങ്കിന് ആർബിഐ ഏർപ്പെടുത്തിയത്. പിന്നീട് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം യെസ് ബാങ്കിന്റെ രക്ഷയ്ക്കെത്തി.

from money rss https://bit.ly/38PcHJb
via IFTTT