121

Powered By Blogger

Wednesday, 3 March 2021

പലിശ വീണ്ടുംകുറച്ചു: 6.65ശതമാനം നിരക്കിൽ ഭവനവായ്പ ലഭിക്കും

രാജ്യത്തെ ഏറ്റവുംവലിയ വായ്പാദാതാവായ എസ്ബിഐയ്ക്കുപിന്നാലെ കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ(എച്ച്ഡിഎഫ്സി)എന്നീ സ്ഥാപനങ്ങളും ഭവന വായ്പ പലിശ കുറച്ചു. അഞ്ച് ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഇതോടെ ഉയർന്ന ക്രഡിറ്റ് സ്കോർ ഉള്ളവർക്ക് 6.75ശതമാനം പലിശയ്ക്ക് ഭവനവായ്പ ലഭിക്കും. മാർച്ച് നാലുമുതലാണ് പുതുക്കിയ നിരക്കുകൾ ബാധകമാകുക. പുതിയതായി വായ്പ എടുക്കുന്നവർക്കും നിലവിൽ വായ്പ എടുത്തിട്ടുള്ളവർക്കും നിരക്ക് കുറച്ചതിന്റെ ഗുണംലഭിക്കുമെന്നാണ് വിലയിരുത്തൽ. എസ്ബിഐ 10 ബേസിസ് പോയന്റാണ് കുറച്ചത്. ഈമാസം അവസാനംവരെയാണ് എസ്ബിഐയുടെ പ്രത്യേക ഓഫർ. മികച്ച സിബിൽ സ്കോറുള്ളവർക്ക് ഇതുപ്രകാരം 6.70ശതമാനം പലിശയ്ക്ക് എസ്ബിഐ ഭവനവായ്പ നൽകും. കൊട്ടക് മഹീന്ദ്ര ബാങ്കും പത്ത് ബേസിസ് പോയന്റിന്റെ കുറവാണുവരുത്തിയത്. ഇതോടെ 6.65ശതമാനം പലിശയ്ക്ക് വായ്പലഭിക്കും. മാർച്ച് 31വരെയാണ് കാലാവധി. വിപണിയിൽ ഏറ്റവും കുറഞ്ഞ നിരക്കും കൊട്ടക് ബാങ്കിന്റേതാണ്. റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്താത്തതിനാൽ സമീപഭാവിയിൽ ഭവനവായ്പ പലിശ കൂടാൻ സാധ്യതയില്ലെന്നാണ് വിപണിയിലെ വിലയിരുത്തൽ.

from money rss https://bit.ly/3e95yGm
via IFTTT

സ്വർണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിൽ: പവന് 33,440 രൂപയായി

സംസ്ഥാനത്ത് സ്വർണവില10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. 4180 രൂപയാണ് ഗ്രാമിന്റെ വില. ഇതിനുമുമ്പ് പവന്റെ വില 33,400ലെത്തിയത് 2020 മെയ് ഒന്നിനായിരുന്നു. ഇതോടെ റെക്കോഡ് നിലവാരമായ 42,000 രൂപയിൽനിന്ന് വിലയിലുണ്ടായ ഇടിവ് 8,560 രൂപയായി. ആഗോള വിപണിയിൽ ഔൺസ് സ്വർണത്തിന്റെ വില 1,711 ഡോളറായാണ് കുറഞ്ഞത്. യുഎസ് ട്രഷറി നിക്ഷേപത്തിൽനിന്നുള്ള ആദായം കൂടിനിൽക്കുന്നതാണ് സ്വർണത്തെ ബാധിച്ചത്. ഒന്നര ശതമാനത്തിനടുത്താണ് നിക്ഷേപത്തിലെ നിലവിലെ ആദായം. അതുകൊണ്ടുതന്നെ വരുമാനമൊന്നും ലഭിക്കാത്ത സ്വർണത്തിൽനിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങി. ആഗോള വ്യാപകമായി സമ്പദ്ഘടനകൾ തിരിച്ചുവരുന്നതും കോവിഡ് വാക്സിൻ ഫലപദമായി ഉപയോഗിക്കാൻ തുടങ്ങിയതും സ്വർണവിലയെ ബാധിച്ചു. ദേശീയ വിപണിയിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വിലയും പത്തുമാസത്തെ താഴ്ന്ന നിലവാരത്തിലാണ്. 44,768 രൂപയാണ് വില. ഏറ്റവും ഉയർന്ന നിലവാരമായ 56,200 രൂപയിൽനിന്ന് 11,500 രൂപയാണ് കുറഞ്ഞത്. ഈവർഷം തുടക്കംമുതലാണെങ്കിൽ 5000 രൂപയിലധികമാണ് കുറഞ്ഞത്.

from money rss https://bit.ly/388BIh0
via IFTTT

വിപണിയിൽ തിരിച്ചടി: സെൻസെക്‌സിൽ 712 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: മൂന്നുദിവസത്തെ കുതിപ്പിന് താൽക്കാലിക വിരാമം. സെൻസെക്സ് 712 പോയന്റ് നഷ്ടത്തിൽ 50,731ലും നിഫ്റ്റി 213 പോയന്റ് ഉയർന്ന് 15,031ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 470 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 971 ഓഹരികൾ നഷ്ടത്തിലുമാണ്. 70 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണിയിലെ തിരിച്ചടിയാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ, എസ്ബിഐ, റിലയൻസ്, പവർഗ്രിഡ് കോർപ്, മാരുതി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഒഎൻജിസി, ഇൻഫോസിസ്, സൺ ഫാർമ, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. എല്ലാ വിഭാഗം സൂചികകളും നഷ്ടത്തിലാണ്. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസാണ് കൂടുതൽ നഷ്ടംനേരിട്ടത്. സൂചിക 2.2ശതമാനം താഴ്ന്നു. Sensex dips 712 pts, Nifty below 15,100

from money rss https://bit.ly/3bU65sQ
via IFTTT

തപാൽ ബാങ്ക്: ചാർജിൽ ഇളവ് ബേസിക് എസ്.ബി. അക്കൗണ്ടിന് മാത്രം

തൃശ്ശൂർ: ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ മാസത്തിൽ നാല് തവണ ചാർജില്ലാതെ പണം പിൻവലിക്കാം. അതിനുേശഷം പിൻവലിക്കുന്ന തുകയുടെ 0.5 ശതമാനമോ അല്ലെങ്കിൽ ഒാരോ ഇടപാടിനും ചുരുങ്ങിയത് 25 രൂപയോ ഇൗടാക്കും. ബേസിക് സേവിങ്സ് ഒഴികെയുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവയിൽനിന്ന് പണം പിൻവലിക്കണമെങ്കിൽ ചാർജുണ്ട്. പ്രതിമാസം പരമാവധി 25,000 രൂപ മാത്രമേ ചാർജില്ലാതെ പിൻവലിക്കാനാകൂ. അതിനു ശേഷം പിൻവലിക്കുന്ന തുകയ്ക്ക് തുകയുടെ 0.5 ശതമാനമോ അല്ലെങ്കിൽ ഒാരോ ഇടപാടിനും ചുരുങ്ങിയത് 25 രൂപയോ ഇൗടാക്കും. പണം നിക്ഷേപനിരക്ക ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ എത്ര തവണ വേണമെങ്കിലും പണം നിക്ഷേപിക്കാം. ചാർജ് ഇൗടാക്കില്ല. ബേസിക് സേവിങ്സ് ഒഴികെയുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവയിൽ പ്രതിമാസം പരമാവധി 10,000 രൂപ മാത്രമേ ചാർജില്ലാതെ നിക്ഷേപിക്കാനാകൂ. അതിനുശേഷം നിക്ഷേപിക്കുന്ന തുകയ്ക്ക് തുകയുടെ 0.5 ശതമാനമോ അല്ലെങ്കിൽ ഒാരോ ഇടപാടിനും ചുരുങ്ങിയത് 25 രൂപയോ ഇൗടാക്കും. ആധാർ അധിഷ്ഠിത ബാങ്ക് ഇടപാടിനും പണം നൽകണം. ഇത് ഒാരോ ഇടപാടിനും 20 രൂപ മുതലായിരിക്കും. മിനി സ്റ്റേറ്റ്മെന്റ്, ഫണ്ട് ട്രാൻസ്ഫർ എന്നിവയ്ക്കും പണം ഇൗടാക്കുമെന്നും സർക്കുലറിൽ പറയുന്നു. എല്ലാ ചാർജുകൾക്കും ജി.എസ്.ടി.യും ബാധകമാണ്. ജി.എസ്.ടി. ഉൾപ്പെടുത്താതെയുള്ള ചാർജാണ് തപാൽ ബാങ്ക് സർക്കുലറിൽ കാണിച്ചിട്ടുള്ളത്. ഇതോടെ വലിയ തുകയാണ് ഇടപാടുകാർക്ക് നഷ്ടമാകുക.

from money rss https://bit.ly/3qnOK0N
via IFTTT

കള്ളപ്പണമിടപാട് കേസിൽ ഫ്രാങ്ക്‌ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ടിനെതിരെ ഇ.ഡി അന്വേഷണം

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട് കമ്പനിക്കെതിരെ എൻഫോഴ്സ്മന്റെ് ഡയറക്ടറേറ്റ് കേസ് ഫയൽചെയ്തു. ഇതാദ്യമായാണ് ഒരു അസറ്റ് മാനേജുമെന്റ് കമ്പനിക്കെതിരെ ഇഡി കേസെടുക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ആറ് ഡെറ്റ് ഫണ്ടുകൾ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. ചെന്നൈ പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഫയൽചെയ്ത എഫ്ഐആർ അടിസ്ഥാനമാക്കിയാണ് ഇ.ഡി കേസെടുത്തത്. നിക്ഷേപകരെ കബളിപ്പിക്കാൻ ക്രിമിനൽ ഗൂഡാലോചന നടത്തി, നിക്ഷേപകർക്ക് വൻതോതിൽ നഷ്ടമുണ്ടാകാനിടയാക്കി, നിയമവിരുദ്ധമായി നേട്ടമുണ്ടാക്കി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് മ്യൂച്വൽ ഫണ്ട് കമ്പനിക്കും സിഐഒയ്ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ആറ് ഡെറ്റ് ഫണ്ടുകളും പ്രവർത്തനം നിർത്തുന്നതിനുമുമ്പ്, 2020 മാർച്ചിനും ഏപ്രിലിനും ഇടയിൽ സ്ഥാപനത്തിലെ ഉന്നതരുംമറ്റും 53 കോടി രൂപ പിൻവലിച്ചതായി ചോക്സി ആൻഡ് ചോക്സിയുടെ ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. Enforcement Directorate launches money-laundering investigation against Franklin Templeton

from money rss https://bit.ly/384BAzj
via IFTTT

നിഫ്റ്റി 15,200ന് മുകളിൽ ക്ലോസ്‌ചെയ്തു: സെൻസെക്‌സിലെ നേട്ടം 1,148 പോയന്റ്

മുംബൈ: കരുത്ത് തിരിച്ചുപിടിച്ച് ഓഹരി സൂചികകൾ. തുടർച്ചയായി മൂന്നാം ദിവസവും മികച്ചനേട്ടമുണ്ടാക്കിയതോടെ സെൻസെക്സ് വീണ്ടും 51,000 കടന്നു. ലോഹം, ധനകാര്യം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് റാലിക്കുപിന്നിൽ. സാമ്പത്തികമേഖലയുടെ ഉണർവും ആഗോളതലത്തിൽ ബോണ്ട് ആദായം സ്ഥിരതയാർജിച്ചതും വിപണിയെ സ്വാധീനിച്ചു. മാർക്കറ്റ് ഇടിയുമ്പോൾ കൂടുതൽ വാങ്ങിക്കൂട്ടുകയെന്ന തന്ത്രവും നിക്ഷേപകർ പയറ്റിയതോടെ വിപണി കുതിക്കുകതന്നെചെയ്തു. സെൻസെക്സ് 1,147.76 പോയന്റ് നേട്ടത്തിൽ 51,444.65ലും നിഫ്റ്റി 326.50 പോയന്റ് ഉയർന്ന് 15,245.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1800 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1142 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 175 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഓട്ടോ സൂചിക ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ലോഹം, പൊതുമേഖല ബാങ്ക് സൂചികകൾ മൂന്നുശമതാനവും നിഫ്റ്റി ബാങ്ക് സൂചിക 2.7ശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതവും ഉയർന്നു. Nifty ends above 15,200, Sensex jumps 1,148 pts

from money rss https://bit.ly/3uPCdGJ
via IFTTT

എസ്ബിഐ യോനോ ഷോപ്പിങ് ഓഫറുകൾ പ്രഖ്യാപിച്ചു: വിശദാംശങ്ങൾ അറിയാം

ഫെബ്രുവരിക്കുശേഷം മാർച്ചിലും ഷോപ്പിങ് ഓഫറുകൾ പ്രഖ്യാപിച്ച് എസ്ബിഐ യോനോ. മാർച്ച് നാലുമുതൽ ഏഴുവരെയാണ് യോനോ സൂപ്പർ സേവിങ്സ് ഡെയ്സ്-എന്ന് പേരിട്ടിട്ടുള്ള കാർണിവെൽ നടക്കുന്നത്. എസ്ബിഐയുടെ ബാങ്കിങ് ആൻഡ് ലൈഫ്സ്റ്റൈൽ പ്ലാറ്റ്ഫോമായ യോനോ ആപ്പിലൂടെ വിവിധ സൈറ്റുകളിൽ കയറി ഷോപ്പിങ് നടത്തുമ്പോഴാണ് വിലക്കിഴിവും കാഷ് ബായ്ക്കും ലഭിക്കുക. ട്രാവൽ, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്, അപ്പാരൽസ്, ഓൺലൈൻ ഷോപ്പിങ് തുടങ്ങിയ മേഖലയിലെല്ലാം ഓഫറുകളുണ്ട്. 3.6 കോടി ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്നതരത്തിലാണ് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യ എഡിഷൻ സൂപ്പർ സേവിങ്സ് ഡെയ്സ് ഫെബ്രുവരി നാലുമുതൽ ഏഴുവരെയാണ് സംഘടിപ്പിച്ചത്. ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചതിനാലാണ് മാർച്ചിലും രണ്ടാമത്തെ എഡിഷനായി ഓഫറുകൾ പ്രഖ്യാപിക്കുന്നതെന്ന് എസ്ബിഐ അറിയിച്ചു. SBI to conduct March edition of YONO shopping carnival

from money rss https://bit.ly/3baPYI2
via IFTTT