ലണ്ടൻ: ലോകത്ത് ഏറ്റവും വിലകൂടിയ ആഡംബര വസ്തുക്കൾ ലഭിക്കുന്നത് എവിടെയാണ്? അതിസമ്പന്നർ വിവാഹം കഴിക്കാൻ തിരഞ്ഞെടുക്കുന്ന പ്രശസ്തമായ നഗരമേതാണ്? ഇതെല്ലാം അറിയാം. ഗവേഷണ സ്ഥാപനമായ ജൂലിയസ് ബെയർ ഗ്രൂപ്പ് പുറത്തുവിട്ട ആഡംബര നഗരങ്ങളുടെ പട്ടിക നോക്കൂ. ഹോങ്കോങാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ നഗരം. വിരുന്നിനോടൊപ്പം ആഡംബര കാറുകൾക്കും മികച്ചയിടമാണിവിടം. ജീവിക്കാൻ വൻതുക കൊടുക്കേണ്ടിവരുന്ന നിരവധി മുൻസിപ്പാലിറ്റികൾ ഹോങ്കോങിലുണ്ട്. മറ്റ് ഏഷ്യൻ നഗരങ്ങളും പട്ടികയിൽ മുന്നിലുണ്ട്. ഷാങ്ഹായ്, ടോക്കിയോ, സിംഗപുർ, തായ്പേയ്, ബാങ്കോക്ക് തുടങ്ങിയ നഗരങ്ങളെല്ലാം പട്ടികയുടെ ആദ്യപകുതിയിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. എന്നാൽ ന്യൂയോർക്ക് അതിൽനിന്ന് വേറിട്ടുനിൽക്കുന്നു. വിലകുറഞ്ഞ പിയാനോകൾ ലഭിക്കുന്ന സ്ഥലമാണ് ന്യൂയോർക്ക്. എന്നാൽ അതിസമ്പന്നർ വിവാഹം കഴിക്കാൻ തിരഞ്ഞെടുക്കുന്ന നഗരവും ന്യൂയോർക്ക്തന്നെ. പിയാനോകൾമാത്രമല്ല, വീടും, ബിസിനസ് ക്ലാസ് വിമാനയാത്രയും കാറുകളും ലേഡീസ് ഹാൻഡ്ബാഗുകളും വക്കീൽ ഫീസും ലേസർ കണ്ണ് ശസ്ത്രക്രിയയും ഉൾപ്പടെയുള്ളവയ്ക്ക് വൻതുക ചെലവുവരുന്ന നഗരങ്ങളും പട്ടികയിലുണ്ട്. ഭക്ഷണത്തിന് ഏറ്റവും വിലകൂടിയ നഗരം പാരീസാണ്. ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ 12-ാംസ്ഥാനമാണ് പാരീസിനുള്ളത്. ലണ്ടൻ(7), സൂറിച്ച്(9), മൊണാക്കോ(10) എന്നിങ്ങനെയാണ് യൂറോപ്പിലെ നഗരങ്ങളുടെ സ്ഥാനം. ഏഷ്യയിലെ ഷാങ്ഹായ്, ടോക്കിയോ, ഹോങ്കോങ് എന്നി നഗരങ്ങളാണ് പട്ടികയിൽ ആദ്യമൂന്ന് സ്ഥാനത്ത്. സിംഗപുർ(5), തായ്പേയ്(8), ബാങ്കോക്ക്(11) എന്നിങ്ങനെയാണ് മറ്റ് ഏഷ്യൻ നഗരങ്ങളുടെ സ്ഥാനം. എന്നാൽ സമ്പന്നർ വിലകുറഞ്ഞ വസ്തുക്കൾക്കായി തിരയുന്ന നഗരമാണ് മുംബൈ. പക്ഷേ, പിയാനോയ്ക്ക് ഇവിടെ വിലകൂടുതലാണ്. യുഎസിലെ മൂന്നുനഗരങ്ങൾമാത്രമാണ് പട്ടികയിലുള്ളത്. ന്യൂയോർക്ക്(4), ലോസ് ആഞ്ജലിസ്(6), മിയാമി(13) എന്നിവയാണവ. യുഎസിലേതന്നെ ചെലവുകുറഞ്ഞ നഗരമാണ് വാൻകൂവർ.
from money rss http://bit.ly/2u7leod
via IFTTT
from money rss http://bit.ly/2u7leod
via IFTTT