121

Powered By Blogger

Thursday 22 January 2015

ആനുകാലികങ്ങള്‍ നിറഞ്ഞ്‌ മിമിക്രി; നിലവാരമുയര്‍ത്തിയത്‌ പെണ്‍കുട്ടികള്‍











Story Dated: Thursday, January 22, 2015 03:43


കോഴിക്കോട്‌: പതിവ്‌ ശൈലിയില്‍ നിന്നും വ്യത്യസ്‌ഥമായി ആനുകാലികങ്ങള്‍ നിറഞ്ഞ മിമിക്രി മത്സരം ഇത്തവണത്തെ സംസ്‌ഥാന കലോത്സവത്തെ അരോചകമാക്കിയില്ല. അപ്പീലുകളുടെ അതിപ്രസരമില്ലാതെയുംസമയക്രമങ്ങള്‍ പാലിച്ചതും നടന്ന അപൂര്‍വ മത്സരങ്ങളിലൊന്നായും ഇത്തവണത്തെ മിമിക്രി മത്സരങ്ങള്‍ മാറി. മറ്റ്‌ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്‌തമായി പെണ്‍കുട്ടികളുടെ പങ്കാളിത്തമാണ്‌ ഇത്തവണത്തെ ഹൈസ്‌കൂള്‍ വിഭാഗം മിമിക്രി മത്സരത്തെ ശ്രദ്ധേയമാക്കിയത്‌. കണ്ടുമടുത്ത പാമ്പാട്ടിയും പ്രഭാതവും,തീവണ്ടിയുമെല്ലാം ഇത്തവണയും ചുരുക്കം ചില മത്സരാര്‍ഥികള്‍ തെരഞ്ഞെടുത്തെങ്കിലും മിമിക്രി മത്സരം അധികം അരോചമാക്കാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നതാണ്‌ യാഥാര്‍ഥ്യം.

പ്രഭാതത്തിലെ കിളികള്‍ മുതല്‍ മാവോയിസ്‌റ്റ് അക്രമണവും തണ്ടര്‍ബോള്‍ട്ടും വരെ പെണ്‍കുട്ടികള്‍ വിഷയമായി തെരഞ്ഞെടുത്തു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിയും താറാവും ബൈക്കുമെല്ലാം പതിവ്‌ ശൈലിയിലെത്തിയപ്പോള്‍ എന്‍ഡോ സള്‍ഫാന്‍, റണ്‍കേരളാ റണ്‍ എന്നിവയുമായാണ്‌ പെണ്‍കുട്ടികള്‍ എത്തിയത്‌. പെണ്‍കുട്ടികളുടെ മിമിക്രിയില്‍ ആറ്‌ എ ഗ്രേഡും അഞ്ച്‌ ബി ഗ്രേഡും അഞ്ച്‌ സി ഗ്രേഡുകളുമാണ്‌ ആകെ ലഭിച്ചത്‌. ഇതില്‍ കോഴിക്കോടിന്‌ വേണ്ടി ചക്കരക്കുടം ബ്രിഡ്‌ജുമായി എത്തിയ ചാലപ്പുറം ഗണപത്‌ ഹയര്‍സെക്കന്‍ന്‍ഡറിയിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനി രവീണയാണ്‌ ഒന്നാം സ്‌ഥാനം നേടിയത്‌.










from kerala news edited

via IFTTT

സുരക്ഷയുടെ കിരീടംചൂടി പോലീസ്‌, എസ്‌.പി.സി, ഫെസ്‌റ്റ്ഫോഴ്‌സ്











Story Dated: Thursday, January 22, 2015 03:43


കോഴിക്കോട്‌: കലയുടെ ഏഴു ദിനരാത്രങ്ങള്‍ക്കു സുരക്ഷയുടെ ചുവടുകളുമായിട്ടായിരുന്നു കലോത്സവവേദിയില്‍ പോലീസ്‌ നിറഞ്ഞുനിന്നത്‌. ഭാവഭേദങ്ങളില്ലാതെ ഓരോ ചുവുടകള്‍ മാറുമ്പോഴും അവര്‍ കലയേയും കലാപ്രേമികളേയും ഉള്ളം കൈകളാല്‍ സംരക്ഷിച്ചു. കവാടം മുതല്‍ കലവറ വരെ പഴുതടച്ച സുരക്ഷയായിരുന്നു സിറ്റിപോലീസ്‌ ഒരുക്കിയത്‌. കോഴിക്കോട്‌ റൂറല്‍, വയനാട്‌, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പോലീസുകാരും സിറ്റിപോലീസിനൊപ്പമുണ്ടായിരുന്നു.

രാപ്പകല്‍ ഭേദമന്യേ ഓരോ സേനാംഗങ്ങളും ഏല്‍പ്പിച്ച ജോലി കൃത്യതയോടെ നിര്‍വഹിച്ചപ്പോള്‍ കോഴിക്കോടുനിന്നും പടിയിറിങ്ങുന്ന കലാമാമാങ്കം സിറ്റി പോലീസിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍കൂടി ചാര്‍ത്തി. ചില വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും കലാപ്രതിഭകളേയും ആസ്വാദകരേയും സുരക്ഷയുടെ കരവലയം തീര്‍ത്താണ്‌ പോലീസ്‌ സംരക്ഷിച്ചത്‌. പതിനായിരങ്ങള്‍ കലാനഗരിയിലേക്കു ഒഴുകിയെത്തിയിട്ടും സുരക്ഷാ പാളിച്ചകള്‍ ഒരിടത്തും തലപൊക്കിയില്ല. ഷാഡോപോലീസിന്റേയും രഹസ്യാന്വേഷണ വിഭാഗത്തിന്റേയും പ്രത്യേക നിരീക്ഷണവും കലോത്സവത്തിനു മാറ്റുകൂട്ടി. ബോംബ്‌ സ്‌ക്വാഡിന്റെയും ഡോഗ്‌ സ്‌ക്വാഡിന്റെയും സേവനങ്ങളും വേദികളിലും പരിസര പ്രദേശങ്ങളിലുമുണ്ടായിരുന്നു. കലോത്സവത്തിനിടെ നഗരത്തില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയാന്‍ നൂറ്‌ പോലിസ്‌ ഉദ്യോഗസ്‌ഥരെ മഫ്‌തിയിലും നിയോഗിച്ചിരുന്നു. സിറ്റി സ്‌പൈഡേഴ്‌സ്, സ്‌ട്രൈക്കിങ്ങ്‌ ഫോഴ്‌സ്, ഫ്‌ളയിംഗ്‌ സ്‌ക്വാഡും കലോത്സവ നഗരിയിലുണ്ടായിരുന്നു.

കലോത്സവത്തിന്റെ 18 വേദികളിലും ഓരോ ഡി.വൈ.എസ്‌.എസ്‌.പിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സേനയാണ്‌ നിലയുറപ്പിച്ചിരുന്നത്‌. ഈ വേദികളിലെല്ലാം പോലീസ്‌ കണ്‍ട്രോള്‍ റൂമുകളും തുറന്നു പ്രവര്‍ത്തിച്ചിരുന്നു. പോലീസിനെ സഹായിക്കാന്‍ എസ്‌.പി.സി ഉള്‍പെടെയുള്ള 1500 ഓളം വളണ്ടിയര്‍മാരുടെ സേവനവുമുണ്ടായിരുന്നു.

കലോല്‍സവം നിയന്ത്രിക്കാന്‍ ആയിരം കുട്ടികളെ ഉള്‍ക്കൊള്ളിച്ച്‌ രൂപവല്‍ക്കരിച്ച ഫെസ്‌റ്റ് ഫോഴ്‌സും സജീവമായി രംഗത്തുണ്ടായിരുന്നു. 28 സ്‌കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക്‌ ഫയര്‍ ഫോഴ്‌സ്, ബോംബ്‌ സ്‌ക്വാഡ്‌ തുടങ്ങിയ വിഭാഗങ്ങള്‍ നല്‍കിയ പരിശീലന പ്രകാരമായിരുന്നു നിലയുറപ്പിച്ചത്‌.

എസ്‌പിസി കുട്ടികളെക്കൊണ്ടു മാത്രം കലോല്‍സവം നിയന്ത്രിക്കാന്‍ കഴിയാത്തതിനാലാണ്‌ വിവിധ സ്‌കൂളുകളില്‍ നിന്ന്‌ കുട്ടികളെ തെരഞ്ഞെടുത്ത്‌ ഫെസ്‌റ്റ് ഫോഴ്‌സ് രൂപീകരിച്ചത്‌. റോഡുകളില്‍ ഗതാഗതം നിയന്ത്രിക്കുന്നത്‌ അടക്കമുള്ള ചുമതല ഇവര്‍ക്കു കൈമാറിയുന്നു.

മത്സരങ്ങള്‍ കാണാനെത്തുന്ന ആസ്വാദകര്‍ക്ക്‌ പോലീസിന്റെ വക ചുക്കുകാപ്പിയും കരിങ്ങാലിവെള്ളവും നല്‍കിയും പോലീസ്‌ സജീവമായിരുന്നു. കേരള പോലീസ്‌ അസോസിയേഷനും സിറ്റി പോലീസ്‌ എംപ്ലോയീസ്‌ സൊസൈറ്റിയും ചേര്‍ന്നാണ്‌ പരിപാടികള്‍ കാണാനെത്തുന്നവര്‍ക്ക്‌ പകല്‍ കരിങ്ങാലി വെള്ളവും രാത്രി ചുക്കുകാപ്പിയും നല്‍കിയത്‌.










from kerala news edited

via IFTTT

പൊടി വില്ലനായി; വഞ്ചിപ്പാട്ടില്‍ കണ്ണൂരിന്റെ കണ്ണീര്‍











Story Dated: Thursday, January 22, 2015 03:43


കോഴിക്കോട്‌: വഞ്ചിപ്പാട്ട്‌ മത്സരത്തില്‍ കണ്ണൂര്‍ ജില്ലയില്‍നിന്ന്‌ ആദ്യമായി മത്സരിക്കാനെത്തിയ സെന്റ്‌ മേരീസ്‌ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കണ്ണീരോടെ മടങ്ങി. ആറന്‍മുള ശൈലിയില്‍ ഭക്‌തിസാന്ദ്രതയോടുകൂടിയതും സംഗീത സാന്ദ്രതയോടുകൂടിയതുമായ പാട്ടാണ്‌ ഇവര്‍ അവതരിപ്പിച്ചത്‌. സ്‌കൂളിലെ പ്രധാന ഗായികയായ അശ്വതിരാജാണ്‌ ടീമിനെ നയിച്ചത്‌. ശ്വാസതടസമുള്ളതിനാല്‍ ശാരീരീകമായി തളര്‍ന്നിരുന്ന അശ്വതി വേദിയിലെ പൊടികൊണ്ട്‌ അസ്വസ്‌ഥയായി. എന്നിട്ടും വളരെ ആത്മവിശ്വാസത്തോടുകൂടിയാണ്‌ അശ്വതിയും കൂട്ടുകാരും മത്സരിക്കാന്‍ തുടങ്ങിയത്‌. ആവേശതിമിര്‍പ്പില്‍ പെട്ടെന്നായിരുന്നു ഗായകരുടെ ഭാഷയില്‍ പറയുന്ന വെള്ളി വീണത്‌. അതോടുകൂടി എല്ലാ ആത്മവിശ്വാസവും പോയെന്നു മാത്രമല്ല. തുടര്‍ന്നു പാടിയതെല്ലാം അപശ്രുതിയിലായി.

വേദിക്കു പുറത്തു വന്നപ്പോള്‍ തന്നെ അശ്വതി തലചുറ്റിവീണു. മറ്റു വിദ്യാര്‍ഥികളും അധ്യാപകരും എന്ത്‌ പറയണമെന്നറിയാതെ ആശ്വസിപ്പിച്ചെങ്കിലും അവര്‍ക്കും താങ്ങാനാവാത്തതായിരുന്നു പ്രതീക്ഷിക്കാത്ത ഈ പരാജയം.

ചങ്ങനാശോരിക്കാരനായ മംഗളദാസായിരുന്നു ഗുരു. കഠിനമായ പരിശീലനം നടത്തിയതു കൊണ്ടു ഏറെ പ്രതീക്ഷയോടുകൂടിയായിരുന്നു വിദ്യാര്‍ഥികള്‍ കലോത്സവത്തിനു പങ്കെടുക്കാന്‍ എത്തിയത്‌.










from kerala news edited

via IFTTT

രസിച്ച്‌, ലയിച്ച്‌, മതിവരാതെ











Story Dated: Thursday, January 22, 2015 03:43


കോഴിക്കോട്‌: ഒരിക്കല്‍ കൂടി സാമൂതിരിയുടെ നാട്ടില്‍ വിരുന്നെത്തിയ സംസ്‌ഥാന സ്‌കൂള്‍ കലോല്‍സവം അതിഗംഭീരമായതോടെ കോഴിക്കോടിനു വീണ്ടും അഭിമാനിക്കാം. അതിഥികളായെത്തിയ ആരും ഈ കോഴിക്കോടിനെ മറക്കില്ല. കാരണം ഒരാഴ്‌ചയോളം അവര്‍ കോഴിക്കോടിന്റെ ആതിഥ്യമര്യാദ കണ്ടറിഞ്ഞു. മധുരമായ ഈ വിരുന്നിന്‌ അതിഥികളായെത്തിയവരുടെ ഒരായിരം നന്ദിയും.

ഓര്‍ത്തുവയ്‌ക്കാന്‍ ഒരുപാട്‌ മധുരം സംഭരിച്ച മിഠായി ഭരണിപോലെ തുറമുഖം നഗരം

പ്രതിഭകള്‍ക്ക്‌ വിടചൊല്ലുകയും ചെയ്‌തു. ഒരാഴ്‌ചയായി നഗരം നിറഞ്ഞൊഴുകുന്ന ജനസമൂഹം സ്വന്തം ജീവിതത്തിലേക്ക്‌ മടങ്ങി. സന്തോഷവും നിരാശയും ബാക്കിയായി. പൂരം കഴിഞ്ഞ പൂരപ്പറമ്പ്‌ പോലെ വേദികള്‍ നിശ്‌ചലം. അപ്പീലുകളും മത്സരബുദ്ധിയും നിറം കെടുത്തുന്ന, പണവും സ്വാധീനവും വിധി നിര്‍ണയിക്കുന്ന അനാരോഗ്യ പ്രവണതകള്‍ക്ക്‌ ഇനിയും അറുതിയായിട്ടില്ലെന്നതാണ്‌ ഈ കലോത്സവവും ഓര്‍മിപ്പിക്കുന്നത്‌. കലാപ്രതിഭ, തിലകപ്പട്ടങ്ങള്‍ എടുത്തുമാറ്റിയിട്ടും കിടമല്‍സരങ്ങള്‍ ആണ്‌ പിന്നാമ്പുറങ്ങളില്‍ നടക്കുന്നത്‌. വിധികര്‍ത്താക്കളെ സ്വാധീനിക്കാനും അപ്പീല്‍ അനുവദിച്ചുകിട്ടാനും ഏജന്‍സികള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നുതോന്നും വിധമാണ്‌ കാര്യങ്ങള്‍. ഗ്രേസ്‌ മാര്‍ക്ക്‌ ലഭിക്കലാണ്‌ കലാമേളയുടെ ലക്ഷ്യം എന്നു ധരിക്കുന്നവര്‍ക്കിടയില്‍ ഈ മേളകള്‍ കൊണ്ട്‌ കലയ്‌ക്ക് എന്തെങ്കിലും ഗുണം ഉണ്ടാവുന്നുണ്ടോ? എന്ന ചോദ്യവും ഉയരുന്നുണ്ട്‌. പക്ഷേ കല ആസ്വദിക്കാനെത്തിയവര്‍ മനസുനിറഞ്ഞാണ്‌ സദസ്‌ വിട്ടെഴുന്നേറ്റത്‌.

നൃത്ത ഇനങ്ങളിലെ പണച്ചെലവ്‌ കലാപരമായി കഴിവുള്ള സാധാരണക്കാരുടെ മക്കള്‍ക്ക്‌ എത്തിപ്പിടിക്കാന്‍ പറ്റാത്തതായിരിക്കുന്നു. കലയില്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ ഈ മേഖലയിലേക്ക്‌ വരണം. അത്‌ ആസ്വദിക്കുന്ന ഒരു തലമുറ ഇവിടെ വളരണം. അതാകട്ടെ മേള.










from kerala news edited

via IFTTT

വടകര ബീച്ച്‌ പോസ്‌റ്റോഫീസ്‌ മാറ്റിസ്‌ഥാപിച്ചു











Story Dated: Wednesday, January 21, 2015 02:13


വടകര: താഴെ അങ്ങാടി ബീച്ച്‌ പോസ്‌റ്റോഫീസ്‌ കോടതി വിധിയെതുടര്‍ന്ന്‌ കൊയിലാണ്ടി വളപ്പിലെ പെരിങ്ങാടി മുഹമ്മദ്‌ ഹാജിയുടെ വീട്ടിലേക്ക്‌ മാറ്റി സ്‌ഥാപിച്ചു. വടകര ഹെഡ്‌ പോസ്‌റ്റോഫീസ്‌ സൂപ്രണ്ട്‌ എ.മുഹമ്മദ്‌കുട്ടി ഉദ്‌ഘാടനം നിര്‍വഹിച്ചു. ചിറക്കല്‍ അബൂബക്കര്‍, സി.കെ കോയമോന്‍, ടി.എന്‍ ആരിഫ്‌, കണയംകുളത്ത്‌ മൂസ, ടി.കെ ഇബ്രാഹിം, പി.പി ഉമ്മര്‍കുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.


കോടതി വിധിയനുസരിച്ച്‌ കെട്ടിടം ഒഴിയേണ്ടി വന്നതിനാല്‍ പോസ്‌റ്റോഫീസ്‌ നഷ്‌ടപ്പെടുമെന്ന ആശങ്കക്കിടയിലാണ്‌ പെരിങ്ങാടി മുഹമ്മദ്‌ ഹാജി പഴയ വാടകയ്‌ക്ക് കെട്ടിടം നല്‍കാന്‍ തയ്യാറായത്‌. താഴെഅങ്ങാടി കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ ബൂത്ത്‌ പ്രസിഡന്റ്‌ കൂടിയാണ്‌ ഇദ്ദേഹം. ഉദ്‌ഘാടന ദിവസം വടകര ആനാടി ഭാഗത്ത്‌ കടല്‍ക്ഷോഭം തടയുന്നതിന്‌ പുലിമുട്ട്‌ നിര്‍മിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ 1001 പോസ്‌റ്റ് കാര്‍ഡുകള്‍ സി.കെ കോയമോന്റെ നേതൃത്വത്തില്‍ അയച്ചുകൊടുത്തു.










from kerala news edited

via IFTTT

പണിമുടക്ക്‌ പ്രചാരണത്തിനായി കൂട്ടായ്‌മ











Story Dated: Thursday, January 22, 2015 07:09


കൊല്ലം: ശമ്പള പരിഷ്‌കരണവും ഇടക്കാലാശ്വാസവും ആവശ്യപ്പെട്ടു ജീവനക്കാരും അധ്യാപകരും ഇന്നു നടത്തുന്ന പണിമുടക്കിന്റെ പ്രാചരണത്തിനായി വനിതാ ഗസറ്റഡ്‌ ഓഫീസര്‍മാരുടെ കൂട്ടായ്‌മ നടന്നു. കെ.ജി.ഒ.എ ജില്ലാ വനിതാ സബ്‌ കമ്മിറ്റിയാണ്‌ കൂട്ടായ്‌മ സംഘടിപ്പിച്ചത്‌. ജോയിന്റ്‌ കണ്‍വീനര്‍ ഡോ. പി.കെ. ചിത്ര ഉദ്‌ഘാടനം ചെയ്‌തു.


ജില്ലാ പ്രസിഡന്റ്‌ എം. വിശ്വനാഥന്‍, ജില്ലാ വനിതാ സബ്‌ കമ്മിറ്റി ജോയിന്റ്‌ കണ്‍വീനര്‍ സീന ജറോം, സംസ്‌ഥാന കമ്മിറ്റിയംഗം എ. ബിന്ദു, ജില്ലാ സെക്രട്ടറി ടി. പ്രേംലാല്‍, ജില്ലാ കണ്‍വീനര്‍ എം.വി. ഷാരി, ഹസീന ഇക്‌ബാല്‍, സൗമ്യ ഗോപാലകൃഷ്‌ണന്‍, എസ്‌. ഉഷ, എല്‍. മിനിമോള്‍, എച്ച്‌. താഹിറാബീവി തുടങ്ങിയവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

തോക്കില്‍ നിന്ന്‌ അബദ്ധത്തില്‍ വെടിപൊട്ടി രണ്ട്‌ വയസുകാരന്‍ മരിച്ചു









Story Dated: Thursday, January 22, 2015 08:32



mangalam malayalam online newspaper

ഫ്‌ളോറിഡ: കൈത്തോക്ക്‌ ഉപയോഗിച്ച്‌ കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ്‌ രണ്ടു വയസുകാരന്‍ മരിച്ചു. അമേരിക്കയിലെ ഫേ്‌ളാറിഡയിലാണ്‌ സംഭവം. ഖാലിബ്‌ എന്ന കുട്ടിയാണ്‌ മരിച്ചത്‌. പിതാവ്‌ കാറില്‍ സൂക്ഷിച്ചിരുന്ന തോക്കെടുത്ത്‌ അബദ്ധത്തില്‍ നിറയൊഴിക്കുകയായിരുന്നു. കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


യു.എസില്‍ കുട്ടികള്‍ തോക്കുപയോഗിച്ച്‌ അപകടങ്ങള്‍ വിളിച്ച്‌ വരുത്തുന്ന സംഭവങ്ങള്‍ കൂടിവരുന്നതായി കണക്കുകള്‍ വ്യക്‌തമാക്കുന്നു. ബുധനാഴ്‌ച വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന നാല്‌ വയസുകാരി കട്ടിലിന്റെ ബഡിന്‌ താഴെ സൂക്ഷിച്ചിരുന്ന തോക്കെടുത്ത്‌ മറ്റൊരു കുട്ടിയെ വെടിവച്ച സംഭവമാണ്‌ അവസാനമായി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. വെടിവപ്പില്‍ നാല്‌ വയസുകാരിയായ മറ്റൊരു കുട്ടി കൊല്ലപ്പെട്ടിരുന്നു. കൂടാതെ രണ്ട്‌ വയസുകാരന്‍ തന്റെ അമ്മയെ അബദ്ധത്തില്‍ വെടിവച്ച്‌ കൊല്ലപ്പെടുത്തിയതും ഒമ്പത്‌ വയസുകാരന്‍ തന്റെ അധ്യാപകനെ വെടിവച്ച്‌ കൊന്നതും ആഴ്‌ച്ചകള്‍ക്ക്‌ മുമ്പാണ്‌.










from kerala news edited

via IFTTT

അരിമ്പൂരില്‍ നിന്ന്‌ തട്ടിക്കൊണ്ടു പോയ കുട്ടിയെ കണ്ടെത്തി









Story Dated: Thursday, January 22, 2015 08:25



mangalam malayalam online newspaper

തൃശൂര്‍: തൃശൂര്‍ അരിമ്പൂരില്‍ നിന്ന്‌ തട്ടിക്കൊണ്ടു പോയ കുട്ടിയെ കണ്ടെത്തി. അരിമ്പൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്റണിയുടെ പേരക്കുട്ടി നെസ്‌വിനെയാണ്‌ കണ്ടെത്തിയത്‌. തൃശൂരിലെ അത്താണിയില്‍ നിന്നാണ്‌ കുട്ടിയെ കണ്ടെത്തിയത്‌. കുട്ടിയെ തട്ടിക്കൊണ്ട്‌ പോയ അഞ്ചംഗ സംഘത്തെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. മലക്കൊടി സ്വദേശികളായ ജോസ്‌, പ്രസാദ്‌ എന്നിവരുള്‍പ്പെടെ അഞ്ച്‌ പേരാണ്‌ അറസ്‌റ്റിലായത്‌. ഇവര്‍ കുട്ടിയുടെ അയല്‍ക്കാരാണ്‌. സൈബര്‍ പോലീസിന്റെയും ഷാഡോ പോലീസിന്റെയും സംയുക്‌ത അന്വേഷണത്തിലാണ്‌ കുട്ടിയെ കണ്ടെത്തിയത്‌. കുട്ടിയുടെ ബന്ധുക്കള്‍ ഇക്കാര്യം സ്‌ഥിരീകരിച്ചു.


ചൊവ്വാഴ്‌ച വൈകുന്നേരം മൂന്ന്‌ മണിയോടെയാണ്‌ കുട്ടിയെ തട്ടിക്കൊണ്ട്‌ പോയത്‌. സ്‌കൂളില്‍ നിന്നും വീട്ടിലേയ്‌ക്കുള്ള വഴിമധ്യേയാണ്‌ ഏഴുവയസ്സുകാരനായ നെസ്‌വിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്‌. കുട്ടിയെ വിട്ടു കൊടുക്കുന്നതിന്‌ മോചനദ്രവ്യം ആവശ്യപ്പെട്ട്‌ സംഘം രണ്ട്‌ ദിവസമായി വിലപേശിക്കൊണ്ടിരിക്കുകയായിരുന്നു. കുട്ടിയെ കാണാതായി രണ്ട്‌ ദിവസമായിട്ടും അന്വേഷണത്തില്‍ പുരോഗതി ഇല്ലാതിരുന്നതിനെ തുടര്‍ന്ന്‌ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയതിന്‌ പിന്നാലെയാണ്‌ കുട്ടിയെ കണ്ടെത്തിയത്‌.










from kerala news edited

via IFTTT

നെടുമ്പാശേരി സ്വര്‍ണക്കടത്ത്‌; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി









Story Dated: Thursday, January 22, 2015 08:24



mangalam malayalam online newspaper

കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത്‌ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എമിഗ്രേഷനിയെ എസ്‌.ഐമാര്‍ ഉള്‍പ്പെടെ നാലുപേരാണ്‌ കേസിലെ പ്രതികള്‍.


എമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായത്തോടെ നെടുമ്പാശേരി വിമാനത്താവളം വഴി 30 തവണ സ്വര്‍ണം കടത്തിയതായി കസ്‌റ്റംസ്‌ കണ്ടെത്തിയിരുന്നു. ഒരോ തവണയും രണ്ടുമുതല്‍ ഏഴ്‌ കിലോ വരെ സ്വര്‍ണം കടത്തിയതായാണ്‌ തെളിഞ്ഞത്‌. സംഭവത്തെ തുടര്‍ന്ന്‌ എമിഗ്രേഷനിലെ എസ്‌.ഐമാരായ മനു. കൃഷ്‌ണ, ട്രാവല്‍ ഏജന്റ്‌ റഷീദ്‌, ഇജാസ്‌ അബ്‌ദുള്ള എന്നിവര്‍ പിടിയിലായിരുന്നു.










from kerala news edited

via IFTTT

റിപ്പബ്ലിക്‌ ദിനം കഴിഞ്ഞ്‌ ഏത്‌ ദിവസവും ബി.ജെ.പിയില്‍ ചേരുമെന്ന്‌ സുരേഷ്‌ ഗോപി









Story Dated: Thursday, January 22, 2015 08:08



mangalam malayalam online newspaper

തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേരുന്ന കാര്യം തീരുമാനിച്ച്‌ ഉറച്ചതായി സുരേഷ്‌ ഗോപി. ബി.ജെ.പിയില്‍ ചേരുമെന്നത്‌ നേരത്തെ എടുത്ത തീരുമാനമാണ്‌. താന്‍ ചേരേണ്ട ദിവസം ഏതെന്ന്‌ മോഡി തീരുമാനിക്കും. റിപ്പബ്ലിക്‌ ദിനം കഴിഞ്ഞ്‌ ഏത്‌ ദിവസവും ബി.ജെ.പിയില്‍ ചേരും. ബി.ജെ.പി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. നിയമസഭയിലാണോ ലോക്‌സഭയിലാണോ മത്സരിക്കേണ്ടതെന്ന്‌ പാര്‍ട്ടി തീരുമാനിക്കുമെന്നും സുരേഷ്‌ ഗോപി വ്യക്‌തമാക്കി.


വിളിഞ്ഞം പദ്ധതിയില്‍ താന്‍ നടത്തിയ അഭിപ്രായപ്രകടനം തെറ്റിദ്ധരിക്കപ്പെട്ടു. മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ്‌ അഭിപ്രായത്തെ വ്യാഖാനിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതിക്കായി ശ്രീ പത്മനാഭ സ്വാമിയുടെ സ്വത്ത്‌ ഉപയോഗിക്കണം. അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചാല്‍ തുറമുഖത്തിന്‌ ശ്രീ പത്മനാഭന്റെ പേര്‌ നല്‍കണം. നെടുമ്പാശ്ശേരി മോഡലില്‍ വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്നും സുരേഷ്‌ ഗോപി പറഞ്ഞു.










from kerala news edited

via IFTTT