121

Powered By Blogger

Thursday, 22 January 2015

ഫ്രാങ്ക്ഫര്‍ട്ട് ഇന്‍ഡ്യാ ബിസിനസ് ഫോറം മീറ്റ്







ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െ അധികാര പരിധിയിലുള്ള ഹെസ്സന്‍, നോര്‍ഡ്‌റൈന്‍ വെസ്റ്റ് ഫാളന്‍, റൈന്‍ലാന്‍ഡ് ഫാള്‍സ്, സവര്‍ലാന്‍ഡ് എന്നീ സംസ്ഥാങ്ങളിലെ ബിസിനസ് ഫോറം മെംമ്പറന്മായ ഇന്ത്യന്‍, ജര്‍മന്‍ ബിസിനസ് കമ്മ്യുണിറ്റിയുടെ മീറ്റ് ഹോട്ടല്‍ ഇന്റര്‍ കോണ്ടിനെന്റല്‍ വച്ച് ജനുവരി 19 ന് നടത്തി. ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ്, റൈന്‍മൈന്‍ കമ്പനി, ഫ്രാങ്ക്ഫര്‍ട്ട് ചെംയ്ബര്‍ ഓഫ് കൊമേഴ്‌സ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്‍ഡ്യാ ബിസിനസ് ഫോറം രൂപീകരിച്ചത്. അന്ന് മുതല്‍ വളരെ സജീവമായി ഇന്‍ഡ്യാ ബിസിനസ് ഫോറം പ്രവര്‍ത്തിക്കുന്നു.

ഇപ്രാശ്യത്തെ മീറ്റിന് ഹെസന്‍ ട്രേഡ് ആന്റ് ഇന്‍വെസ്റ്റ് കമ്പനി ആതിഥ്യം വഹിച്ചു. ഹെസന്‍ ട്രേഡ് ആന്റ് ഇന്‍വെസ്റ്റ് സി.ഇ.ഒ. ഡോ. റൈനര്‍ വാള്‍ഡ്‌സ്മിറ്റ് വിശിഷ്ടാതിഥികളെയും, ഇന്‍ഡ്യാ ബിസിനസ് ഫോറം മെംമ്പറന്മാരെയും സ്വാഗതം ചെയ്തു. ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ പുതിയ വിദേശ വ്യാപാര സ്വാഗത നിലപാടുകളും, അതില്‍ വരുത്തിയിരിക്കുന്ന നിയമ ഇളവുകളെക്കുറിച്ചും പറഞ്ഞു. ഇന്ത്യയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെക്കുറിച്ചും, കൂടുതല്‍ ആകര്‍ഷമായ ഇന്‍വെസ്റ്റ്‌മെന്റ് സാദ്ധ്യതാ സെക്ടറുകളും കോണ്‍സുല്‍ ജനറല്‍ ചൂണ്ടിക്കാട്ടി.


തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ ലാപ്പ് ഹോള്‍ഡിംഗ് കമ്പനി ചീഫ ടെക്‌നിക്കല്‍ ഓഫീസര്‍, ജോര്‍ജ് സ്റ്റാവേ, ഫ്രസിനിയോസ് ഫാര്‍മസ്യുട്ടിക്കല്‍സ് സീനിയര്‍ വൈസ്പ്രസിഡന്റ്, ഡോ.ഹ്യൂഷികേശ് കുല്‍ക്കര്‍ണി, ഇന്റര്‍നാഷണല്‍ ട്രേഡ് ആന്റ് മാര്‍ക്കറ്റ് സീനിയര്‍ ഡയറക്ടര്‍ ജോഹാന്നസ് കീര്‍ഷ് എന്നിവര്‍ പങ്കെടുത്തു. ഹ്യുമന്‍ റിസോഴ്‌സ് ഓഗനൈസേഷന്‍ ചീഫ് വേര്‍ണര്‍ ഹെസന്‍ പാനല്‍ ചര്‍ച്ച മോഡറേറ്റ് ചെയ്തു.


ഹെസന്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലെ വിദേശവ്യപാര സെക്രട്ടറി, ഫ്രാങ്ക്ഫര്‍ട്ട് സിറ്റി പ്രതിനിധി തുടങ്ങി നിരവധി വിശിഷ്ടാതിഥികള്‍ ഈ ബിസിനസ് മീറ്റില്‍ പങ്കെടുത്തു. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കൊമേഷ്‌സ്യല്‍ വിഭാഗം കോണ്‍സുല്‍ പൂജാ ടില്ലു, വൈസ് കോണ്‍സുല്‍ രാജേഷ് കുമാര്‍ എന്നിവര്‍ ഈ മീറ്റിന്റെ വിജയകരമായി നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച. ഈ ബിസിനസ് മീറ്റില്‍ പങ്കെടുത്ത അതിഥികള്‍ക്ക് കോണ്‍സുല്‍ പൂജാ ടില്ലു നന്ദി പറഞ്ഞു. .





വാര്‍ത്ത അയച്ചത് ജോര്‍ജ് ജോണ്‍










from kerala news edited

via IFTTT