മുന്നേറ്റം തുടരുന്നു: സെന്‍സെക്‌സില്‍ 108 പോയന്റ് നേട്ടം
മുംബൈ: ഓഹരി വിപണികളില്‍ മുന്നേറ്റം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 108 പോയന്റ് ഉയര്‍ന്ന് 28997ലെത്തി. നിഫ്റ്റി സൂചികയില്‍ 19 പോയന്റ് നേട്ടമാണുണ്ടായത്. 8749ലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്.
721 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 263 ഓഹരികള്‍ നഷ്ടത്തിലുമാണ്. സുസ് ലോണ്‍ എനര്‍ജി, സെസ സ്‌റ്റെര്‍ലൈറ്റ്, ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി, എല്‍ഐസി ഹൗസിങ് ഫിനാന്‍സ്, ഭാരത് ഫോര്‍ജ്, സണ്‍ ഫാര്‍മ, ഐടിസി തുടങ്ങിയവ നേട്ടത്തിലാണ്.
ഭാരതി എയര്‍ടെല്‍, ഐഎന്‍ജി വൈശ്യ, സണ്‍ടിവി, എച്ച്‌സിഎല്‍ ടെക്, എഎംഡിസി, കൊട്ടക് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലാണ്.
from kerala news edited
via IFTTT