121

Powered By Blogger

Thursday, 22 January 2015

അമോണിയ ബാര്‍ജിന് കീല്‍ ഇടല്‍ നടത്തി







അമോണിയ ബാര്‍ജിന് കീല്‍ ഇടല്‍ നടത്തി


കൊച്ചി: ഫാക്ടിന്റെ ഫാബ്രിക്കേഷന്‍ യൂണിറ്റായ ഫാക്ട് എന്‍ജിനീയറിങ് വര്‍ക്‌സി (ഫ്യൂ)ല്‍ നിര്‍മിക്കുന്ന പുതിയ അമോണിയ ബാര്‍ജിന് കീലിട്ടു. ഫ്യൂവിന്റെ ജോയിന്റ് ജനറല്‍ മാനേജര്‍ മാനുവല്‍ സക്കറിയ കീലിടല്‍ ചടങ്ങ് നിര്‍വഹിച്ചു. ആദ്യമായിട്ടാണ് ഫാക്ട് സ്വന്തമായി ബാര്‍ജ് നിര്‍മിക്കുന്നത്. ഇത് കമ്പനിയുടെ വിപുലീകരണ പദ്ധതികളില്‍ ഒന്നാണ്. 32 ടണ്‍ സംഭരണ ശേഷിയുള്ള ആറ് അമോണിയ ബുള്ളറ്റുകള്‍ ബാര്‍ജില്‍ ഘടിപ്പിക്കും. ബുള്ളറ്റുകള്‍ ഫ്യൂവിലാണ് നിര്‍മിക്കുന്നത്. പുതിയ ബാര്‍ജില്‍ ഓരോ ട്രിപ്പിലും 192 ടണ്‍ അമോണിയ കൊണ്ടുപോകാം.

പുതിയ ബാര്‍ജ് പ്രവര്‍ത്തനക്ഷമമായാല്‍ ഫാക്ടിന്റെ പ്ലാന്റുകളിലേക്ക് അമോണിയ എളുപ്പത്തില്‍ എത്തിക്കാന്‍ കഴിയും. കുസാറ്റ് ഡസ്‌കോണാണ് ബാര്‍ജ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിങ്ങാണ് ക്ലാസിഫിക്കേഷന്‍ ഏജന്‍സി.









from kerala news edited

via IFTTT