121

Powered By Blogger

Thursday, 22 January 2015

ജീവനു ഭീഷണിയുണ്ടെന്ന്‌ ബിജു രമേശ്‌; വി.എസിന്റെ പിന്തുണ ശക്‌തി പകര്‍ന്നു









Story Dated: Thursday, January 22, 2015 03:37



mangalam malayalam online newspaper

തിരുവനന്തപുരം : തന്റെ ജീവന്‌ ഭീഷണിയുണ്ടെന്ന്‌ ബാര്‍ ഉടമ ബിജു രമേശ്‌. തനിക്കും കുടംബത്തിനും സംരക്ഷണം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ കത്തു നല്‍കുമെന്നും ബിജു രമേശ്‌ വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം തമിഴ്‌നാട്‌ സ്വദേശിയായ ഒരാള്‍ തന്റെ വീട്ടിലെത്തിയിരുന്നു. മൂന്നുപേര്‍ക്കൂടി ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നും വിവരം ലഭിച്ചു. ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിട്ടും കേസ്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ പോലും പോലീസ്‌ തയ്യാറായില്ലെന്നും ബിജു കൂട്ടിച്ചേര്‍ത്തു. ബാര്‍ കോഴ സംബന്ധിച്ച നിര്‍ണ്ണായക ശബ്‌ദരേഖ വിജലന്‍സിന്‌ കൈമാറിയ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു ബിജു രമേശ്‌.


ബാര്‍ കേസില്‍ പുറത്തു നിന്നുള്ള യാതൊരു പിന്തുണയുമില്ലാതെയാണ്‌ താന്‍ കേസുമായി മുന്നോട്ടുപോകുന്നത്‌. ഇത്തരമൊരു സാഹചര്യത്തില്‍ പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ നല്‍കിയ പിന്തുണ തനിക്ക്‌ ശക്‌തി പകരുന്നുവെന്നും ബിജു പറഞ്ഞു.


ബാര്‍ ഓണേഴ്‌സ് അസോസിയേഷന്റെ കമ്മറ്റി ചര്‍ച്ച ചെയ്‌ത ശബ്‌ദരേഖയാണ്‌ വിജിലന്‍സിന്‌ കൈമാറിയിരിക്കുന്നത്‌. കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ പുറത്തുവിടുന്നത്‌ സംഘടനാ വിരുദ്ധമാണെങ്കിലും സത്യം പുറത്തുവരണമെന്നും അതിനുവേണ്ടിയാണ്‌ സംഘടനാ വിരുദ്ധ നടപടി സ്വീകരിച്ചതെന്നും ബിജു പറഞ്ഞു. ഭാരവാഹികള്‍ അല്ലാത്തവരും പണം നല്‍കിയതിന്റെ കണക്കുകള്‍ ശബ്‌ദരേഖയില്‍ വ്യക്‌തമാണ്‌. സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ ഭാരവാഹികളില്‍ ചിലര്‍ മൊഴിമാറ്റി പറഞ്ഞിട്ടുണ്ട്‌. എന്നാല്‍, എല്ലാവരുടെയും മാനസിക പിന്തുണ തനിക്കൊപ്പം ഉണ്ടെന്നും ബിജു രമേശ്‌ പറയുന്നു.


മൊഴിയ്‌ക്ക് പിന്തുണയായാണ്‌ ശബ്‌ദരേഖ കൈമാറിയിരിക്കുന്നത്‌. അന്വേഷണത്തോട്‌ പൂര്‍ണ്ണമായും സഹകരിക്കുമെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകുമെന്ന്‌ വിജിലന്‍സിനെ അറിയിച്ചിട്ടുണ്ടെന്നും ബിജു പറഞ്ഞു.










from kerala news edited

via IFTTT