Story Dated: Thursday, January 22, 2015 01:27
പനാജി: വിവാദ പരാമര്‍ശവുമായി ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍ശേഖര്‍. ചിലര്‍ വൈകല്യത്തോടെ ജനിക്കുന്നത് ദൈവത്തിന് പറ്റുന്ന തെറ്റുമൂലമാണെന്നും ദൈവം കാണിക്കുന്ന അവഗണനയാണെന്നുമാണ് പര്‍ശേഖറുടെ പരാമര്‍ശം. നമ്മുടെ സമൂഹത്തില്‍ ചില സഹോദരി സഹോദരന്മാര്‍ ചില വൈകല്യങ്ങളോടെയാണ് ജനിക്കുന്നത്. അവര്‍ക്ക് വേണ്ട ചില കാര്യങ്ങള്‍ നല്‍കാന്‍ ദൈവം മറന്നുപോകുന്നതാണ്. അത് ദൈവത്തിന്റെ ഭാഗത്തുനിന്നുള്ള അവഗണനയാണ്. ഇത്തരം കുട്ടികള്‍ ജീവിതകാലം മുഴുവന്‍ ഈ അവജ്ഞയുടെ ഫലം അനുഭവിക്കുകയാണെന്നും പര്‍ശേഖര്‍ പറഞ്ഞു. വീ കെയര്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ അവഗണന ഇല്ലാതാക്കാനാണ് ഡിസ്എബിലിറ്റി റൈറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഗോവ (ഡിആര്‍എജി)തുടങ്ങിയ എന്‍ജിഒ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ദൈവത്തിനു പറ്റിയ തെറ്റ് പരിഹരിക്കാന്‍ ഇവര്‍ക്കു കഴിയും. ദൈവത്തേക്കാളുപരിയായി എന്‍ജിഒകള്‍ക്ക് പ്രവര്‍ത്തിക്കാനാവുമെന്നും പര്‍ശേഖര്‍ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ഡിആര്‍എജി അപലപിച്ചു. ഭിന്നശേഷിയുള്ളവര്‍ സാധാരണക്കാരെക്കാള്‍ ശേഷിയുള്ളവരാണെന്നും സംഘടന പറഞ്ഞു.
from kerala news edited
via IFTTT