മൂന്നുവര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കും നികുതിയിളവ്
നികുതിയിളവ് ലഭിക്കുന്ന ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ക്കും നികുതി രഹിത ബോണ്ടുകള്‍ക്കും നിലവില്‍ മൂന്ന് വര്‍ഷമാണ് ലോക്ക് ഇന്‍ പിരിയഡ്. കുറഞ്ഞ കാലയളവായതിനാല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ കൂടുതല്‍ പേര്‍ താല്‍പര്യം കാണിക്കുന്നതായി ബാങ്ക് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിക്ഷേപ കാലവധി കുറക്കുന്നതുസംബന്ധിച്ച് സര്‍ക്കാര്‍ ആലോചിച്ചത്.
നിലവില്‍ ആദായ നികുതിയിളവ് ലഭിക്കുന്ന വകുപ്പായ 80 സി പ്രകാരം ഏറ്റവും കുറവ് നിക്ഷേപ കാലാവധി ടാക്‌സ് സേവിങ് ഫണ്ടുകള്‍ക്കാണുള്ളത്. പിപിഎഫിന് ഇത് 15 വര്‍ഷവും നാഷ്ണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന് ആറ് വര്‍ഷവും ലൈഫ് ഇന്‍ഷുറന്‍സ് പോളിസിക്കും ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്കും അഞ്ച് വര്‍ഷവുമാണ് കാലാവധി.
from kerala news edited
via IFTTT