Story Dated: Thursday, January 22, 2015 03:43
കോഴിക്കോട്: പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്‌ഥമായി ആനുകാലികങ്ങള്‍ നിറഞ്ഞ മിമിക്രി മത്സരം ഇത്തവണത്തെ സംസ്‌ഥാന കലോത്സവത്തെ അരോചകമാക്കിയില്ല. അപ്പീലുകളുടെ അതിപ്രസരമില്ലാതെയുംസമയക്രമങ്ങള്‍ പാലിച്ചതും നടന്ന അപൂര്‍വ മത്സരങ്ങളിലൊന്നായും ഇത്തവണത്തെ മിമിക്രി മത്സരങ്ങള്‍ മാറി. മറ്റ് വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്‌തമായി പെണ്‍കുട്ടികളുടെ പങ്കാളിത്തമാണ് ഇത്തവണത്തെ ഹൈസ്‌കൂള്‍ വിഭാഗം മിമിക്രി മത്സരത്തെ ശ്രദ്ധേയമാക്കിയത്. കണ്ടുമടുത്ത പാമ്പാട്ടിയും പ്രഭാതവും,തീവണ്ടിയുമെല്ലാം ഇത്തവണയും ചുരുക്കം ചില മത്സരാര്‍ഥികള്‍ തെരഞ്ഞെടുത്തെങ്കിലും മിമിക്രി മത്സരം അധികം അരോചമാക്കാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നതാണ് യാഥാര്‍ഥ്യം.
പ്രഭാതത്തിലെ കിളികള്‍ മുതല്‍ മാവോയിസ്‌റ്റ് അക്രമണവും തണ്ടര്‍ബോള്‍ട്ടും വരെ പെണ്‍കുട്ടികള്‍ വിഷയമായി തെരഞ്ഞെടുത്തു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിയും താറാവും ബൈക്കുമെല്ലാം പതിവ് ശൈലിയിലെത്തിയപ്പോള്‍ എന്‍ഡോ സള്‍ഫാന്‍, റണ്‍കേരളാ റണ്‍ എന്നിവയുമായാണ് പെണ്‍കുട്ടികള്‍ എത്തിയത്. പെണ്‍കുട്ടികളുടെ മിമിക്രിയില്‍ ആറ് എ ഗ്രേഡും അഞ്ച് ബി ഗ്രേഡും അഞ്ച് സി ഗ്രേഡുകളുമാണ് ആകെ ലഭിച്ചത്. ഇതില്‍ കോഴിക്കോടിന് വേണ്ടി ചക്കരക്കുടം ബ്രിഡ്‌ജുമായി എത്തിയ ചാലപ്പുറം ഗണപത് ഹയര്‍സെക്കന്‍ന്‍ഡറിയിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി രവീണയാണ് ഒന്നാം സ്‌ഥാനം നേടിയത്.
from kerala news edited
via IFTTT