121

Powered By Blogger

Thursday, 22 January 2015

'എന്റെ വക 500' മാണിക്ക്‌ വേണ്ട; മണിയോര്‍ഡര്‍ തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം









Story Dated: Thursday, January 22, 2015 07:09



mangalam malayalam online newspaper

പാലാ: ബാര്‍ കോഴ കേസില്‍ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണിക്കെതിരെ സോഷ്യല്‍ മീഡിയിലെ 'എന്റെ വക 500' എന്ന ക്യാംപെയ്‌ന്‍ മൂലം പുലിവാല്‌ പിടിച്ചത്‌ പാലായിലെ പോസ്‌റ്റല്‍ ജീവനക്കാര്‍. പാലായിലെ പോസ്‌റ്റ് ഓഫീസില്‍ കെ.എം മാണിയുടെ പേരില്‍ വന്നു കൊണ്ടിരിക്കുന്ന മണി ഓര്‍ഡര്‍ എന്തു ചെയ്യണമെന്നറിയാതെ പോസ്‌റ്റുമാനും പോസ്‌റ്റ് ഓഫീസ്‌ ജീവനക്കാരും നട്ടം തിരിയുകയാണ്‌. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ പതിനയ്യായിരത്തിലധികം രൂപ മാണിയുടെ പേരില്‍ മണി ഓര്‍ഡര്‍ വന്നിട്ടുണ്ട്‌. ദിവസേന ഇത്തരത്തില്‍ ആയിരക്കണക്കിന്‌ രൂപയാണ്‌ മാണിയുടെ പേരില്‍ വന്നുകൊണ്ടിരിക്കുന്നത്‌.


മണി ഓര്‍ഡര്‍ മന്ത്രിയുടെ വീട്ടില്‍ കൊണ്ടുപോയി കൊടുക്കാനും വയ്യ തിരിച്ചയയ്‌ക്കാനും വയ്യ എന്ന അവസ്‌ഥയിലാണ്‌ പോസ്‌റ്റല്‍ ജീവനക്കാര്‍. ഒടുവില്‍ മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ തന്നെ ഈ പ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്തിയതായാണ്‌ റിപ്പോര്‍ട്ട്‌. മാണിയുടെ വീട്ടിലേക്കുള്ള കത്തിടപാടുകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരന്റെ നിര്‍ദ്ദേശ പ്രകാരം ഇതുവരെ വന്നതും ഇനി വരുന്നതുമായ മണി ഓര്‍ഡറുകള്‍ തിരിച്ചയയ്‌ക്കാന്‍ പോസ്‌റ്റ് ഓഫീസ്‌ അധികൃതര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയതായാണ്‌ റിപ്പോര്‍ട്ട്‌.


അഷ്‌ടിക്ക്‌ വകയില്ലാതെ കഷ്‌ടപ്പെടുന്ന നമ്മുടെ സാറിന്‌ കുറെ കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര്‍ പിരിച്ചു കൊടുക്കണം, എന്റെ വക അഞ്ഞൂറ്‌ എന്ന്‌ ആഷിഷ്‌ അബു ഇട്ട പോസ്‌റ്റാണ്‌ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്‌ വിജയമാക്കിയത്‌.










from kerala news edited

via IFTTT