Story Dated: Thursday, January 22, 2015 02:09
ന്യുഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അരവിന്ദ് കെജ്‌രിവാളിനെതിരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ശാന്തി ഭൂഷണ്‍. കെജ്‌രിവാള്‍ പരാജയമാണെന്നും പാര്‍ട്ടിക്ക് നേതൃമാറ്റം അനിവാര്യമാണെന്നും ഭൂഷണ്‍ ഒരു വാര്‍ത്താ വെബ്‌സൈറ്റിനോട് പറഞ്ഞു. ഡല്‍ഹിയില്‍ കിരണ്‍ ബേദി മികച്ച മുഖ്യമന്ത്രിയായിരിക്കുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹി തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കേയാണ് പാര്‍ട്ടിയെ വെട്ടിലാക്കി നേതാവിന്റെ പ്രസ്താവന.
അരവിന്ദ് കെജ്‌രിവാളിനൊപ്പം നിന്ന് ആം ആദ്മി പാര്‍ട്ടി കെട്ടിപ്പടുത്തവരാണ് 89കാരനായ ശാന്തി ഭൂഷണും മകന്‍ പ്രശാന്ത് ഭൂഷണും. പാര്‍ട്ടിയില്‍ പരാജയപ്പെട്ട നേതാവാണ് കെജ്‌രിവാള്‍. പാര്‍ട്ടി ആശയങ്ങളില്‍ നിന്നും അദ്ദേഹം ഏറെ മാറി. സ്ഥാനാര്‍ഥി നിര്‍ണയവും കെജ്‌രിവാളിന്റെ പരാജയമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിശ്ചയിച്ച ബി.ജെ.പി നീക്കം ശക്തമായ പ്രഹരമാണ്. സത്യസന്ധവും മികവുറ്റതുമായ സര്‍ക്കാരുണ്ടാക്കുമെന്ന പ്രതീതി അവര്‍ നല്‍കുന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ തുടക്കം മുതല്‍ ബേദിയെ തനിക്കറിയാം. ഡല്‍ഹിയില്‍ സംശദ്ധ ഭരണം നല്‍കാന്‍ അവര്‍ക്കു കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. തന്റെ അനുയായികളില്‍ ഒരാള്‍ ഡല്‍ഹി മുഖ്യമന്ത്രിയാകുമെന്നതില്‍ അണ്ണാ ഹസാരെയ്ക്കു അഭിമാനിക്കാമെന്നും ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ എ.എ.പി, ബി.ജെ.പി കക്ഷികള്‍ തമ്മില്‍ ശക്തമായ പോരാട്ടമായിരിക്കുമെന്ന് വ്യക്തമായിരിക്കേയാണ് ശാന്തി ഭൂഷന്റെ പ്രസ്താവന.
from kerala news edited
via IFTTT