Story Dated: Thursday, January 22, 2015 07:06
ചെന്നൈ: തമിഴ്‌നാട്ടിലെ തേനിയില്‍ കണികാ പരീക്ഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിനും കേന്ദ്രത്തിനും തമിഴ്‌നാട് ഹൈക്കോടതി നോട്ടീസയച്ചു. എം.ഡി.എം.കെ. നേതാവ് വൈകോ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. പരീക്ഷണ ശാലയുടെ നിര്‍മ്മാണ മേഖലയില്‍ താമസിക്കുന്ന കര്‍ഷകര്‍ക്കും പ്രദേശത്തെ ഡാമുകള്‍ക്കും പരീക്ഷണം ഭീഷണി ആകുമെന്ന് ചൂണ്ടിക്കാണിച്ച് വൈകോ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കുകയായിരുന്നു.
1,500 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. ഇതിനായി തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതിയോടെ കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ തേവാരത്തിന് സമീപം പെട്ടിപ്പുറത്ത് സ്‌ഥലം കണ്ടെത്തിയിരുന്നു. കേന്ദ്ര ആണവ വകുപ്പിന്റെയും ശാസ്‌ത്ര സാങ്കേതിക വകുപ്പിന്റെയും നേതൃത്ത്വത്തിലാണ് പരീക്ഷണ ശാല നിര്‍മ്മിക്കുന്നത്.
from kerala news edited
via IFTTT