Story Dated: Thursday, January 22, 2015 06:12
തൃശ്ശൂര്‍ : അരിമ്പൂരില്‍ സ്‌കൂള്‍ വിട്ട് സഹോദരനൊപ്പം വീട്ടിലേയ്‌ക്ക് മടങ്ങുകയായിരുന്ന ഏഴുവയസ്സുകാരനെ അജ്‌ഞാതര്‍ തട്ടിക്കൊണ്ടുപോയിട്ട് രണ്ടു ദിവസം പിന്നിടുമ്പോഴും അന്വേഷണം ഒരിടത്തും എത്തിയില്ല. അന്വേഷണം ഊര്‍ജ്‌ജിതമാക്കണമെന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌കൂളില്‍ നിന്നും വീട്ടിലേയ്‌ക്കുള്ള വഴിമധ്യേയാണ് ഏഴുവയസ്സുകാരനായ നെസ്‌വിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. നെസ്‌വിന് ഒപ്പമുണ്ടായിരുന്ന സഹോദരനാണ് സംഭവത്തിന്റെ ഏക ദൃക്‌സാക്ഷി. നെസ്‌വിനെ തട്ടിക്കൊണ്ടു പോയവരെന്ന് സംശയിക്കുന്നവര്‍ പത്തിലേറെ തവണ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും സംഘത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും പോലീസിന് ലഭ്യമായിട്ടില്ല. മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഇവര്‍ വിളിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞുവെങ്കിലും എത്ര തുകയാണ് ആവശ്യപ്പെടുന്നതെന്ന് വ്യക്‌തമല്ല.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണമാണ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
from kerala news edited
via IFTTT