121

Powered By Blogger

Thursday, 22 January 2015

ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ കുടുംബനവീകരണ സെമിനാറുകള്‍








ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ കുടുംബനവീകരണ സെമിനാറുകള്‍


Posted on: 15 Jan 2015




ഷിക്കാഗൊ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍, ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കുടുംബ നവീകരണസെമിനാറുകള്‍ക്ക് തുടക്കം കുറിക്കുന്നു. കുടുംബ നവീകരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രഥമ സെമിനാര്‍, ഫെബ്രുവരി ഒന്നാം തിയതി ദിവ്യബലിക്കുശേഷം ഷിക്കാഗൊ സെന്റ് തോമസ് രൂപതയുടെ കമ്മീഷന്‍ ചെയര്‍മാന്‍ റവറെന്റ് ഫാദര്‍ പോള്‍ ചാലിശ്ശേരി നയിക്കും.

ഷിക്കാഗൊ സെന്റ് തോമസ് രൂപതയുടെ കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വിവിധങ്ങളായ പദ്ധതികള്‍ക്കാണ് ഫാമിലി കമ്മീഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്.


അവയിലൊന്നാണ് മാസത്തിലൊരിക്കലുള്ള കുടുംബ നവീകരണസെമിനാറുകള്‍. കൂടാതെ, കുടുംബനവീകരണ ധ്യാനം, ഉല്ലാസ യാത്രകള്‍, കുടുംബദിനാചരണം, ദമ്പതി സംഗമം, ദമ്പതികളുടെ വിവാഹവാര്‍ഷികാചരണങ്ങള്‍ എന്നിവയും ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്നതാണെന്ന് ഇടവകയിലെ ഫാമിലി കമ്മീഷന്‍ ചെയര്‍മാനായ റ്റോണി പുല്ലാപ്പള്ളി അറിയിച്ചു. റ്റോണി പുല്ലാപ്പള്ളി, അജിമോള്‍ പുത്തന്‍പുരയില്‍, മോളമ്മ തൊട്ടിച്ചിറ, ജോര്‍ജ്ജ് പുല്ലോര്‍കുന്നേല്‍, മഞ്ജു ചകരിയാന്തടം, ജോയി മുതുകാട്ടില്‍ എന്നിവരാണ് ഫാമിലി കമ്മീഷന് നേതൃത്വം നല്‍കുന്നത്.


ഇടവക നവീകരണത്തിനായുള്ള ഈ പദ്ധതികളില്‍ എല്ലാവരും പങ്കെടുത്ത് ഇടവകയിലെ എല്ലാ കുടുംബങ്ങളും കൂടുതല്‍ വിശുദ്ധിയിലേക്ക് വളരണമെന്ന് ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത് അറിയിച്ചു.


വാര്‍ത്ത അയച്ചത് ബിനോയി കിഴക്കനടി












from kerala news edited

via IFTTT